തിയേറ്റര്‍ ഹിറ്റില്ലെങ്കിലും മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളവരില്‍ മോഹന്‍ലാല്‍; ലിസ്റ്റില്‍ ഇടംനേടാനാകാതെ ദുല്‍ഖര്‍ സല്‍മാന്‍-ഓര്‍മാക്‌സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ അറിയാം


ടന്‍ മോഹന്‍ലാലിന് തിയേറ്ററില്‍ വലിയ ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിയാതെ പോയ വര്‍ഷമാണ് 2022. എന്നാല്‍ ഇതൊന്നും മോഹന്‍ലാല്‍ എന്ന നടന്റെ ജനപ്രീതിയെ ബാധിച്ചിട്ടില്ലെന്നാണ് മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് ഓര്‍മാക്‌സിന്റെ ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Latest News: ‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്


2022 ഡിസംബറിലെ സ്റ്റാര്‍ ഇന്ത്യ ലവേഴ്‌സ് ലിസ്റ്റില്‍ ഏറ്റവും മുമ്പിലുള്ള മലയാളി താരങ്ങള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, ഫഹദ് ഫാസില്‍, ടൊവിനോതോമസ് എന്നിവരാണ്. ലിസ്റ്റില്‍ ദുല്‍ഖര്‍സല്‍മാന്‍ ഇടംപിടിച്ചിട്ടില്ല. 2022ല്‍ ദുല്‍ഖറിന് മലയാളത്തില്‍ വലിയ റിലീസുകളൊന്നും ഇല്ലാത്തതാകാം ഒരുപക്ഷേ ഇതിന് കാരണം. അതേസമയം സീതാ രാമത്തിലൂടെ തെലുങ്കിലും ചുപിലൂടെ ഹിന്ദിയിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു.

2022 തിയേറ്ററുകളില്‍ റിലീസ് ചെയ്ത പ്രധാന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ബി ഉണ്ണിക്കൃഷ്ണന്റെ ആറാട്ടും വൈശാഖിന്റെ മോണ്‍സ്റ്ററുമായിരുന്നു. എന്നാല്‍ ഇവ ബോക്‌സ്ഓഫീസ് പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലയെന്ന് മാത്രമല്ല, വിമര്‍ശകരില്‍ നിന്നും ആരാധകരില്‍ നിന്നും മോശം അഭിപ്രായം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ബ്രോ ഡാഡി, ട്വല്‍ത്ത്മാന്‍ എന്നീ ഒ.ടി.ടി റിലീസുകളായിരുന്നു തമ്മില്‍ ഭേദം. സിനിമയില്‍ തിളങ്ങാനായില്ലെങ്കിലും കഴിഞ്ഞവര്‍ഷത്തെ മലയാളം ബിഗ് ബോസ് അവതാരക വേഷത്തില്‍ മോഹന്‍ലാല്‍ തിളങ്ങിനിന്നിരുന്നു.

ഭീഷ്മപര്‍വ്വം, റൊഷാക്ക്, സി.ബി.ഐ5 എന്നീ ചിത്രങ്ങളിലൂടെ മോളിവുഡ് ബോക്‌സ് ഓഫീസുകളില്‍ മമ്മൂട്ടി നിറഞ്ഞുനിന്ന വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. കടുവ, ജനഗണ മന എന്നീ രണ്ട് ഹിറ്റുകളായിരുന്നു പോയ വര്‍ഷം പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തത്. കാപ്പ, ഗോള്‍ഡ് എന്നീ ചിത്രങ്ങളും നേട്ടമുണ്ടാക്കി. ‘തീര്‍പ്പ്’ എന്ന ഫ്‌ളോപ്പും കഴിഞ്ഞവര്‍ഷം പൃഥ്വിരാജിന്റെ കണക്കിലുണ്ട്.


Viral News: നിങ്ങൾ തമ്മിൽ ലവ് ആണോ? യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു


കഴിഞ്ഞവര്‍ഷം മലയാളത്തില്‍ ഫഹദ് ഫാസിലിന് മലയന്‍കുഞ്ഞ് മാത്രമേ റിലീസ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മലയാളികള്‍ കൂടി ഏറ്റെടുത്ത പുഷ്പ, വിക്രം എന്നീ തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ഫഹദിന്റെ ജനപ്രീതി ഏറിയിട്ടേയുള്ളൂ.

ഡിയര്‍ ഫ്രണ്ട്, വാശി, തല്ലുമാല, തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ തിളങ്ങിനിന്ന വര്‍ഷമായിരുന്നു 2022. ഇതുകൊണ്ടുതന്നെയാകാവാം 2022ലെ മികച്ച മലയാള താരങ്ങളുടെ നിരയില്‍ ടോപ് ഫൈവില്‍ തന്നെ അദ്ദേഹത്തിന് ഇടംനേടാനായത്.

Summary: mohanlal trumps mammootty prithviraj sukumaran to become most popular malayalam star of december 2022 survey