മഴവില്ലഴകിൽ തിളങ്ങി ഹണി റോസ്; ഏറ്റെടുത്ത് ആരാധകർ|Honey Rose| Inauguratio|New look


ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. തുടർന്ന് നിരവധി മലയാള സിനികളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട നായികമാരിലൊരാളായി മാറി. കഴിഞ്ഞ പതിനേഴ് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായ താരം ഇതരഭാഷാചിത്രങ്ങളിലും അഭിനയിക്കാറുണ്ട്.

മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ഒടുവിലായി തെലുങ്കിൽ സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഒപ്പം വീര സിംഹ റെഡ്ഢി എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. അതേസമയം, കേരളത്തിൽ ഉടനീളം ഉദ്ഘടങ്ങളുമായി തിരക്കിലാണ് ഹണി.

ഇപ്പോൾ എറണാകുളത്ത് മൈജി ഫ്യൂച്ചർ ഫാമിലിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായി ഹണി റോസ് എത്തിയതാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ മനോഹരമായ മോഡലിലുള്ള കറുത്ത വസ്ത്രം ധരിച്ചാണ് താരം ഉദ്ഘാടനവേദിയിലെത്തിയത്. എന്നാൽ അതിലും ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ ഹെയർസ്റ്റൈലാണ്. പല വർണ്ണങ്ങളാൽ മുടി കളർ ചെയ്താണ് താരം എത്തിയിരിക്കുന്നത്. ആദ്യം എല്ലാവരും ശ്രദ്ധിക്കുക താരത്തിന്റെ ഭം​ഗിയുള്ള മുടി തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ഇങ്ങനെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ നിരവധി ട്രോളുകളും താരം നേരിടാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെയെല്ലാം ആളുകൾ അധിക്ഷേപിക്കുന്ന കമന്റുകളുമായെത്താറുണ്ട്. ഇൗയടുത്ത് ഇത്രയും ബോഡി ഷേമിങ് നേരിട്ട വേറൊരു മലയാള നടി ഉണ്ടാകില്ല. ഭയങ്കര അബ്യൂസീവ് ആയുള്ള കമന്റുകൾ കാണുമ്പോൾ പലപ്പോഴും പ്രതികരിക്കാൻ തോന്നാറുണ്ടെന്ന് ഹണി തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ അധിക്ഷേപിക്കാൻ വേണ്ടി താനൊന്നും ചെയ്യുന്നില്ല എന്ന് ഹണി പലപ്പോഴും പറയാറുമുണ്ട്.

മാത്രമല്ല, സിനിമയൊന്നും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങനെ ഉദ്ഘാടന പരിപാടികളുമായി നടക്കുന്നതെന്നാണ് വലിയൊരു വിഭാ​ഗത്തിന്റെ പ്രശ്നം. എന്നാൽ ഹണി ഇതൊന്നും മുഖവരയ്ക്കെടുക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ. ‘ഞാൻ എല്ലാ ഉദ്‌ഘാടങ്ങളും എന്ജോയ് ചെയ്യാറുണ്ട്. ഉദ്‌ഘാടനം ചെയ്യാൻ പോകുന്നതിന് സാമ്പത്തികമായ ലാഭമുണ്ട് അതിന് പുറമെ അത് ഒരാളുടെ പുതിയ തുടക്കമാണ്. അവരുടെ സ്വപ്‌നമായിരിക്കും ഒരുപാട് പ്രതീക്ഷ വെച്ച് തുടങ്ങുന്ന ഒരു സംഭവം ആവും. അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒന്ന് പച്ചപിടിക്കാൻ തുടങ്ങുന്നവതവും. അതിന്റെ ഭാഗമാവുക എന്നതിനപ്പുറം ഒരു അനുഗ്രഹമില്ല,’

‘നമ്മളെ ഒരു രാജ്ഞിയെ പോലെയാണ് അവിടെ പ്രസന്റ് ചെയ്യുന്നത്. അവർ അങ്ങനെയാണ് നമ്മളെ വന്ന് കൊണ്ടുപോകുന്നത് ഒക്കെ. അതിലെന്താണ് മോശമെന്ന് മനസിലാകുന്നില്ല. ആളുകൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല,’- ഹണി മനസ് തുറന്നു.