ബലമായി കയ്യില്‍ കയറി പിടിച്ച് വലിച്ചു, ഷോള്‍ഡറില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു; ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി, പ്രതികരിച്ച് നടി (വീഡിയോ കാണാം)


നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനായി അപര്‍ണ്ണ വേദിയിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്നോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അപര്‍ണ്ണ ബാലമുരളി പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം.

അപര്‍ണ്ണ ബാലമുരളി അഭിനയിക്കുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷനും ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനും വേണ്ടിയാണ് താരം എറണാകുളം ലോ കോളേജിലെത്തിയത്. അപര്‍ണ്ണ ബാലമുരളിക്ക് പുറമെ നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവരും മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ ഉണ്ടായിരുന്നു.

അപര്‍ണ്ണ ബാലമുരളിക്ക് പൂവ് നല്‍കാനായി സ്റ്റേജിലെത്തിയ ലോ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവാണ് മോശമായി പെരുമാറിയത്. സ്റ്റേജിലെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന അപര്‍ണ്ണയ്ക്ക് പൂവ് നല്‍കിയ വിദ്യാര്‍ത്ഥി തുടര്‍ന്ന് താരത്തിന്റെ കയ്യില്‍ പിടിച്ച് ബലമായി എഴുന്നേല്‍പ്പിക്കുകയും ഷോള്‍ഡറില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു.


Also Read: ‘കലാഭവന്‍ മണിയുടെ കൂടെ ഡാന്‍സ് കളിക്കാന്‍ കറുത്ത നിറമുള്ളവര്‍ മതി, ഗ്ലാമറുള്ളവര്‍ വേണ്ടെന്ന് പറഞ്ഞു, ഒരുപാട് പേര് ദുരുപയോഗം ചെയ്യുന്ന മേഖലയാണ് സിനിമയിലെ ഡാന്‍സേഴ്‌സിന്റെത്’; സിനിമയിലെ ഡാന്‍സേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി പറയുന്നു


വിദ്യാര്‍ത്ഥി വീണ്ടും അപര്‍ണ്ണയുടെ ഷോള്‍ഡറില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ താരം ഒഴിഞ്ഞുമാറുകയും പ്രതികരിക്കുകയും ചെയ്തു. ‘എന്താടോ, ഇത് ലോ കോളേജ് അല്ലേ’ എന്ന് നീരസത്തോടെ അപര്‍ണ്ണ ചോദിച്ചു. തുടര്‍ന്ന് സംഘാടകരില്‍ ഒരാളായ വിദ്യാര്‍ത്ഥി അപര്‍ണ്ണയോട് മാപ്പ് ചോദിച്ചു.

തുടര്‍ന്ന് അപര്‍ണ്ണയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥി വീണ്ടും വേദിയിലെത്തുകയും താന്‍ മറ്റൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ആരാധകന്‍ ആയതിനാല്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ശേഷം വീണ്ടും കൈ നീട്ടിയ ഇയാള്‍ക്ക് കൈ കൊടുക്കാന്‍ അപര്‍ണ്ണ വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാം. വേദിയില്‍ അപര്‍ണ്ണയ്‌ക്കൊപ്പമുണ്ടായിരുന്ന വിനീത് ശ്രീനിവാസനും ഇയാള്‍ക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ചു.


Viral News: ‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍


വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. നിരവധി പേരാണ് അപര്‍ണ്ണ ബാലമുരളിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തെറ്റാണെന്ന് എല്ലാവരും പഠിക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

വീഡിയോ കാണാം:

Content Highlights / English Summary: Ernakulam law college student misbehaved with malayalam actress Aparna Balamurali video goes viral and student apologized. Social media express Aparna.