”അവര്‍ ഒരു ഇന്റര്‍വ്യൂവിനെന്ന പേരിലാണ് ആദ്യം വന്നത്, പക്ഷേ പിന്നീട് മനസിലായി വലിയ ചതിയാണ് ഇതിന് പിന്നിലെന്ന്” കുടുംബത്തോടെ തട്ടിപ്പിനിരയായ കാര്യം പറഞ്ഞ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് | Meenakshi Anoop


ബാലതാരമെന്ന നിലയിലും ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരകയായും മീനാക്ഷി തിളങ്ങിയതാരമാണ് മീനാക്ഷി. യൂട്യൂബറെന്ന നിലയിലും താരം സജീവമാണ്. എന്നാല്‍ കുറച്ചുകാലമായി മീനാക്ഷിയുടെ യൂട്യൂബ് ചാനലും വീഡിയോകളുമെല്ലാം അപ്രത്യക്ഷമാണ്. അതിന്റെ കാരണം വ്യക്തമാക്കുകയാണ് മീനാക്ഷി. പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ തന്റെ പഴയ ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവം മീനാക്ഷി പങ്കുവെക്കുന്നത്.

മീനാക്ഷിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ എന്ന പേരിലാണ് ആദ്യം വന്നത്. ഇതിനിടയില്‍ യൂട്യൂബ് ചാനല്‍ തുടങ്ങാമെന്നും അതിന്റെ ചിത്രീകരണവും എഡിറ്റിങ്ങുമടക്കമുള്ള കാര്യങ്ങള്‍ ചെയ്തുതരാമെന്നും പറഞ്ഞും ആ സംഘം തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നാണ് മീനാക്ഷി പറയുന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ആഗ്രഹം മനസിലിരിക്കെയാണ് ഇവര്‍ സമീപിച്ചത്. അതിനാല്‍ തങ്ങള്‍ സമ്മതം മൂളുകയായിരുന്നെന്നാണ് മീനാക്ഷിയും അച്ഛനും പറയുന്നത്.

ഇതിനുവേണ്ടി മീനാക്ഷിയുടെ പേരില്‍ ഇമെയില്‍ ഐഡി തുടങ്ങിയതും അവര്‍ തന്നെയാണ്. അതിന്റെ പാസ് വേര്‍ഡും യൂസര്‍നെയിമും ബാങ്ക് അക്കൗണ്ടുമെല്ലാം അവര്‍ തന്നെയാണ് കൈകാര്യം ചെയ്തത്. ചാനലില്‍ നിന്ന് അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ കൈപ്പറ്റിയെന്നും പ്ലേ ബട്ടണ്‍ പോലും തന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

”ചാനല്‍ തുടങ്ങി മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴേക്കും ആദ്യത്തെ പ്ലേബട്ടന്‍ കിട്ടി. അത് വന്നു എന്ന് അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അതും ചോദിച്ചപ്പോഴാണ് പറയുന്നത്. ഒരുവര്‍ഷത്തോളം അവരുമായി മുന്നോട്ടുപോയിരുന്നു. ഇതിനിടയിലും പ്ലേ ബട്ടന്‍ തന്നിട്ടില്ല.” മീനാക്ഷി പറയുന്നു.

ആദ്യമേ ഇവര്‍ സാമ്പത്തികമായി തങ്ങളെ വഞ്ചിക്കുന്നുണ്ട് എന്ന സൂചന ലഭിച്ചിരുന്നു. പക്ഷേ അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങളുടെ പേരില്‍ തുടങ്ങിയ ചാനലില്‍ നിന്നുള്ള വരുമാനത്തിന് തങ്ങള്‍ കെഞ്ചേണ്ടിവരുന്ന അവസ്ഥവന്നെന്നും കുടുംബം പറയുന്നു.

ഇതൊക്കെയായിട്ടും ആ ചാനല്‍ തിരിച്ചുതന്നിരുന്നെങ്കില്‍ ക്ഷമിച്ചേനെ. എന്നാല്‍ അവര്‍ അത് പ്രൈവറ്റ് ആക്കി കളഞ്ഞെന്നും മീനാക്ഷി പറയുന്നു. ചാനലിന്റെ കാര്യത്തില്‍ എഗ്രിമെന്റ് വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. അവര്‍ തന്നില്ല. ചീറ്റിങ് എങ്ങനെ നടത്താമെന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു കൂട്ടം ആളുകളായിരുന്നു അതെന്നും മീനാക്ഷിയുടെ പിതാവ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങുകയാണെന്നും മീനാക്ഷി പറയുന്നു. ആദായ നികുതി ഓഫീസില്‍ ഞങ്ങള്‍ക്ക് വന്ന പൈസയുടെ സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. കോട്ടയം എസ്.പി ഓഫീസില്‍ ഇതിന്റെ പരാതിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മറ്റ് ചില ആളുകളുടെ ചാനലുകള്‍ കൂടി ഇവര്‍ നടത്തുന്നുണ്ട്. അവര്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മീനാക്ഷി പറയുന്നു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ വീഡിയോ തുടങ്ങാവൂ എന്നും ഇവര്‍ പറയുന്നു. പുതുതായി തുടങ്ങിയ ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.