വരവ് അറിയിച്ചു വരുമ്പോ ഇത്രയ്ക്ക് വേണ്ടേ!!! തീക്ഷ്ണമായ കണ്ണുകൾ, കയ്യിൽ കത്തിയെരിയുന്ന സിഗററ്റ്: വേറിട്ട വേഷത്തിൽ ദുൽഖർ | Dulquer Salmaan


ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിങ് ഓഫ് കൊത്ത’യിൽ തമിഴ് നടൻ പ്രസന്നയും, നടി സാമന്തയും പ്രധാന കഥാപാത്രങ്ങളായെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പൊറിഞ്ചു മറിയം ജോസ് ഫെയിം അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടി റിതിക സിംഗ് ഈ ചിത്രത്തിലും ഐറ്റം നമ്പർ ചെയ്യുമെന്നാണ് റിപ്പോർട്ട്. ദുൽഖറിന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച കിംഗ് ഓഫ് കോത മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും

ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്‌തത്-KOK എന്നറിയപ്പെടുന്ന കിങ് ഓഫ് കൊത്തയ്ക്ക് അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥയെഴുതുന്നത്. ഇന്ത്യൻ- മലയാളം ​ഗ്യാങ്ങ്സ്റ്റർ ചിത്രമായ ഇത് സീ സ്റ്റുഡിയോയുമായി സഹകരിച്ച് വേഫെറർ ഫിലിംസ് ആണ് നിർമ്മിക്കുന്നത്.

ഏറെ നാൾ മുൻപ് ചിത്രീകരണം ആരംഭിച്ച കിങ് ഓഫ് കൊത്തയുടെ ഓരോ വിശേഷങ്ങളും ഏറെ താൽപര്യത്തോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സെക്കൻഡ് ലുക്ക് ഇന്ന് പുറത്തിറങ്ങുമെന്ന് സീ സ്റ്റുഡിയോ നേരത്തെത്തന്നെ അനൗൺസ് ചെയ്തിരുന്നു.

ആർ ബൽകി സംവിധാനം ചെയ്‍ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആർ ബൽകിയുടെ തന്നെ രചനയിൽ എത്തിയ ചിത്രമാണ് ഇത്. വിശാൽ സിൻഹ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.