തന്റെ പേരിൽ പ്രണയിച്ചത് 21 പുരുഷൻമാരെ; ലിസ്റ്റിൽ നേരിട്ട് അറിയുന്നവരും അല്ലാത്തവരും; പ്രതിസന്ധിയിലായി പാട്ടെഴുത്തുകാരി| Haritha Babu| lyricist
പുരുഷൻമാർ സ്ത്രീകളുടെയും സ്ത്രീകൾ പുരുഷൻമാരുടെയുമെല്ലാം വ്യാജ സാമൂഹ്യമാധ്യമ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ പല തരത്തിൽ കബളിപ്പിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് എഴുത്തുകാരി ഹരിത ബാബുവിന്റെ കഥ. തനിക്ക് അറിയാവുന്ന ഒരു സ്ത്രീയാണ് തന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ആളുകളോട് സംവധിക്കുന്നത്.
സിനിമാ ഗാനങ്ങൾക്ക് വരികളെഴുതിയാണ് ആയുർവേദ ഡോക്ടറായ ഹരിത ബാബു പ്രേക്ഷകശ്രദ്ധ നേടുന്നത്. അമീറാ, കുടുക്ക് 2025, ആ മുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. കൂടാതെ ഒരു തെലുങ്കു സിനിമയുടെ മലയാളം ഡബ്ബിംഗിനു വേണ്ടി ഹരിത മൂന്ന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഹരിതയുടെ കഴിവും പ്രശസ്തിയുമെല്ലാമുപയോഗിച്ച് യൗവ്വനയുക്തയായ ഒരു സ്ത്രീ വ്യത്യസ്ത മേഖലയിലുള്ള 21 പുരുഷൻമാരെയാണ് ഇതുവരെ പറ്റിച്ചത്. 24 വയുള്ള എഴുത്തുകാരിയും ഡോക്ടറുമാണ് താൻ എന്ന് പറഞ്ഞാണ് ഇവർ ആളുകളോട് സംസാരിക്കുന്നത്. ഹരിതയുടെ പാട്ടുകളും ഫേസ്ബുക്ക് എഴുത്തുകളുമെല്ലാം താൻ പ്രണയിക്കുന്ന പുരുഷൻമാർക്ക് അയയ്ച്ച് കൊടുത്തിരുന്നു. കൂടാതെ താൻ എവിടെപ്പോയാലും അതിന്റെയെല്ലാം ചിത്രങ്ങളും പ്രതി ആളുങ്ങൾക്ക് അയയ്ച്ച് കൊടുത്തിരുന്നു.
ഇതെല്ലാം കൂടെ ആയപ്പോൾ 2021 ഏപ്രിൽ 28ന് ഹരിത ഇതിനെതിരെ പരാതി നൽകിയിരുന്നു. ഹരിതക്ക് അറിയുന്ന സ്ത്രീ തന്നെയായിരുന്നു അവർ. സ്റ്റേഷനിൽ വെച്ച് ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ല എന്ന് പറഞ്ഞപ്പോൾ ഹരിത പരാതി പിൻവലിക്കുകയായിരുന്നു. തനിക്ക് ഹരിതയോടും ഹരിതയുടെ എഴുത്തിനോടും ആരാധനയാണ്. ഈ പേരും ഐഡന്റിയും ഉപയോഗിക്കുമ്പോഴാണ് തനിക്ക് സ്നേഹവും പരിഗണനയും ലഭിക്കുന്നത് എന്നായിരുന്നു ആ സ്ത്രീ പറഞ്ഞത്.
ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായ ഇവർ താൻ കബളിപ്പിക്കുന്ന പുരുഷൻമാരോട് ഒരിക്കലും സെക്സ് ചാറ്റ് നടത്തുക, പണം ആവശ്യപ്പെടുക ഇങ്ങനെയുള്ള പതിവ് രീതികളൊന്നും പിന്തുടർന്നിരുന്നില്ല. അവർക്ക് തന്റെ എന്ന പേരിലൂടെ സ്നേഹവും പരിഗണനയും മാത്രം മതിയെന്നാണ് ഹരിത പറയുന്നത്.
ആയുർവേദ ഡോക്റ്ററായ ഹരിത മെഡിക്കൽ കോളേജിൽ പഠിയ്ക്കുന്ന സമയത്താണ് ആദ്യമായി ഗാനരചന നടത്തുന്നത്. കോളേജിലെ സീനിയേഴ്സ് നൽകിയ ട്യൂണിനനുസരിച്ചായിരുന്നു ആദ്യമായി വരികൾ എഴുതിയത്. ഒരു മാതള പൂവ് എന്ന ആൽബത്തിനുവേണ്ടിയായിരുന്നു ഗാനരചന. അതിനുശേഷം ഗായികയും സംഗീത സംവിധായികയുമായ കാവ്യ അജിത്തിന്റെ ഒരു ഗാനത്തിനു വേണ്ടി വരികൾ എഴുതി.
ആദ്യമായി സിനിമയ്ക്ക് വേണ്ടി ഹരിത ഗാനരചന നിർവഹിയ്കുന്നത് കൈലാസ് മേനോന്റെ സംഗീതത്തിൽ പ്രതിഭ ട്യൂട്ടോറിയൽസ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിനുശേഷം എന്റെ നാരായണിക്ക് എന്ന ഷോർട്ട്ഫിലിമിനു വേണ്ടി ഒരു ഗാനം രചിച്ചു. പിന്നീട് അമീറാ, കുടുക്ക് 2025, ആ മുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതി. ഒരു തെലുങ്കു സിനിമയുടെ മലയാളം ഡബ്ബിംഗിനു വേണ്ടി ഹരിത മൂന്ന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.