‘ചോദിച്ച് വാങ്ങിയ റോൾ ആണെങ്കിലും ഏറ്റവും നല്ലത് തന്നെ വാങ്ങി’: ഐശ്വര്യയെ കളിയാക്കി മമ്മൂട്ടി |Mamooty| Aiswarya Lakshmi| Christopher


മ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ മലയള സിനിമയാണ് ക്രിസ്റ്റഫർ. ഐശ്വര്യ ലക്ഷ്മിയും തെന്നിന്ത്യൻ താരം സ്നേഹയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററിലെത്തുകയാണ്. അതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കളെല്ലാം ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്.

മമ്മൂട്ടിയുടെ കൂടെ ഐശ്വര്യ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ക്രിസ്റ്റഫർ. ഇതിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ താൻ ചോദിച്ച് വാങ്ങിയ റോൾ ആണിതെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ദുബൈയിൽ വെച്ച് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലാണ് താരം മനസ് തുറന്നത്.

ഇതിന് ഐശ്വര്യക്കുള്ള മറുപടിയും ഉടൻ വന്നു. ഐശ്വര്യ ലക്ഷ്മി പറഞ്ഞത് പോലെ ചോദിച്ച് വാങ്ങിച്ച റോൾ ആണെങ്കിലും ഏറ്റവും നല്ല റോൾ തന്നെ വാങ്ങിയെന്നാണ് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞത്. സ്നേഹയുടെ റോളും മികച്ചതാണ്, എന്നാൽ തനിക്ക് അവരുടെയ​ത്ര പ്രാധാന്യമുള്ള റോൾ അല്ല ലഭിച്ചത് എന്നും താരം വ്യക്തമാക്കി.

സംസാരത്തിനിടെ ഐശ്വര്യയെ, ഐശ്വര്യ റായ് എന്ന് താരം അറിയാതെ വിളിക്കുന്നുണ്ട്, എന്നിട്ട് കുറച്ച് സെക്കന്റുകൾ തലയ്ക്ക് കൈ വെച്ച് അനങ്ങാതെ ഇരിക്കുകയാണ് അദ്ദേഹം ചെയ്തത്. മമ്മൂട്ടി, ഐശ്വര്യ ലക്ഷ്മി, സ്നേഹ, പ്രസന്ന തുടങ്ങിയ താരങ്ങളായിരുന്നു മീറ്റ് ദ പ്രസിൽ പങ്കെടുത്തത്.

 

ഇതിനിടെ നടി ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റ​ഗ്രാം ഐഡിയിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം മരുഭൂമിയിൽ നിന്നും എടുത്ത സെൽഫിയായിരുന്നു അത്. ‘ഞാനും മമ്മൂക്കയും മലരാരണ്യവും’ എന്നായിരുന്നു ഐശ്വര്യ ചിത്രത്തിന് കാപ്ഷൻ നൽകിയത്. എന്റ പ്രിയപ്പെട്ടവർക്കൊപ്പം എന്ന ക്യാപ്ഷനോടെ നടി സ്നേഹയും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. സ്നേഹ പങ്കുവെച്ച ചിത്രത്തിൽ തന്റെ ഭർത്താവും നടനുമായ പ്രസന്നയുമുണ്ടായിരുന്നു.