”ഒരു നടിയുണ്ട്, പക്ഷേ അവളുടെ അച്ഛൻ സമ്മതിക്കില്ലെന്ന് പ്രിയദർശൻ പറഞ്ഞു”; കീർത്തി സുരേഷിനെ റിസ്ക് എടുത്ത് സിനിമയിലേക്ക് എത്തിച്ചത് ഇങ്ങനെയാണ്| Keerthy Suresh| Suresh Krishnan


പ്രിയദർശൻ സംവിധാനം ചെയ്ത ​ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് നടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2019ൽ പുറത്തിറങ്ങിയ മഹാനടി എന്ന തമിഴ്ചിത്രം കീർത്തിയുടെ ജീവിതം മാറ്റി മറിച്ചു. ഇന്ന് തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്.

എന്നാൽ പ്രിയദർശന്റെ ​ഗീതാഞ്ജലിയിൽ കീർത്തി അഭിനയിക്കുന്നതിനോട് കീർത്തിയുടെ അച്ഛനും പ്രശസ്ത സിനിമാ നിർമ്മാതാവുമായ സുരേഷിന് താൽപര്യമില്ലായിരുന്നു എന്നാണ് സംവിധായകനും ​ഗീതാഞ്ജലിയുടെ അസോസിയേറ്റ് ഡയറക്ടറുമായ സുരേഷ് കൃഷ്ണൻ പറയുന്നത്.

പ്രിയദർശൻ സുരേഷ് കൃഷ്ണനോട് ​ഗീതാർ്ജലിയുടെ കഥയെപ്പറ്റിയുള്ള ചർച്ചക്കിടെ പറഞ്ഞു, ഒരു നടിയുണ്ട് പക്ഷേ അവളുടെ അച്ഛൻ സമ്മതിക്കില്ലെന്ന്. പിന്നെ താനാണ് സുരേഷിനോട് കാര്യം പറഞ്ഞ് സമ്മതിപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ”തുടർന്ന് തിരുവനന്തപുരം സിനിമാ ക്ലബിൽ ഇരിക്കുമ്പോൾ ഞാൻ പ്രൊഡ്യൂസർ സുരേഷിനോട് പറഞ്ഞു, സുരേഷേ നമ്മുടെ സിനിമയിലേക്ക് ഒരു നായികയുണ്ട് അവളുടെ അച്ഛൻ സമ്മതിക്കില്ല എന്ന്.

അപ്പോൾ സുരേഷ് ചോദിച്ചു, ആരാ അത് ഞാൻ വേണെങ്കിൽ വിളിച്ച് സംസാരിക്കാം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, വേറാരുമല്ല നീ തന്നെയാണ് ആ അച്ഛൻ എന്ന്. തുടർന്ന് മേനകയുമായി സംസാരിച്ചു എല്ലാ കുടുംബങ്ങളുമായും സംസാരിച്ചു മേനക ​ഗീതാഞ്ജലിയിൽ അഭിനയിച്ചു”. പിന്നീട് ദിലീപ് നായകനായ റിംഗ് മാസ്റ്ററിൽ വേഷമിട്ടു. കീർത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിംഗ് മാസ്റ്റർ.

അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു കീർത്തിയുടെ തുടക്കം. പിന്നീട് പൈലറ്റ്സ് കുബേരൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

തമിഴ് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചതോടെയാണ് കീർത്തിയുടെ ഭാവി തെളിയുന്നത് എന്ന് വേണം പറയാൻ. നാ​ഗ് അശ്വൻ സംവിധാനം ചെയ്ത മഹാനടിയിലെ അഭിനയത്തിന് ദേശീയ പുരസ്കാരമാണ് താരത്തെ തേടിയെത്തിയത്. അതേസമയം ട്രോളുകളെ ഭയന്ന് മഹാനടിയിലേക്കുള്ള അവസരം താരം തുടക്കത്തിൽ തന്നെ നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് നാ​ഗ് അശ്വിന്റെ നിർബന്ധപ്രകാരം ആ വേഷം ചെയ്യുകയായിരുന്നു.

കീർത്തിയുടെ 2022ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രവും വലിയ ഹിറ്റായിരുന്നു. അതിന് ശേഷം താരം അഭിനയിച്ച സിനിമയാണ് ദസറ. നാനി പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയിൽ മലയാള നടൻ ഷൈൻ ടോം ചാക്കോയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഷൈനിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്.