”ബിഗ് ബോസിൽ വെച്ചേ എനിക്ക് അറിയാമായിരുന്നു നിനക്ക് പെട്ടെന്ന് കല്യാണം കഴിക്കണമെന്ന്”; ലണ്ടനിലുള്ള രാഹുലിനെ വിവാഹം കഴിക്കാൻ പോകുന്നെന്ന് ദിൽഷ പ്രസന്നൻ| Dilsha Prasannan| Riyas Salim
മലയാളത്തിലെ ഏറ്റവും സംഭവ ബഹുലമായ ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥിയായിരുന്നു ദിൽഷ പ്രസന്നൻ. മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു ഈ ഷോയിലൂടെ. നർത്തികിയായിരുന്ന ദിൽഷയുടെ ഡാൻസ് വീഡിയോയ്ക്ക് ഇപ്പോൾ ആരാധകരേറെയാണ്. ഏതൊരു വീഡിയോ പോസ്റ്റ് ചെയ്താലും പെട്ടെന്ന് വൈറലാകും.
ദിൽഷ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഭിമുഖത്തിനിടയ്ക്ക് ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ റിയാസിനോട് തന്റെ വിവാഹമാണ് എന്തായാലും വരണം എന്ന് പറഞ്ഞ് ദിൽഷ നടത്തിയ ഫോൺസംഭാഷണമാണ് ഇന്റർവ്യൂവിലെ ഹൈലൈറ്റ്. ദിൽഷയുടെ വിവാഹമാണെന്ന് കേട്ടപ്പോഴേക്കും റിയാസ് ഞെട്ടുന്നുണ്ട്.
തുടർന്ന് ലണ്ടനിൽ ജോലി ചെയ്യുന്ന രാഹുലിനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു ദിൽഷ പറഞ്ഞത്. ‘വളരെ കുറച്ച് ആളുകളെ മാത്രമേ ഞാൻ വിളിക്കുന്നുള്ളു, എന്തായാലും വരണം, ജാസ്മിനെ ഞാൻ നേരത്തെ വിളിച്ച് പറഞ്ഞു. പെട്ടെന്നുള്ള വിവാഹമായത് കൊണ്ട് അധികം ആരെയും വിളിക്കാൻ പറ്റിയില്ല, നീ എന്തായാലും വരണം’. ദിൽഷ ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ, ബിഗ് ബോസിൽ വെച്ചേ എനിക്ക് അറിയാമായിരുന്നു നിനക്ക് പെട്ടെന്ന് കല്യാണം കഴിക്കണമെന്ന് എന്നായിരുന്നു റിയാസിന്റെ മറുപടി.
വിവാഹശേഷം താൻ ലണ്ടനിൽ പോകുമെന്നും ദിൽഷ പറഞ്ഞു. പക്ഷേ ഇതുകൂടെ കേട്ടപ്പോൾ ദിൽഷ തന്നെ പ്രാങ്ക് ചെയ്യുകയാണെന്ന് റായാസിന് ചെറിയ സൂചനകളൊക്കെ ലഭിച്ചു. ഒടുവിൽ പ്രാങ്ക് പൊളിയുകയും ചെയ്തു. അതേസമയം, ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിയാസ് നടത്തിയ പ്രസ്താവനകൾ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ടായിരുന്നു.
മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയായിരുന്നു ദിൽഷ പ്രസന്നൻ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെ താരം തന്റേതായ സ്ഥാനം നേടിയെടുത്തു. ഇതിനിടെ ഏഷ്യനെറ്റ് ടെലിവിഷൻ അവാർഡിന് വേണ്ടി വിക്രം സിനിമയിലെ ഏജന്റ് ടീനയെ അവതരിപ്പിച്ചുകൊണ്ടുള്ള ദിൽഷയുടെ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് ഉലക നായകൻ കമൽഹാസൻ ആയിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ തന്നെ ഏജന്റ് ടീനയായി തകർത്താടി ദിൽഷ. കമൽ ഹാസൻ നായകനായി ഇക്കൊല്ലം റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രം. ചിത്രത്തിൽ ഏജന്റ് ടീന ഒരു ശക്തമായ കഥാപാത്രം ആയിരുന്നു.. വേദിയിൽ ഏജന്റ് ടീനയായി വേഷമിട്ടു കൊണ്ടായിരുന്നു ദിൽഷയുടെ പെർഫോമൻസ്. സാരിയിൽ ഗ്ലാമറസായി എത്തിയ താരം കിടിലൻ ഡാൻസ് പെർഫോമൻസും അത് കഴിഞ്ഞ് അത്യുഗ്രൻ ഫൈറ്റ് സീനും കാഴ്ചവച്ചു.