”എനിക്ക് ആ ജീവിയെ വളർത്താനാ​ഗ്രഹമുണ്ട്, പക്ഷേ സർക്കാർ അനുവദിക്കുന്നില്ല”; മനസ് തുറന്ന് രമേഷ് പിഷാരടി||Remesh pisharody|monkey


ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യതാരമാണ് രമേഷ് പിഷാരടി. സിനിമകളിൽ അഭിനയിക്കുകയും സംവിധാനം നിർവ്വഹിക്കുകയെല്ലാം ചെയ്തിട്ടുണ്ടെങ്കിലും താരത്തിന്റെ മറ്റ് ടെലിവിഷൻ ഷോകൾക്കാണ് ആരാധകർ ഏറെയുള്ളത്. ജീവികളെ തനിക്ക് വലിയ ഇഷ്ടമാണെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ തനിക്ക് വളർത്താൻ ആ​ഗ്രമുള്ള ജീവിയെ വാങ്ങാനും വളർത്താനും സർക്കാർ അനുവദിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

കുരങ്ങനെ വളർത്താനാണ് പിഷാരടിക്കിഷ്ടം, പക്ഷേ ഇന്ത്യയിലെ നിയമവ്യവസ്ഥപ്രകാരം ഇത് വന്യജീവി ആയത്കൊണ്ട് അത് നടക്കില്ലെന്നാണ് പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇപ്പോൾ ഫ്ലാറ്റിൽ താമസിക്കുന്ന പിഷാരടി എന്നെങ്കിലും ഒരു വീടുവാങ്ങുകയാണെങ്കിൽ അവിടെ ജീവികളെക്കൊണ്ട് നിറയ്ക്കുമെന്നും പറയുന്നു.

ഇതേ ഇന്റർവ്യൂവിൽ തന്നെ അമേരിക്കയിൽ വെച്ച് ഫ്ലൈറ്റ് മിസ്സാവുന്നതും തുടർസംഭവങ്ങളുമെല്ലാം താരം വിവരിക്കുന്നുണ്ട്. സംവിധായകൻ എബ്രിഡ് ഷൈനിനോട് സംസാരിച്ചിരുന്ന് രണ്ട് പേരുടെയും ഫ്ലൈറ്റ് മിസ്സായി. പിന്നത്തെ ഫ്ലൈറ്റ് അടുത്ത ദിവസം ആയത്കൊണ്ട്. ഇരുവരും ന്യൂയോർക്കിൽ റൂം എടുക്കുകയുണ്ടായി. തുടർന്നുണ്ടായ രസകരമായ സംഭവങ്ങളും താരം വ്യക്തമാക്കി.

സ്റ്റേജ് കലാകാരനായ രമേഷ് പിഷാരടി വർഷങ്ങളായി ചാനൽ ഷോകൾ അവതരിപ്പിച്ച് വരികയാണ്. ഏഷ്യാനെറ്റ് പ്ലസ്സിൽ നടൻ ധർമജൻ ബോൾ​ഗാട്ടിയുമൊത്ത് നടത്തിയ ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്.

2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. 2019ൽ മമ്മൂട്ടിയെ നായകനാക്കി ​ഗാന​ഗന്ധർവൻ എന്ന സിനിമ സംവിധാനം ചെയ്തു. ഇതിന്റെ നിർമ്മാതാക്കളിലൊരാൾ കൂടിയായിരുന്നു പിഷാരടി. നസ്രാണി, പോസിറ്റീവ്, കപ്പൽ മുതലാളി, മഹാരാജ ടാക്കീസ്, കില്ലാടി രാമൻ, വീരപുത്രൻ, കള്ളന്റെ മകൻ, ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ, മാന്ത്രികൻ, സെല്ലുലോയിഡ്, പിള്ളൈ, ഇമ്മാനുവൽ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബഡായി ബം​ഗ്ലാവ് എന്ന പരിപാടി അവതരിപ്പിക്കുകയാണ്.