‘പുലിയോട് ഫൈറ്റ് ചെയ്യാനുള്ള ഫിഗറല്ല മോഹന്‍ലാല്‍, ടോം ക്രൂയിസ് ചെയ്യുന്ന ഒരു സ്റ്റണ്ട് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിച്ചാല്‍ പരിതാപകരമാവും, മോഹന്‍ലാലിന് യുവാവായി അഭിനയിക്കണമെങ്കില്‍ തളര്‍ന്ന് കിടക്കുന്ന യുവാവാകാം’; സൂപ്പര്‍താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെകുത്താന്‍, മമ്മൂട്ടിക്കും വിമര്‍ശനം | Mohanlal | Mammootty | Chekuthan Aju Alex | Pulimurugan
മലയാളം സൈബര്‍ ലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സ്. തന്റെ വ്യത്യസ്തമായതും വെട്ടിത്തുറന്ന് പറയുന്നതുമായ വ്‌ളോഗുകളിലൂടെയാണ് ചെകുത്താന്‍ ശ്രദ്ധേയമാവുന്നത്. തന്റെ ശൈലി കാരണം തന്നെ ചെകുത്താന്റെ പല വീഡിയോകളും വിവാദമാവുന്നത് പതിവാണ്.
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളെയും മെഗാതാരങ്ങളെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന ചെകുത്താന്റെ വീഡിയോകള്‍ എപ്പോഴും വൈറലാവുകയും വിമര്‍ശനങ്ങള്‍ക്കും തെറിവിളികള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള പുതിയ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഒരു യൂട്യൂബ് ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലാണ് ചെകുത്താന്റെ തുറന്ന് പറച്ചിലുകള്‍. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അതിരൂക്ഷമായാണ് ചെകുത്താന്‍ ചര്‍ച്ചയില്‍ വിമര്‍ശിക്കുന്നത്.
‘ലൂസിഫര്‍ എന്ന സിനിമയെ കുറിച്ച് സംസാരിച്ചത് സിനിമ കാണാതെയാണ്. ആ സിനിമ കണ്ട എന്റെ സുഹൃത്തുക്കളോട് വിളിച്ച് ചോദിച്ചപ്പോള്‍ എനിക്ക് അറിയാന്‍ കഴിഞ്ഞു അതിലെന്താണ് എന്ന്. അത് വച്ചാണ് ആ സിനിമയെ കുറിച്ച് പറഞ്ഞത്. റിവ്യൂസ് കണ്ട് സിനിമയ്ക്ക് പോയ എന്റെ പല സുഹൃത്തുക്കളും നിരാശരായി വരുന്നത് പതിവാണ്. അതാണ് റിവ്യൂ എന്ന വാക്കിനെയും തിയേറ്റര്‍ റെസ്‌പോണ്‍സിനെയുമെല്ലാം ഫണ്‍ ആയി കാണുന്നത്.’ -ചെകുത്താന്‍ പറഞ്ഞു.
‘എനിക്ക് ഇഷ്ടപ്പെട്ട നടന്‍ ഒന്നും ഇല്ല. സിനിമയെ ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നടനെ മാത്രം ഇഷ്ടപ്പെടാന്‍ കഴിയില്ല. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും മാര്‍ക്കറ്റിങ് കൊണ്ടൊന്നുമല്ല. പക്ഷേ ചില ഒറ്റപ്പെട്ട പടങ്ങള്‍ കേറിവരും. അത്തരമൊരു സിനിമയാണ് പുലിമുരുകന്‍.’
‘പുലിയോട് ഫൈറ്റ് ചെയ്യാനുള്ള ഫിഗറല്ല മോഹന്‍ലാല്‍. അയാള്‍ക്ക് പറ്റിയ ക്യാരക്റ്ററല്ല അത്. മോഹന്‍ലാല്‍ എന്ന നടന്‍ അവിടെ ഇടപെടാനേ പാടില്ലായിരുന്നു. അതേ സ്ഥാനത്ത് പൃഥ്വിരാജ് ഇത്തിരി സിക്‌സ് പാക്കുമായി വന്നാണ് ഈ ഫൈറ്റ് ചെയ്തതെങ്കില്‍ കുറച്ചൂടെ നന്നാവുമായിരുന്നു. ഇപ്പൊ പുലിമുരുകന്‍ ഒന്ന് കണ്ടാല്‍ എല്ലാവരും ചിരിക്കും. അന്ന് തന്നെ ഹൈപ്പടിച്ച് തിയേറ്ററില്‍ പോയി കണ്ട പലരും പറഞ്ഞത് ഇതൊരു ബാലരമ കഥ പോലെയുണ്ട്.’ -അജു തുടര്‍ന്നു.
‘ലാലേട്ടനും മമ്മൂക്കയും പ്രായത്തിനൊത്ത കഥാപാത്രങ്ങള്‍ ചെയ്യണം. അത്തരത്തിലുള്ള ഇഷ്ടം പോലെ ക്യാരക്‌റ്റേഴ്‌സ് അവര്‍ക്ക് കിട്ടും. മോര്‍ഗന്‍ ഫ്രീമാന്‍ എന്ന നടന്‍ അയാളുടെ പ്രായത്തിനൊത്ത കഥാപാത്രങ്ങളാണ് അഭിനയിക്കുന്നത്. അല്ലാതെ അയാള്‍ ചെറുപ്പക്കാരനായി വന്ന് പെമ്പിള്ളേരുടെ കൂടെ കിടന്ന് മെഴുകണമെന്നൊന്നും അവിടൊരു നിര്‍ബന്ധോമില്ല. അത് പോലെ അല്‍ പസിനോ.’
’50 വയസ് കഴിഞ്ഞൊരാള്‍ക്ക് യുവാവായി അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. മോഹന്‍ലാലിന് യുവാവായിട്ട് അഭിനയിക്കണേല്‍ തളര്‍ന്ന് കിടക്കുന്ന യുവാവാകാം. 40 വയസുുള്ള ക്യാരക്റ്റര്‍ പോലും അവര്‍ക്ക് പാടാണ്. അങ്ങനത്തൊരു സ്ട്രക്ചര്‍ വേണം അതിന്. ഇയാള്‍ ഫൈറ്റ് ചെയ്യുകയോ ഓടുകയോ ഒക്കെ വേണ്ടി വരും. ആ പ്രായത്തിലുള്ളവര്‍ ചെയ്യുന്ന ഒരു ആക്റ്റിവിറ്റീസും ഈ പറയുന്നവവര്‍ക്ക് നാച്വറലി ചെയ്യാന്‍ പറ്റില്ല. പ്രായം മാനിച്ചുള്ള റോളുകളേ ഇവര്‍ക്ക് ചെയ്യാന്‍ പറ്റൂ.’ -ചെകുത്താന്‍ പറഞ്ഞു.
‘ടോം ക്രൂയിസും ഷാരൂഖ് ഖാനും ഹൃത്വിക് റോഷനുമെല്ലാം പ്രായം നോക്കാതെ ചെറുപ്പക്കാരായി അഭിനയിക്കുന്നത് അവര്‍ക്ക് അതിനനുസരിച്ചുള്ള ഫിസിക്ക് ഉള്ളത് കൊണ്ടാണ്. അവര്‍ ചെയ്യുന്ന എഫര്‍ട്ട് വേറെയാണ്. ടോം ക്രൂയിസ് ചെയ്യുന്ന ഒരു സ്റ്റണ്ട് പോലും മോഹന്‍ലാലിന് ചെയ്യാന്‍ കഴിയില്ല. അത് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ നിന്നാല്‍ പരിതാപകരമാവും.’
‘മമ്മൂട്ടിയാണെങ്കിലും അനിയനെന്ന് പറഞ്ഞ് കൊണ്ടുനിര്‍ത്തുന്നത് സിദ്ദിഖിന്റെ മോനെയൊക്കെയാണ്. അപ്പൊ അയാളുടെ ചേട്ടന്റെ പ്രായം നമ്മളൊന്ന് അളക്കണ്ടേ? റൊഷാര്‍ക്ക് പോലെയുള്ള പടത്തില്‍ അയാളുടെ പ്രായം മനസിലാവുന്നില്ല. ഇയാളൊത്തിരി പ്രായമുള്ള നടനാണ്, ഇയാളെന്തുകൊണ്ട് ചെറുപ്പക്കാരി നായികയുടെ കൂടെ അഭിനയിക്കുന്നുവെന്ന് മനസിലാവുന്നില്ല.’ -ചെകുത്താന്‍ പറഞ്ഞ് നിര്‍ത്തി.
Content Highlights / English Summary: Chekuthan Aju Alex criticize Mohanlal and Mammootty in a panel discussion by a youtube channel, with Rahum Easwer, Vijay Babu and Aarattannan Santhosh Varkey.