Hansika Motwani Honeymoon Photos from Egypt | പിരമിഡുകളുടെ നാട്ടില്‍ ഹണിമൂണ്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ താരം ഹന്‍സിക; ചിത്രങ്ങള്‍ കാണാം


ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് ഹാന്‍സിക മോത്വാനി. കഴിഞ്ഞ മാസമാണ് ഹന്‍സിക വിവാഹിതയായത്. മുംബൈയില്‍ നിന്നുള്ള വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ ഖതൂരിയെയാണ് താരം വിവാഹം ചെയ്തത്. ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിന് ഒരുമാസത്തിന് ഇപ്പുറം ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഹന്‍സികയും സുഹൈലും ഇപ്പോള്‍. ഓസ്ട്രിയയിലെ ഹണിമൂണ്‍ കാലത്തിന് ശേഷം ഇപ്പോള്‍ പിരമിഡുകളുടെ നാടായ ഈജിപ്തിലെത്തിയിരിക്കുകയാണ് താരവും ഭര്‍ത്താവ് സുഹൈലും. ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങള്‍ ഹന്‍സിക സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.

രാജസ്ഥാനിലെ ജയ്പൂരില്‍ വച്ചായിരുന്നു ഹന്‍സികയുടെയും സുഹൈലിന്റെയും വിവാഹം. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹം. വിവാഹാഘോഷം ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു. ഈഫല്‍ ടവറിന് മുന്നില്‍ വച്ച് സുഹൈല്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം പങ്കുവച്ചായിരുന്നു ഹന്‍സിക തന്റെ വരനെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നട ‘മൈ നെയിം ഈസ് ശ്രുതി’ ആണ് ഹന്‍സികയുടെ പുതിയ ചിത്രം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രം ‘വില്ലനി’ലും ഹന്‍സിക വേഷമിട്ടിട്ടുണ്ട്.

ഹന്‍സിക പങ്കുവച്ച ഈജിപ്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം:

Summary: Hansika Motwani and Shohael Kathuriya Honeymoon in Egypt latest pictures.