‘അച്ഛന് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, 2023 ആയെങ്കിലും ഇപ്പോഴും പലര്‍ക്കും കുലസ്ത്രീ സങ്കല്‍പ്പം ഉണ്ട്’; സ്ത്രീകളോടുള്ള മലയാളികളുടെ മോശം സമീപനത്തിനെതിരെ തുറന്ന് പ്രതികരിച്ച് യുവതാരം നയന എല്‍സ


ജൂണ്‍ എന്ന സിനിമയിലെ കുഞ്ഞി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നയന എല്‍സ. തുടര്‍ന്ന് മണിയറയിലെ അശോകന്‍, ഗാര്‍ഡിയന്‍, കുറുപ്പ്, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളിലൂടെയും നയന മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൂടെയും നയന പലപ്പോഴും ശ്രദ്ധേയയാവാറുണ്ട്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഋ’ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നയന. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ പല കാര്യങ്ങളും നയന തുറുന്നു പറയുകയാണ്. സിനിമാ നടിമാരോടുള്ള മലയാളികളുടെ മോശം ആഭിമുഖ്യത്തെ നയന നിശിതമായി വിമര്‍ശിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോള്‍ താരം പല കാര്യങ്ങളും തുറന്ന് പറഞ്ഞിരിക്കുന്നത്.


Viral Now: ‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്


‘സിനിമാ നടികള്‍ മോശക്കാരാണെന്ന മനോഭാവമാണ് സമൂഹത്തിലെ പലര്‍ക്കുമെന്ന് നയന പറഞ്ഞു. സീരിയസ് റിലേഷന് പറ്റിയവരല്ല സിനിമാ നടിമാര്‍. സിനിമാ നടിമാര്‍ വെറുതേ ഡേറ്റ് ചെയ്ത് നടക്കാന്‍ മാത്രം കൊള്ളാം. എന്നാല്‍ നടന്മാരുടെ കാര്യത്തില്‍ ഇങ്ങനെയല്ല. എല്ലാവരും ഫാനാണെന്ന് പറഞ്ഞ് നടക്കും. എന്നാല്‍ നടിമാരുടെ കാര്യം വരുമ്പോള്‍ അത് ബാഡ് ഇംപ്രഷനാണ്.’ -നയന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ താന്‍ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങള്‍ക്കും താഴെ നിരവധി മോശം കമന്റുകള്‍ വരുന്നുണ്ടെന്നും നയന പറഞ്ഞു. മാല്‍ഡിവ്‌സില്‍ പോയപ്പോള്‍ ബീച്ചില്‍ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു. ഷോര്‍ട്ട് ധരിച്ച ചിത്രമായിരുന്നു അത്. അതിനും വളരെ മോശം കമന്റുകളാണ് വന്നതെന്നും താരം പറഞ്ഞു.

ഇത്തരം മോശം കമന്റുകള്‍ വരുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇപ്പോള്‍ അറിഞ്ഞു തുടങ്ങി എന്നായിരുന്നു നയനയുടെ മറുപടി.


Also Read: ‘അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് രശ്മിക മന്ദാനയെ പുറത്താക്കി’; പ്രതികരണവുമായി നടി


‘എന്റെ ഡാഡി ഭയങ്കര കൂള്‍ ആണ്. എന്റെ ഗ്രാന്റ് ഫാദറും ഡാഡിയുമെല്ലാം വിദേശത്തായിരുന്നു. എന്റെ ഡാഡിക്ക് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല. അത്യാവശ്യം നന്നായി ഡ്രസ് ചെയ്ത് നടക്കുന്നതാണ് അവര്‍ക്ക് ഇഷ്ടം. മലയാളികളാണ് അതുകൊണ്ട് പറയുന്നതൊക്കെ സൂക്ഷിച്ചുവേണം എന്നാണ് മോശം കമന്റുകള്‍ വന്നത് കണ്ടപ്പോള്‍ ഡാഡി പറഞ്ഞത്.’ -നയന പറഞ്ഞു.

നയനയുടെ വാക്കുകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോഴും ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മലയാളികളികള്‍ക്ക് അവരരോടുള്ള മോശം സമീപനത്തില്‍ മാറ്റം വരേണ്ട കാലം അതിക്രമിച്ചുവെന്നാണ് നയനയുടെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ പലരു പറയുന്നത്.

English Summary: Actress Nayana Elza openly talks against malayalees against their bad attitude towards female cine artists in an interview.