‘എന്റെ ചുണ്ടില്‍ ആദ്യമായി ചുംബിച്ചത് ഒരു പുരുഷനാണ്, അപ്രതീക്ഷിതമായിരുന്നു ആ സംഭവം’; അനുഭവം തുറന്ന് പറഞ്ഞ് നടന്‍ ബാല | Actor Bala | First Lip Kiss
പ്രത്യേകിച്ച് ഒരു ആമുഖവും ഇല്ലാതെ തന്നെ മലയാളികള്‍ക്ക് ചിരപരിചിതനായ താരമാണ് ബാല. സിനിമാ നടന്‍ ആണെങ്കിലും പ്പോള്‍ പലവിധ വിവാദങ്ങളുടെ പേരിലാണ് ബാല വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അടുത്തിടെയായി ബാല തൊടുന്നതെല്ലാം വിവാദങ്ങളിലാണ് ചെന്ന് നില്‍ക്കാറ്.
തമിഴകത്ത് നിന്ന് എത്തിയതാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് ബാലയെ സ്വാകരിച്ചത്. തമിഴ് സിനിമയിലാണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു ബാല. കളഭം എന്ന ചിത്രത്തിലൂടെയായിരുന്നു 2006 ല്‍ ബാല മലയാളത്തില്‍ ചുവടുവച്ചത്.
പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളില്‍ ബാല വേഷമിട്ടു. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ അനിയനായി എത്തിയ ബിഗ് ബിയും പൃഥ്വിരാജിന് നേര്‍ക്ക് നേര്‍ നിന്ന വില്ലനായി എത്തിയ പുതിയ മുഖവും എല്ലാം ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ്.
സൗണ്ട് ഓഫ് ബൂട്ട്, ദ്രോണ 2010, സാഗര്‍ ഏലിയാസ് ജാക്കി, ഹീറോ, പുലിമുരുകന്‍, ലൂസിഫര്‍, ലൂസിഫര്‍, ദി ഹിറ്റ്‌ലിസ്റ്റ് എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളില്‍ ബാല അഭിനയിച്ചു. എല്ലാ ചിത്രങ്ങളിലും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ റോളുകളാണ് താരത്തിന് ലഭിച്ചത്.
അടുത്തിടെ അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന ഷോയില്‍ ടിനി ടോം പറഞ്ഞ ഒരു കഥയിലൂടെ ബാല വീണ്ടും വൈറലായി. നാന് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്ന ബാലയുടെ ഒറ്റ ഡയലോഗാണ് ഹിറ്റായത്. നിരവധി ട്രോളുകള്‍ക്ക് വഴി തെളിച്ച ഈ ഡയലോഗ് ലോകമെങ്ങുമുള്ള മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.
ബാലയുടെ അഭിമുഖങ്ങളും പ്രേക്ഷകര്‍ ഏറെ ശ്രദ്ധിക്കുന്നതാണ്. ധ്യാന്‍ ശ്രീനിവാസനെ പോലെയോ ഷൈന്‍ ടോം ചാക്കോയെ പോലെയോ എല്ലാം വളരെ രസകരമായാണ് ബാല അഭിമുഖങ്ങളില്‍ സംസാരിക്കാറ്. എന്നാല്‍ ഇത്തരം അഭിമുഖങ്ങള്‍ തന്നെയാണ് പലപ്പോഴും താരത്തിന് പണി കൊടുത്തിട്ടുള്ളതും. പല വിവാദങ്ങളുടെയും തുടക്കം ബാലയുടെ തന്നെ അഭിമുഖങ്ങളായിരുന്നു.
തന്റെ ജീവിതത്തെ കുറിച്ചുള്ള പല കാര്യങ്ങളും ബാല അഭിമുഖങ്ങളില്‍ പറയാറുണ്ട്. അത്തരത്തില്‍ ഒരു രസകരമായ അനുഭവം ബാല തന്റെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യ ഗ്ലിറ്റ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യ ചുംബനത്തെ കുറിച്ചാണ് ബാല പറഞ്ഞത്. എന്നാല്‍ തന്റെ ഗേള്‍ഫ്രണ്ടിനൊപ്പമോ ഭാര്യയ്‌ക്കൊപ്പമോ അല്ലായിരുന്നു ആദ്യത്തെ ലിപ് കിസ് എന്നാണ് ബാല പറയുന്നത്.
ആരാധകരുടെ സ്‌നേഹത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് ബാല ഇത് പറഞ്ഞത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ആരാധകര്‍ തന്നെ കണ്ട് ഓടിവന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യാറുണ്ടെന്ന് ബാല പറഞ്ഞു. തുടര്‍ന്നാണ് തന്റെ ആദ്യ ലിപ് കിസിനെ കുറിച്ച് ബാല പറഞ്ഞത്. ഒരിക്കല്‍ അമ്പലത്തില്‍ പോയി വരുമ്പോഴായിരുന്നു സംഭവം. തന്നെ കാണാനായി ഒരുപാട് പെണ്‍കുട്ടികള്‍ റോഡരികില്‍ നില്‍ക്കുന്നുണ്ട്.
‘ഡ്രൈവറോട് കാര്‍ വേഗം വിടാന്‍ പറഞ്ഞെങ്കിലും ഇത്രയം പേര്‍ നില്‍ക്കുകയല്ലേ, പാവങ്ങളല്ലേ, ഗ്ലാസ് ഒന്ന് താഴ്ത്തി കൊടുക്ക് എന്ന് അവന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഗ്ലാസ് താഴ്ത്തി കൈ വീശി. പെട്ടെന്നാണ് ഒരാള്‍ എവിടുന്നോ ഓടി വന്നത്. അയാള് ഓടി വന്ന് എന്റെ ചുണ്ടില്‍ ഉമ്മ വച്ചു. അയാള്‍ മദ്യപിച്ച് ലക്കുകെട്ട ആളായിരുന്നു. ഞാന്‍ അയാളെ ഉടനെ തള്ളിമാറ്റി. പിന്നെ കാറിലിരുന്ന് കൊച്ചിയില്‍ എത്തുന്നത് വരെ ഞാനവനെ കുറ്റം പറഞ്ഞു. എനിക്ക് ജീവിതത്തില്‍ ഇതുവരെ ലിപ് കിസ് കിട്ടിയിട്ടില്ല. അങ്ങനെ എന്റെ ആദ്യത്തെ ലിപ് കിസ് ഒരു ആണിന്റെ കൂടെയായി. അയാള്‍ സ്‌നേഹത്തോടെ ഉമ്മ തന്നതാകാം, പക്ഷേ തന്ന സ്ഥലം മാറിപ്പോയി.’ -ബാല പറഞ്ഞു.
English Summary / Content Highlight : Malayalam actor bala says about his first lip kiss experience with a man in an interview.