“ഞാൻ ഫോണിലൂടെ കരയുകയായിരുന്നു”; നീ കീമോ തുടങ്ങിക്കോ, കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു; മനസ് തുറന്ന് മംമ്ത മോഹൻദാസ്| Mamtha mohandas| Nagachaithanya


മലയാളത്തിലെ മുൻനിരനായികമാരിലൊരാളാണ് മംമ്ത മോഹൻദാസ്. സിനിമയിലെത്തി അധികം വൈകുന്നതിന് മുൻപ് താരത്തിന് കാൻസർ പിടിപെട്ടിരുന്നു. പിന്നീടങ്ങോട്ട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ജീവിതം. എങ്കിലും മനസാന്നിദ്ധ്യം കൊണ്ട് താരം കൂടുതൽ ശക്തയായി തിരിച്ചെത്തി. ഇതിനിടെ തനിക്കുണ്ടായ ഒരു നല്ല അനുഭവം പ്രേക്ഷകരോട് പങ്കുവയ്ക്കുകയായാണ് താരം.

കാൻസർ ബാധിച്ച് കീമോ ചെയ്യുന്നതിനിടെ താൻ അഭിനയിച്ച തെലുങ്ക് ചിത്രത്തെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്. നാഗാർജുനയ്‌ക്കൊപ്പം ‘കെഡി’ എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചാണ് മംമ്ത ഇപ്പോൾ തുറന്ന് സംസാരിച്ചത്. കെഡി സിനിമയ്ക്കായി നാഗ് സാർ വിളിച്ചപ്പോൾ ക്യാൻസർ ബാധിച്ച കാര്യം അറിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ‘ഈ സിനിമയോ മറ്റൊരു സിനിമയോ ഇനിയൊരിക്കലും എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല’ എന്നാണ് താൻ പറഞ്ഞത്.

‘എനിക്ക് നീ പറയുന്നത് മനസിലാവുന്നില്ല ഞാൻ അടുത്തയാഴ്ച വിളിക്കാം’ എന്ന് സർ പറഞ്ഞു താൻ ഫോണിലൂടെ കരയുകയായിരുന്നു. അടുത്തയാഴ്ച അദ്ദേഹത്തോട് സംസാരിച്ചു. ‘കുഴപ്പമില്ല നീ കഥ കേൾക്കൂ. കുട്ടിക്കാല രംഗങ്ങൾ ഇപ്പോൾ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാം’ എന്നായിരുന്നു മംമ്തയോട് അദ്ദേഹം പറഞ്ഞത്.

കീമോ തെറാപ്പി ചെയ്യുന്ന ആറ് മാസത്തിനിടെയാണ് കെഡി സിനിമ ഷൂട്ട് ചെയ്തത്. ആറ് മാസത്തിൽ എങ്ങനെയാണ് ചികിത്സ തീർത്തതെന്ന് അറിയില്ല. ആ സിനിമ തനിക്ക് ആശ്വാസമായിരുന്നു. 14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം തനിക്ക് ക്ഷീണമായിരിക്കും.
മൂന്നാം ദിവസം വർക്കിന് പോവും. നാല് ദിവസം വർക്ക് ചെയ്ത് തിരിച്ചു വരും. ആറ് മാസം ഇങ്ങനെ പോയി. ഏത് പ്രൊഡക്ഷൻ ഹൗസ് അങ്ങനെ ചെയ്യും. രണ്ട് മാസത്തിനുള്ളിൽ താനിത് പോലെയായിരിക്കില്ല, തന്റെ മുടിയെല്ലാം പോവുമെന്ന് നാഗ് സാറിനോട് തുടക്കത്തിൽ പറഞ്ഞിരുന്നു. ‘ഒരു പ്രശ്‌നവുമില്ല, നമ്മളീ സിനിമ ഒരുമിച്ച് ചെയ്യും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അദ്ദേഹമാണ് തനിക്ക് പ്രതീക്ഷ തന്നത് എന്നാണ് മംമ്ത വ്യക്തമാക്കിയത്.

കാൻസർ വീണ്ടും തിരിച്ചു വന്നപ്പോൾ ജീവിതത്തിൽ വലിയ തിരിച്ചറിവുണ്ടായി. എന്റെ ഇമോഷണൽ ലൈഫ് സ്റ്റൈൽ തെറ്റായിരുന്നുവെന്നാണ് മംമ്ത പറയുന്നത്. അതുകൊണ്ട് തന്നെ ഇമോഷണൽ മാലിന്യങ്ങൾ മനസിൽ എടുത്തു വെയ്ക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. ഇപ്പോൾ മനസിനെ സുന്ദരമായി ശൂന്യമാക്കി വച്ച് സന്തോഷിക്കാൻ തനിക്ക് പറ്റുന്നുണ്ടെന്നും താരം പറയുന്നു. ആ ശൂന്യത തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും അതിൽ മുന്നോട്ട് പോകാനും സാധിക്കുന്നുണ്ടെന്നും മംമ്ത കൂട്ടിച്ചേർക്കുന്നു.