‘മോഹൻലാലിനെ വെച്ച് സിനിമ ചെയ്തത് കൊണ്ട് മമ്മൂട്ടിയെ വെച്ച് ചെയ്യാമെന്ന് കരുതിയിട്ടില്ല’; വിജയ് ബാബു Mohan Lal| Mamooty| Vijay Babu
മലയാള ചലച്ചിത്ര മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന നടനും വ്യവസായിയും നിർമ്മാതാവുമൊക്കെയാണ് വിജയ് ബാബു. 2011ൽ പുറത്തിറങ്ങിയ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് വിജയ് ബാബു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, പെരുച്ചാഴി, നീന, ടമാർ പടാർ, മിസ്റ്റർ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
വിജയ് ബാബു തന്റെ അഭിനയജീവിതം തുടങ്ങിയതിന് ശേഷമാണ് നടി സാന്ദ്രാതോമസുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ, ആട്, ആട് 2, സൂഫിയും സുജാതയും, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ചതാണ്.
ഇടയ്ക്ക് ചില പ്രശ്നങ്ങളെ തുടർന്ന് ചലച്ചിത്രമേഖലയിൽ നിന്ന് വിട്ട് നിന്ന വിജയ് ബാബു ഇപ്പോൾ വീണ്ടും സജീവമാവുകയാണ്. ഇതിനിടെ നടൻ മലയാള മനോരമ ഓൺലൈനിന് നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുന്ന വേളയിലാണ് അദ്ദേഹം മനസ് തുറന്നത്.
‘‘എങ്കിലും ചന്ദ്രികേ മനോഹര സിനിമയാണ്. മികച്ച കൂട്ടായ്മയിൽ നിന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖരൻ എന്ന മിടുക്കനാണ് സംവിധായകൻ. സുരാജ് വെഞ്ഞാറമൂടും, ബേസിൽ ജോസഫും, സൈജുകുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഒട്ടനവധിപേർ അഭിനയിക്കുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടുെമന്നാണ് പ്രതീക്ഷ. കുടുംബമായി വന്നാൽ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തിയറ്ററിൽ നിന്നും പോകാൻ പറ്റുന്ന സിനിമയാണ് എങ്കിലും ചന്ദികേ.”- സിനിമയെക്കുറിച്ച് വിജയ്
Summary: ‘I didn’t think I could do it with Mammootty because I did the film with Mohanlal’; Vijay Babu