റോഡിൽ കിടന്ന് തപ്പിത്തടഞ്ഞാൽ തന്നോട് ക്ഷമിക്കണമെന്ന് മഞ്ജു വാര്യർ, ഫുൾ സപ്പോർട്ടുമായി ആരാധകർ|Manju Warrier| BMW bike |


ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. 22 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ബൈക്ക് വാങ്ഹിയിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു താരം ഡ്രൈവിങ് ലൈസൻസ് എടുത്തത്. അപ്പോൾ തന്നെ പുതിയ വാഹനം വാങ്ങിക്കാനാ​ഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു. ബിഎംഡബ്ല്യൂ സ്വന്തമാക്കിയ ശേഷം അത് ഓടിക്കുന്ന വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്.

തന്നെപ്പോലുള്ള നിരവധിപ്പേർക്ക് പ്രചോദനമാകുന്ന നടൻ അജിത്തിന് നന്ദിയെന്നും നടി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നേരത്തെ തുനിവ് എന്ന് ചിത്രത്തിൽ അജിത്തിന്റെ നായികയായി മഞ്ജു വാര്യർ വേഷമിട്ടിരുന്നു. ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്.

ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കിൽ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. ഈ യാത്ര താരത്തെ വളരെയേറെ സ്വാദീനിച്ചിരുന്നു. അതിന് പിന്നാലെ അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്ക് ഇപ്പോൾ മഞ്ജുവും സ്വന്തമാക്കിയിരിക്കുകയാണ്. താൻ റോഡിലിറങ്ങി വണ്ടിയുമായി തപ്പിത്തടയുകയാണെങ്കിൽ ക്ഷമിക്കണമെന്നും മഞ്ജു തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.ഇനി 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് ഈ വർഷം നടത്തുന്നുണ്ട്. ഈ ട്രിപ്പിൽ മഞ്ജുവും പങ്കെടുക്കുമോയെന്ന് ആകാംക്ഷയിലാണ് ആരാധകർ. നേരത്തെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയതിന് പിന്നാലെ ഇനി തനിക്ക് ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങാമെന്നും റോഡിലൂടെ ഓടിക്കാമെന്നും മഞ്ജു പറഞ്ഞിരുന്നു.