Manju Warrier Latest Photos | New Look | ‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടെതല്ല’; പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍
മലയാളികളുടെ ഇഷ്ടതാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയായ മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള മഞ്ജുവിന്റെ പോസ്റ്റുകള്‍ എല്ലായ്‌പ്പോഴും ഹിറ്റാണ്. പലപ്പോഴും തന്റെ വ്യത്യസ്ത മേക്ക് ഓവറുകള്‍ കൊണ്ടും പുതിയ ലുക്കുകള്‍ കൊണ്ടുമെല്ലാം ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് മഞ്ജു പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പിങ്കിഷ് പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് സുന്ദരിയായ മഞ്ജുവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഫോട്ടോഗ്രാഫറായ അജ്മല്‍ എം ആണ്.
ചിത്രങ്ങള്‍ മാത്രമല്ല, അതിന് മഞ്ജു വാര്യര്‍ നല്‍കിയ അടിക്കുറിപ്പും ശ്രദ്ധേയമായിട്ടുണ്ട്. ‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടെതല്ല’ എന്നാണ് തന്റെ പുതിയ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി മഞ്ജു എഴുതിയിരിക്കുന്നത്.
അജിത് നായകനാകുന്ന തമിഴ് ചിത്രം തുനിവ് ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. കണ്‍മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. എച്ച്.വിനോദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം:
മഞ്ജു മുമ്പ് പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ:
Summary: Malayalam actress Manju Warrier shares her photos with latest look on social media.