പ്രേക്ഷകര്‍ കാത്തിരുന്ന കുടുംബവിളക്കിലെ ആ മനോഹര നിമിഷം ഇന്ന്; സുമിത്രയും രോഹിതും ഇന്ന് വിവാഹിതരാകും, വിവാഹ പരസ്യം പത്രത്തിലുണ്ട്


ലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കില്‍ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലില്‍ സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയല്‍ മലയാളി കുടുംബങ്ങളുടെ മനസില്‍ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ സീരിയലിന്റെ ഏറ്റവും പുതിയ പത്രപരസ്യമാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്.

കുടുംബവിളക്ക് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ആ മനോഹര നിമിഷം, സുമിത്ര-രോഹിത് വിവാഹം ഇന്നാണെന്നാണ് പരസ്യങ്ങളിലെ സൂചന. ഇരുവരുടെയും ഫോട്ടോയും പേരുമടക്കം നല്‍കി വിവാഹ അറിയിപ്പ് മോഡലിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഡോ. ഷാജു ഷാം ആണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബവിളക്ക് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. സുമിത്രയുടെ മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെ മുന്‍പില്‍ വെച്ച് സുമിത്രയുടെ കഴുത്തില്‍ രോഹിത് താലി ചാര്‍ത്തുന്നത് സിദ്ധാര്‍ത്ഥിന്റെ മുഖത്തെ അതൃപ്തിയുമെല്ലാം പ്രോമോയില്‍ കാണിക്കുന്നുണ്ട്.

” വരാന്‍ മനസുവന്നല്ലോ സന്തോഷം, വന്നതിന് താങ്ക് യൂ ” എന്നു പറഞ്ഞ് രോഹിത് സിദ്ധുവിനെ സ്വീകരിക്കുന്നതും പ്രമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഒരിക്കല്‍ സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്ത സിദ്ധാര്‍ത്ഥ് ഇപ്പോള്‍ സുമിത്രയെ വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിലാണ്. ഇതിനായി രോഹിതിന്റെയും സുമിത്രയുടെയും വിവാഹം നടത്തില്ലെന്ന് വാശി പിടിച്ച് ആത്മഹത്യയ്‌ക്കൊക്കെ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നു.