സോഷ്യൽമീഡിയയിലെ വൈറൽ ദാമ്പതിമാരോട് ഖേദം പ്രകടിപ്പിച് ജീവ; നന്ദി പറഞ്ഞ് അപർണ|Jeeva| Aparna| fashion couple


വിവിധ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപർണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. അടുപ്പത്തിലായി അധികനാൾ കഴിയും മുൻപേ ഇവർ വിവാഹിതരാവുകയായിരുന്നു. ഇരുവരും മെയ്ഡ് ഫോർ ഈച്ച് അതർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇവർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോൾ അപർണ്ണയ്ക്കും ജീവയ്ക്കും ലഭിച്ച ഒരു അവാർഡ് ഫം​ഗ്ഷന്റെ വീഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ തരം​ഗമാകുന്നത്. സി​ഗ്മ ഇന്ത്യ സംഘടിപ്പിച്ച ബെസ്റ്റ് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലൂവൻസർ അവാർഡാണ് താരങ്ങൾക്ക് ലഭിച്ചത്. ഇരുവരുടെയും ഇൻസ്റ്റ​ഗ്രാം പേജിൽ പരിപാടിയിൽ നിന്നുള്ള പ്രസക്തഭാ​ഗം അപ്ലോ‍ഡ് ചെയ്തിട്ടുമുണ്ട്.

ഞങ്ങളേക്കാൾ നന്നായി ഫാഷണബിൾ ആയുള്ള എല്ലാ ഇൻഫ്ലുവൻസേഴ്സ് കപ്പിളും ഞങ്ങളോട് ക്ഷമിക്കണം എന്നാണ് അവാർഡ് കൈപ്പറ്റിയതിന് ശേഷം വേദിയിൽ വെച്ച് ജീവ പറഞ്ഞത്. എന്നാൽ തങ്ങൾക്ക് ഈ പുരസ്കാരം ലഭിക്കാൻ കാരണക്കാരായ എല്ലാ സംഘാടകരോടും നന്ദി പറയുകയാണ് അപർണ്ണ ചെയ്തത്.

ജീവ പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഫാമിലി ഷോയുടെ അവതാരകനാണിപ്പോൾ ജീവ. യൂട്യൂബ് ചാനലൊക്കെയായി ആക്റ്റീവായ അപർണ ഒരു സോഷ്യൽ മീഡിയ ഇൻവ്‌ളുവൻസറാണ്. പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണെങ്കിലും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്ക് കുറവൊന്നുമുണ്ടാകാറില്ല. ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ടെങ്കിലും ഇതിനെ വിമർശിക്കുന്നവരും ഏറെയാണ്.