“പൂവാലശല്യത്തിനെതിരായ കാമ്പെയ്നുകളിൽ പങ്കെടുത്തിട്ടുണ്ട് ഞാൻ, ചില കാര്യങ്ങളിലെങ്കിലും നിലപാട് ശക്തമായി ബോധ്യപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്”; മാളവിക മോഹൻ|Malavika Mohan| Interview|christy


ഇമേജ് സെറ്റ് ചെയ്ത് മുന്നോട്ട് പോകാൻ തനിക്ക് താൽപര്യമില്ലെന്ന് നടി മാളവിക മോഹൻ. ഒരു നടനെപ്പോലെ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ നടിയും പ്രാപ്തയാണ്, എന്നാൽ പലപ്പോഴും പരിഗണിക്കപ്പെടാറില്ലെന്ന് പറയുന്നു മാളവിക. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായം തുറന്ന് പറഞ്ഞത്.

സിനിമയിലും ജീവിതത്തിലു നിലപാട് ഉണ്ടാകുക വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ മനപ്പൂർവ്വം ശ്രമിക്കാറുണ്ടെന്ന് മാളവിക പറഞ്ഞു. സിനിമയിലായാലും ജീവിതത്തിലായാലും ഒരു നിലപാട് വേണമെന്ന് അതിയായി ആ​ഗ്രഹിക്കുന്ന നടിയാണ് മാളവിക. ചെറുപ്പത്തിലേ താനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താരം നിലപാടെടുക്കാറുണ്ട്.

അത്തരത്തിൽ കോളജിൽ പഠിക്കുന്ന സമയത്ത് പൂവാലശല്യത്തിനെതിരെ കാംപെയ്നുകളിൽ പങ്കെടുത്തിട്ടുണ്ട്. “മുംബൈയിൽ പഠിക്കുന്ന സമയത്ത് പൂവാലശല്യത്തിനെതിരായ ‘ചപ്പൽ മാരൂംഗി’ പോലെയുള്ള കാമ്പയിനുകളിലൊക്കെ പങ്കെടുത്തത് എന്റെ നിലപാടുകളുടെ അടയാളം തന്നെയായിട്ടാണ്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷേ, നമ്മൾ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളിലെങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്”- താരം വ്യക്തമാക്കി.

‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു മാളവിക മോഹനൻ മനസ് തുറന്നത്. സമീപകാലത്ത് മാളവികയ്ക്ക് ലഭിച്ച കഥാപാത്രളെല്ലാം അൽപം സീരിയസ് ആയ പശ്ചാത്തലം ഉള്ളവയായിരുന്നു. എന്നാൽ ‘ക്രിസ്റ്റി’യുടെ പശ്ചാത്തലം അതിൽ നിന്നെല്ലാം വ്യത്യസ്‍തമാണ് എന്നതാണ് തന്നെ ആകർഷിച്ച ഘടകം എന്നും മാളവിക മോഹനൻ പറഞ്ഞു.

ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസ് ചിത്രത്തിൽ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.