മലെെക്കോട്ടൈ വാലിബന്‍ ഒരു ഏലിയനോ? മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം ഇങ്ങനെ | Mohanlal | Malaikottai Valiban | Lijo Jose Pellissery
മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകരും എല്‍.ജെ.പി ആരാധകരും നോക്കിക്കാണുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഊഹാപോഹങ്ങള്‍ ശക്തമാണ്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ വരവറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ ടൈറ്റില്‍കാര്‍ഡ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ മലൈക്കോട്ടൈ വാലിബന്‍ ഒരു ഏലിയനാണോയെന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുണഅട്. ടൈറ്റില്‍ കാര്‍ഡിലെ വലിയ കാല്‍പ്പാടുകളാണ് ഇത്തരമൊരു സംശയത്തിന് ആധാരം.
വാലിബന്‍ ഒരു ഏലിയനോ അല്ലെങ്കില്‍ ഭഊമിയെ ആക്രമിക്കാന്‍ വരുന്ന ഏലിയനുകളെ തുരത്താന്‍ അവതാരമെടുത്ത ജീവിയോയെന്ന ചോദ്യമാണ് ഉയരുന്നത്.
സോഷ്യല്‍മീഡിയയില്‍ വന്ന കുറിപ്പ് ഇങ്ങനെ:
വലിയ കാല്‍പ്പാടുകള്‍ ….
UFO യെ ഓര്‍മിപ്പിക്കുന്ന ടൈറ്റില്‍ കാര്‍ഡ്
മലക്കോട്ടൈ വാലിബന്‍ ഒരു ഏലിയനോ ?
അതോ ഭൂമിയെ ആക്രമിക്കാന്‍ വരുന്ന ഏലിയനുകളെ തുരത്താന്‍ അവതാരമെടുത്തവനോ വാലിബന്‍
മലയാള സിനിമ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് കാലമര്‍ത്തി ചവിട്ടുന്നു. വിഷുവിന് എത്തുന്ന ഫസ്റ്റ് ലുക്കിനായി വീര്‍പ്പടക്കി കാത്തിരിക്കുന്ന മൂന്നരക്കോടി മലയാളികളുടെ ഹൃദയമിടിപ്പ് ഏറി വരുന്നു ….
കേരളക്കരയെ പിടിച്ചു കുലുക്കാന്‍
ലാലേട്ടന്റെ വിഷു കൈനീട്ടം
മലക്കോട്ടെ വാലിബന്റെ മുഖം കണി കണ്ട് മലയാളി വിഷു ആഘോഷിക്കും
മാസ് ആക്ഷന്‍ എന്റര്‍ടെയിനറായ മലക്കോട്ടൈ വാലിബന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ അഭിനേതാവ് എന്ന നിലക്കും താരമെന്ന നിലക്കും കാണാന്‍ ആ?ഗ്രഹിക്കുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നുവെന്നാണ് ലിജോ അഭിമുഖങ്ങളില്‍ സിനിമയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ.
നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മലക്കോട്ടൈ വാലിബന്‍. ആമേന്‍, നായകന്‍ എന്നീ ലിജോ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച പി.എസ് റഫീക്കാണ് തിരക്കഥ. ലിജോയുടെ തന്നെയാണ് കഥ. മോഹന്‍ലാലിനൊപ്പം വന്‍ താരനിര ചിത്രത്തിലുണ്ടെന്നാണ് സൂചനകള്‍. എല്ലാ അര്‍ത്ഥത്തിലും, മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് തന്റെ വിശ്വാസം എന്നാണ് തിരക്കഥാകൃത്ത് പി.എസ് റഫീക്ക് പറഞ്ഞത്.