“ഇവരെക്കണ്ടാൽ ദാരിദ്ര്യം പിടിച്ച നടിയാണെന്ന് തോന്നുന്നുണ്ടോ?; വീട്ടുജോലിക്കാരിയുടെ റോളിൽ പിന്നെ ശിൽപ്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കൂ”; വിമർശനവുമായി അഖിൽ മാരാർ|Akhil Marar| Aswanth Kok| Remya Suresh
സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിൽ കുറച്ച് കാലങ്ങളായി സാമൂഹ്യമാധ്യമങ്ങൾ വഴി ശീതസമരത്തിലാണ്. ഇപ്പോൾ അശ്വന്ത് കോക്ക് ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയിൽ നടി രമ്യ സുരേഷിനെതിരെ മോശം പരാമർശം നടത്തിയതിനെ പരസ്യമായി വിമർശിച്ച് രെഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ.
നടി രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്നാണ് കോക്ക് പരാമർശിച്ചത്. ഇത് താരത്തിനെതിരെ ബോഡി ഷേമിങ് നടത്തുന്ന രീതിയിലുള്ള പ്രസ്താവനയാണ്. ഇതിനെതിരെയാണ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽ സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോയെന്ന് അഖിൽ ചോദിക്കുന്നു.
ക്രിസ്റ്റഫർ സിനിമയുടെ റിവ്യൂ ചെയ്തപ്പോൾ പേടിച്ചിട്ടാണെങ്കിലും ഉണ്ണികൃഷ്ണനെയും ഉദയകുമാറിനെയും വിമർശിക്കാതെ സംസാരിക്കാൻ കഴിഞ്ഞെങ്കിലും ഉള്ളിൽ കിടക്കുന്ന പുച്ഛം തികട്ടി വന്നതിനാലായിരിക്കും രമ്യയെ ബോഡി ഷേമിങ് ചെയ്തതെന്ന് അഖിൽ പറയുന്നു. വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽ സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോയെന്നും സംവിധായകൻ ചോദിക്കുന്നു.
‘കാപ്പ’ സിനിമയിൽ അപർണ്ണ ബാലമുരളിയുടെ കഥാപാത്രത്തെ കൊട്ട പ്രമീള എന്ന് പറഞ്ഞ് വിമർശിച്ചതിനെതിരെയും അഖിൽ കുറ്റപ്പെടുത്തുണ്ട്. എന്നാൽ റെഡ് എഫ് എമ്മിൽ നടത്തിയ ഇന്റർവ്യൂവിൽ അശ്വന്തിന്റെ കൊട്ട പ്രമീള പ്രയോഗത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ താൻ അപർണ്ണയുടെ കഥാപാത്രത്തെ മാത്രമാണ് വിമർശിച്ചത് എന്നായിരുന്നു മറുപടി. പക്ഷേ യഥാർത്ഥത്തിൽ പ്രമീളാ ദേവി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോൾ പേടി കൊണ്ടാണെങ്കിൽ കൂടി ഉണ്ണി കൃഷ്ണൻ, ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാൻ കോക്കിന് കഴിഞ്ഞെങ്കിലും ഉള്ളിൽ കിടക്കുന്ന പുശ്ചം പതിയെ തികട്ടി വന്നു..
രമ്യയെ കുറിച്ച് അവൻ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്…
വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽ സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ…?
സംവിധായകൻ തനിക്ക് നൽകിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാൻ ഇവന് തോന്നുന്നില്ല..
രമ്യയെ ഇവൻ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ… ഇതേ ഇവൻ തങ്കം സിനിമയിൽ അഭിനയിച്ച അപർണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് റെഡ് എഫ്എം ഇൻറർവ്യൂവിൽ ന്യായീകരിച്ചത് അത് കാപ്പയിൽ അവർ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ് .
കാപ്പായിൽ അവർ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് കൊക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.. ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ ഡാകിനി അമ്മൂമ്മ ആയി തോന്നി . ഇങ്ങനെ ഒരു പ്രത്യേക ജീവിയാണ് ഈ കോക്ക്.. ഇനി ഇവൻ പറഞ രീതിയിൽ എടുത്താൽ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ… സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവൻ എന്നെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു ..
അതേടാ അമ്മയെ സംരക്ഷിക്കുന്ന മകൻ .. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാത്ത എന്തിന് എൻറെ ഫെയ്സ്ബുക്ക് മൊബൈൽ പാസ്സ്‌വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവ്.. 2 പെണ് മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന അച്ഛൻ.. ഈ നിലയിൽ ഞാനൊരു മെയിൽ ഷോവനിസ്റ്റ്റ് ആണ്. ..
ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചിൽ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാൻ എതിർക്കും..
ഹിന്ദു വിശ്വാസങ്ങളിൽ യശോദയും പൂതനയും ഉണ്ട്… ആരെ സ്നേഹിക്കണം ആരെ എതിർക്കണം എന്ന് എനിക്ക് വെക്തമായി അറിയാം… കുറുക്കൻ കൂവും സിംഹം ഗർജിക്കും.. എത്രയൊക്കെ നീലത്തിൽ മുങ്ങിയാലും നീ കൂവും… അതാണ് അറിയാതെ നിൻറെ വായിൽ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്…