‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ ആ ബന്ധം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, നടിയായില്ലായിരുന്നെങ്കില്‍ ഇപ്പൊ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ’; തുറന്ന് പറഞ്ഞ് യുവതാരം സ്വാസിക


ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സ്വാസിക. ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമാ രംഗത്തും സജീവമായ താരത്തിന് ഇപ്പോള്‍ തിരക്കേറെയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ അവസരം ലഭിച്ച സ്വാസികയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

അടുത്തിടെ ഇറങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു സ്വാസിക. ലിപ് ലോക്ക് രംഗം ഉള്‍പ്പെടെ ഇഴുകിച്ചേര്‍ന്നുള്ള അഭിനയത്തിന് വലിയ പ്രശംസ സ്വാസികയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി നേരത്തേ സ്വാസിക പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ലിപ് ലോക്ക് രംഗം ഉള്‍പ്പെടെയുള്ള സീനുകള്‍ കാണുന്നവര്‍ വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്നാണ് സ്വാസിക പറഞ്ഞത്. ആളുകള്‍ വിചാരിക്കുന്നത് ഭയങ്കര സുഖമാണ് ക്യാമറയ്ക്ക് മുന്നില്‍ ലിപ് ലോക്ക് ചെയ്യാനെന്നാണ്. എന്നാല്‍ പത്ത് നാല്‍പ്പതു പേരുടെ മുന്നിലാണ് ഇതെല്ലാം ചെയ്യുന്നത് എന്നും സ്വാസിക പറഞ്ഞു.

തന്റെ വ്യക്തിപരമായ ചില വിശേഷങ്ങള്‍ കൂടി പങ്കുവച്ചിരിക്കുകയാണ് സ്വാസിക. അതില്‍ കരിയറിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം വിശദമായി തന്നെ സ്വാസിക സംസാരിച്ചു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഭിനയത്തിലേക്ക് എത്തിയിരുന്നില്ലായിരുന്നെങ്കില്‍ താനൊരു ഡാന്‍സറോ നൃത്താധ്യാപികയോ ആകുമായിരുന്നു എന്നാണ് സ്വാസിക പറയുന്നത്. ഇപ്പോള്‍ നൃത്തപഠനം നിര്‍ത്തി വച്ചിരിക്കുകയാണ്. നടിയായിരുന്നില്ലെങ്കില്‍ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ എന്നും സ്വാസിക പറഞ്ഞു.

തന്റെ പ്രണയത്തെ കുറിച്ചും സ്വാസിക അഭിമുഖത്തില്‍ പറഞ്ഞു. ‘ഞാനിപ്പോള്‍ സിംഗിള്‍ അല്ല. എനിക്കൊരു പ്രണയമുണ്ട്. പക്ഷേ അതിനെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറയാന്‍ കഴിയില്ല. കാരണം അത് കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്.’ -സ്വാസിക പറഞ്ഞു.

താന്‍ പണം മാത്രം തേടി സിനിമ എടുക്കാറില്ല, ആദ്യം സംവിധായകനെ നോക്കും പിന്നെ സ്‌ക്രിപ്റ്റും, അല്ലാതെ ഞാന്‍ പണം അത്ര കാര്യമാക്കാറില്ല. നമ്മള്‍ ഒരിടത്തു നില ഉറപ്പിച്ചിട്ട് പണത്തെക്കുറിച്ച് ചിന്തിക്കുന്നതല്ലേ നല്ലതെന്നും സ്വാസിക ചോദിക്കുന്നു.

'I have a love, actress swasika vijay openups her relationship