”ഭയങ്കര സാധനാ, വലിയ വഴക്കാളി, കല്ല്യാണക്കാര്യം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ….” നടി ഹണി റോസിനെക്കുറിച്ച് അമ്മയുടെ വെളിപ്പെടുത്തല്‍
മലയാളത്തിലെ യുവ നായികമാരില്‍ പ്രധാനിയാണ് ഹണി റോസ്. സിനിമയില്‍ വന്നിട്ട് ഏറെ നാളായെങ്കിലും വിരലിലെണ്ണാവുന്ന വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഇടയ്ക്കിടെ സിനിമയിലൂടെയും ചില ചടങ്ങുകളില്‍ അതിഥിയായെത്തിയും മലയാളികള്‍ക്കിടയില്‍ സജീവമായി തുടരുന്ന ഹണി റോസ് കഴിഞ്ഞ കുറച്ചുകാലമായി ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ്.
സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഹണിയെക്കുറിച്ചുള്ള ട്രോളുകള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ സ്വന്തം വീട്ടില്‍തന്നെയുണ്ട് ഹണി ട്രോളുന്ന ഒരാള്‍. മറ്റാരുമല്ല, അമ്മ തന്നെ. അടുത്തിടെ ഒരു അഭിമുഖത്തിനിടയിലാണ് അമ്മ ഹണിയെ നൈസായി ട്രോളിയത്.
ഹണി റോസ് വീട്ടിലെങ്ങനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ”ഇവര്‍ ഭയങ്കര സാധനമാണ്… ഭയങ്കര വഴക്കാളി, കല്ല്യാണക്കാര്യം പറയാതിരുന്നാല്‍ ഒരു കുഴപ്പവുമില്ല, കഴിഞ്ഞ അഞ്ചാറ് വര്‍ഷമായിട്ട്. ബാക്കിയെന്തും പറയാം. കല്ല്യാണക്കാര്യം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്നെ കണ്ടുകൂടാ. ” എന്നായിരുന്നു അമ്മ പറഞ്ഞത്. അച്ഛന്‍ എന്തുകാര്യത്തിനും ഹണിയ്‌ക്കൊപ്പമേ നില്‍ക്കൂവെന്നും അമ്മ പറയുന്നു.
”ഹണിയുടെ ഡാഡി കല്ല്യാണത്തെക്കുറിച്ച് ഒന്നും പറയില്ല. അതുകൊണ്ട് അച്ഛനും മകളും ചേര്‍ന്നാണ് നില്‍ക്കുക” എന്നും അമ്മ പരിഭവം പറഞ്ഞപ്പോള്‍ ”എല്ലാത്തിനും അതിന്റെ സമയമുണ്ട്, ആ സമയത്ത് നടക്കും” എന്നായിരുന്നു ഹണിയുടെ അച്ഛന്റെ മറുപടി.
ഹണിയ്ക്ക് ഇതുവരെ ഒരു പ്രണയം പോലുമുണ്ടായിട്ടില്ലയെന്നത് കേട്ട് അത്ഭുതം തോന്നിയെന്ന് അവതാരിക പറഞ്ഞപ്പോള്‍ ”ഹണി വളരെ സീരിയസാണ് വ്യക്തിത്വമാണെന്നും ഇങ്ങനെയുള്ള ആളുടെ അടുത്ത് ആളുകള്‍ അങ്ങനെ അടുത്ത് കൂടില്ലല്ലോ” എന്ന് അച്ഛനും മറുപടി നല്‍കി.
Summary: Honey Rose’s mother reveals Honey is very rude in behaviour especially when she aks about marriage