വിവാഹ വേദിയിലേക്ക് തിരിച്ച രോഹിത്തിന്റെ കാർ അപകടത്തിൽ പെട്ടു: സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധാർത്ഥിന് കൂട്ടുകാരൻ തുണയാകുമോ? പ്രേഷകരെ മുൾമുനയിൽ നിർത്തി കുടുംബവിളക്ക്


ലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും മക്കളുടെയും അമ്മായിഅമ്മ ഉൾപ്പെടെയുള്ളവരുടെ അവ​ഗണനകൾ ഏറ്റുവാങ്ങേണ്ടിവന്ന വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയൽ മുന്നോട്ട് വെക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മനക്കരുത്തിലൂടെ അതിജീവിച്ച് മുന്നേറുകയാണ് സുമിത്ര.

വീട്ടമ്മയിൽ നിന്ന് ബിസിനസുകാരിയിലേക്ക് ഉയരാൻ സുമിത്രയ്ക്ക് സാധിച്ചു. തന്നെ പുച്ഛിച്ചവർക്കെല്ലാം മുന്നിൽ തലയയുർത്തി നിൽക്കാൻ സുമിത്രയ്ക്ക് കഴിഞ്ഞു. സുമിത്രയുടെ ജീവിതത്തിലുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും ഏറ്റെടുത്ത പ്രേക്ഷകർ കാത്തിരിക്കുന്ന മുഹൂർത്തമാണ് സുമിത്രയുടെയും രോ​ഹിത്തിന്റെയും ഒത്തുചേരൽ.

എന്നാൽ സുമിത്രയുടെ പുനർവിവാഹം ഉൾക്കൊള്ളാൻ മുൻഭർത്താവ് സിദ്ധാർത്ഥിന് സാധിക്കുന്നില്ല. ആത്മഹത്യാനാടകം പ്ലാൻ ചെയ്ത സിദ്ധാർത്തിന് ഒടുവിൽ അവിടെയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വിവാഹം മുടക്കാൻ സിദ്ധാർത്ഥിന് സഹായമായെത്തുകയാണ് സഹപ്രവർത്തകൻ ജെയിംസ്.

തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നല്ലേ സാർ പറഞ്ഞത്, വരനും കൂട്ടരും വിവാഹ മണ്ഡപത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞെന്നും അവർ അവിടേക്ക് എത്തില്ലെന്നും ജയിംസ് ഉറപ്പിച്ചു പറയുന്നത് പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ കാണാം.

 

വീഡിയോയിൽ രോഹിത്തും വീട്ടുകാരും സഞ്ചരിക്കുന്ന വാഹനം ഒരു അപകടത്തിൽപെടുന്ന ദൃശ്യങ്ങളുമുണ്ട്. ജെയിംസിന്റെ പ്ലാനനുസരിച്ച് യഥാർത്ഥത്തിൽ വാഹനം അപകടത്തിൽ പെടുകയാണോ, അതോ പ്ലാനനുസരിച്ച് നടക്കാൻ പോകുന്നത് ഇവർ മനസിൽ സങ്കൽപ്പിക്കുന്നതാണോ എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം.

അതേ സമയം സുമിത്രയുടെ മുൻ ഭർത്താവ് സിദ്ധാർത്ഥിന്റെ മുൻപിൽ വെച്ച് സുമിത്രയുടെ കഴുത്തിൽ രോഹിത് താലി ചാർത്തുന്നത് പ്രോമോയിൽ കാണിക്കുന്നുണ്ട്. അതിന് ശേഷമാണ് ജെയിംസിന്റെ സംസാരവും അപകട ദൃശ്യങ്ങളും. അടുത്ത എപ്പിസോഡിൽ എന്താണെന്ന് അറിയാനുള്ള ആവേശം നൽകുന്ന തരത്തിലാണ് ഏഷ്യാനെറ്റ് പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

അവഗണനകൾ മാത്രം സമ്മാനിച്ച സിദ്ധാർത്തിൽ നിന്നും സ്നേഹം മാത്രം നൽകുന്ന രോഹിത്തിന്റെ ജീവിതത്തിലേക്ക് സുമിത്ര കടക്കുമോ എന്നറിയാനുള്ള ആകാക്ഷയിലാണ് പ്രേഷകർ.മീര വാസുദേവനാണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ. ഷാജു ഷാം ആണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Summary: Kudumbavilakku serial Sumitra’s marriage Will Siddharth’s friend help him to stop Sumitra’s marriage?