‘മോഹൻലാൽ ഫ്ളക്സിബിളാണ്. മമ്മൂട്ടിക്ക് ചിലപ്പൊ കൈ പോലും പൊങ്ങില്ല, അഭിനയം മാത്രമല്ല, എനിക്ക് പാട്ടും നൃത്തവും അറിയാം, അവസരം തരൂ…’; മലയാളികളുടെ പ്രിയതാരം ഭീമൻ രഘു പറയുന്നു | Bheeman Raghu | Mohanlal | Mammootty


വില്ലനായെത്തി മലയാളികളെ പേടിപ്പിക്കുകയും പിന്നീട് ഇപ്പോള്‍ കോമഡി വേഷങ്ങളിലെത്തി പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഭീമന്‍ രഘു. താന്‍ അഭിനയിച്ചതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ഭീമന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത നടന്‍ ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളെ രസിപ്പിക്കാനെത്താറുണ്ട്.

എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്നാണ് ഭീമന്‍ രഘു പറയുന്നത്. ആലാപനം, നൃത്തം, അഭിനയം തുടങ്ങി പല മേഖലകളിലും കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

‘ഞാന്‍ പാട്ട് പഠിച്ചിട്ടുണ്ട്. നല്ലൊരു ഗായകനാണ് ഞാന്‍. മുഴുവനായി പഠിച്ചിട്ടില്ലെങ്കിലും കുറേ സംഭവങ്ങളൊക്കെ അറിയാം. അരങ്ങേറ്റം നടത്തിയിട്ടില്ല എന്നേ ഉള്ളൂ.’ -കാന്‍ഡ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാളികളുടെ സ്വന്തം ഭീമന്‍ രഘു പറഞ്ഞു.

‘ഭീമന്‍ രഘുവിന്റെ നൃത്തം എന്ന പേരില്‍ സ്റ്റേജുകളില്‍ മിമിക്രി താരങ്ങള്‍ തമാശയായി പലതും കാണിക്കാറുണ്ട്. എന്നാല്‍ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. എനിക്ക് അഭിനയം മാത്രമല്ല, നൃത്തവും അറിയാം. പക്ഷേ അവസരം ലഭിക്കുന്നില്ല. എനിക്ക് നൃത്തം അറിയില്ല എന്ന് ആക്ഷേപിക്കുന്നവര്‍ ഒരു വേഷം താ, ഞാന്‍ ചെയ്ത് കാണിക്കാം. ഇതൊരു വെല്ലുവിളിയാണ്.’ -ഭീമന്‍ രഘു പറഞ്ഞു.

 മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കുകയും അവരുടെ തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. രഘു. അവരെക്കുറിച്ചും ഭീമന്‍ രഘുവിന് പറയാനേറെയുണ്ട്.


Also Read: ‘കലാഭവന്‍ മണിയുടെ കൂടെ ഡാന്‍സ് കളിക്കാന്‍ കറുത്ത നിറമുള്ളവര്‍ മതി, ഗ്ലാമറുള്ളവര്‍ വേണ്ടെന്ന് പറഞ്ഞു, ഒരുപാട് പേര് ദുരുപയോഗം ചെയ്യുന്ന മേഖലയാണ് സിനിമയിലെ ഡാന്‍സേഴ്‌സിന്റെത്’; സിനിമയിലെ ഡാന്‍സേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി പറയുന്നു


‘സംഘട്ടന രംഗങ്ങളില്‍ മൂന്ന് പേരും മൂന്ന് തരത്തിലാണ് അഭിനയിക്കുക. മമ്മൂട്ടി തീരെ ഫ്‌ളക്‌സിബിള്‍ അല്ല. അദ്ദേഹത്തിന് ചിലപ്പൊ കയ്യൊന്നും പൊങ്ങില്ല. എന്നാല്‍ മോഹന്‍ലാല്‍ ഭയങ്കര ഫ്‌ളക്‌സിബിള്‍ ആണ്. ഇവരുടെ രണ്ട് പേരുടെയും മിക്‌സാണ് സുരേഷ് ഗോപി.’ -ഭീമന്‍ രഘു തുറന്ന് പറഞ്ഞു.

തന്റെ അഭിനയത്തിന് അംഗീകാരം കിട്ടാത്തതിന്റെ നിരാശയും താരം അഭിമുഖത്തില്‍ പങ്കുവച്ചു. സൂപ്പര്‍ താരങ്ങളുടെ അടി ഒരുപാട് വാങ്ങിയിട്ടുണ്ടെങ്കിലും തന്റെ അഭിനയം നന്നായി എന്ന് ഒരു താരവും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് രഘു പറഞ്ഞു.


Viral News: ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് – വീഡിയോ കാണാം


‘താരങ്ങള്‍ മാത്രമല്ല, ആരും എന്നെ അഭിനന്ദിച്ച് ഒരു വാക്ക് പറഞ്ഞിട്ടില്ല. അതില്‍ എനിക്ക് വിഷമം ഇല്ല. നമ്മളെന്തിനാ വിഷമിക്കുന്നത്? എന്റെ അഭിനയം ജനങ്ങള്‍ ഏറ്റെടുക്കുന്നു.കൂടെ അഭിനയിക്കുന്നവര്‍ അഭിനന്ദിച്ച് പറയേണ്ട കാര്യമില്ല.’ -ഭീമന്‍ രഘു പറഞ്ഞു.


Also Read: ”അതിനേക്കാള്‍ വലിയ കോടിയായിരുന്നു ബിഗ് ബോസില്‍ ഓഫര്‍ ചെയ്തത്, ലോകത്ത് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല, ഞാനങ്ങനെയൊരു പൊട്ടന്‍” ബിഗ് ബോസ് ഹോസ്റ്റാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാനുള്ളത്


1953 ഒക്ടോബര്‍ ആറിന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലാണ് രഘു ജനിക്കുന്നത്. രഘു ദാമോദരന്‍ എന്ന പേര് ഭീമന്‍ രഘു എന്നായി മാറുന്നത് അനശ്വര നടനായ ജയന്റെ മരണശേഷം പുറത്തിറങ്ങിയ ഭീമന്‍ എന്ന ചിത്രത്തില്‍ നായകനായതോടെയാണ്. ജയന്റെ അതേ ശരീരഘടനയുള്ള ഭീമന്‍ രഘുവിനെ അദ്ദേഹത്തിന്റെ പകരക്കാരന്‍ എന്നാണ് അക്കാലത്ത് പലരും വിശേഷിപ്പിച്ചത്. ഇരുനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഭീമന്‍ രഘു.

English Summary / Content Highlights: Malayalam villain actor Bheeman Raghu talks about his dancing and singing skills, Mammootty, Mohanlal and more.