”ഞാൻ ഉള്ളിൽ കരയുകയായിരുന്നു പുറത്ത് കാണിക്കുന്നില്ലന്നേയുള്ള; പതിനേഴ് വർഷമായിട്ട് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതാണ്”; ഹണി റോസ്| Honey Rose | Bad Experience
കുറച്ച് കാലങ്ങളായി ഉദ്ഘാടനചടങ്ങുകളിൽ പങ്കെടുക്കുന്ന ടാഗ് ലൈനിലാണ് നടി ഹണി റോസ് അറിയപ്പെടുന്നത്. എന്നാൽ താൻ സിനിമയിൽ വന്നത് മുതൽ കഴിഞ്ഞ പതിനേഴ് വർഷമായി ഉദ്ഘാടനങ്ങളിൽ സജീവമാണ്, ഇപ്പോഴാണ് ഇത് ചർച്ചയാകുന്നത് എന്നാണ് താരം പറയുന്നത്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
എങ്ങനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും ഒരു തരത്തിലും വഴങ്ങാത്ത നടി എന്നാണ് ഹണിയെ അവതാരിക വിശേഷിപ്പിക്കുന്നത്. അതേസമയം, പുറത്ത് ചിരിച്ച് കാണിക്കുന്നുണ്ടെന്നേയുള്ളു താൻ ഉള്ളിൽ കരഞ്ഞ് കൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്. നേരത്തെ ഒരു അഭിമുഖത്തിൽ ഹണിയെ സ്റ്റാർ റാഗിങ് എന്ന പേരിൽ ഹരാസ് ചെയ്തിരുന്നു. അതേക്കുറിച്ചും താരം സംസാരിച്ചു. അത് അത്തരത്തിലൊരു പരിപാടി ആയിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് നടി പറഞ്ഞത്.
”അത് അങ്ങനെയൊരു പ്രോഗ്രാം ആണെന്ന് ഒരു സൂചന പോലും കിട്ടിയില്ല. വളരെ ഫണ്ണി ആയിട്ടുള്ളൊരു പരിപാടി ആയിരിക്കും എന്നാണ് അവർ എന്നെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. നേരത്തെ ചോദ്യങ്ങൾ എല്ലാം തരും, അതുകൊണ്ട് ഒരു ടെൻഷനും വേണ്ട എന്ന് അവർ പറഞ്ഞു. ഞാൻ ആണെങ്കിൽ അതുവരെ അവരുടെ പരിപാടികളൊന്നും കണ്ടിട്ടുമില്ലായിരുന്നു എന്നതാണ് വലി തമാശ.
നിങ്ങൾ കണ്ടത് അവിടെ നടന്നതിന്റെ എഡിറ്റഡ് വേർഷൻ ആണ്. 40, 45 മിനുറ്റുകളോളം ഭയങ്കരമായ ഹരാസ്മെന്റാണ് അവിടെ നടന്നത്. എനിക്ക് എന്താ അവിടെ നടക്കുന്നത് എന്ന് മനസിലായില്ല, ഞാൻ തീരെ പ്രതീക്ഷിച്ചിട്ടില്ല. എന്റെ ലൈഫിൽ ആരും ഇതുവരെ അങ്ങനെ സംസാരിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല”- ഹണി റോസ് മനസ് തുറന്നു.
അതേസമയം, ഹണി ഇപ്പോൾ ആന്ധ്രയിലും ഉദ്ഘാടനം ചെയ്യുന്ന നടി എന്ന പേര് നേടിയിരിക്കുകയാണ്. സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെയാണ് തെലുങ്കിലെ ശ്രദ്ധേയായ നടിയായി ഹണി റോസ് മാറിയത്. തെലുങ്കിൽ നിരവധി ആരാധകരെയാണ് ഹണി ഒറ്റ ചിത്രത്തിലൂടെ നേടിയെടുത്തത്. തെലുങ്കിൽ താരത്തിന് ഫാൻ പേജുകൾ വരെയുണ്ട്.