”ബെട്ടിയിട്ട ബാഴത്തണ്ട് പോലെ കിടക്കണ കിടപ്പു കണ്ടോ എളാപ്പ.. സോഷ്യൽ മീഡിയയിലൂടെ പലരെയും ബോധപൂർവം ആക്രമിക്കുന്നു,ഞാനും അതിന്റെ ഇര”, പരിഹാസങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ


ധാരാളം ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ സംവിധായകനാണ് പ്രിയദർശൻ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ധാരാളം മികച്ച ചിത്രങ്ങൾ പ്രിയന്റെ സംഭവാവനയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.

രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ്. തമാശ ഏവർക്കും ഇഷ്ടമുള്ള ഒരു വിഭാ​ഗമായത് കൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ഇവിടെ സാമ്പത്തിക വിജയം നേടി. പ്രധാനമായും ഇവിടെ വിജയിച്ച തന്റെ, സിനിമകൾ മറ്റു ഭാഷകളിലെക്ക് പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ “കാഞ്ചീവരം” എന്ന തമിഴ് ചിത്രത്തിനായിരുന്നു.

മോഹൻലാലും പ്രിയദർശനും ചേർന്ന് ആദ്യ കാലത്തും പിന്നീടും പിന്നീടും ധാരാളം ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയിട്ടുണ്ട്. മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം ആയിരുന്നു ഇവരുടേതായി ഒടുവിലിറങ്ങിയ ചിത്രം. ഈ സിനിമ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപാട് അധിക്ഷേപങ്ങൾക്കിരയായിട്ടുണ്ട്.

ചിത്രത്തിലെ “ബെട്ടിയിട്ട ബാഴത്തണ്ട് പോലെ” എന്നുള്ള പ്രയോ​ഗമായിരുന്നു വിമർശകർ ഏറെ ഉപയോ​ഗിച്ചത്. എന്നാൽ സിനിമയിൽ അങ്ങനെയൊരു പ്രോയോ​ഗമില്ല, ബാഴ എന്നല്ല, വാഴ എന്ന് തന്നെയാണ് ഉപയോ​ഗിച്ചതെന്ന് അ​ദ്ദേഹം പറയുന്നു. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയയിലൂടെ പലരേയും ബോധപൂർവ്വം ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽമീഡിയ സിനിമാലോകത്ത് ചെലുത്തുന്ന സ്വാദീനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിൽ വ്യക്തികളെ അവഹേളിക്കുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ശ്രീ പിണറായി വിജയൻ നമ്മുടെ മുഖ്യമന്ത്രിയാണ്, നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയാണ് ഇവർ രണ്ടുപേരും ഒരോ പൊസിഷനിൽ ഇരിക്കുന്ന വ്യക്തികളാണ്, ഇവരെ കേരി എടാ, പോടാ എന്ന് വിളിക്കുന്നത് ശരിയല്ല എന്നും പ്രിയദർശൻ വ്യക്തമാക്കി.