‘ഡേറ്റ് ഉണ്ടെങ്കിലും എനിക്ക് തരില്ലെന്ന് പറഞ്ഞ അന്ന് ഞാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു, പിറ്റേ ദിവസം മുതല്‍ ദിലീപിന് പണി കിട്ടി തുടങ്ങി’; ദിലീപിനെതിരെ തുറന്ന് പറച്ചിലുമായി നിര്‍മ്മാതാവ് | Actor Dileep | Producer S Chandrakumar
മലയാളികളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വെള്ളിത്തിരിയിലെത്തിയ നടനാണ് ദിലീപ്. മറ്റ് പല നടന്മാരെയും പോലെ മിമിക്രിയില്‍ നിന്നാണ് ദിലീപ് സിനിമയിലെത്തുന്നത്. സഹസംവിധായകന്‍, സഹനടന്‍ എന്നിങ്ങനെ സിനിമയില്‍ പടിപടിയായി വളര്‍ന്നാണ് ദിലീപ് നായകനടനാവുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ വിവാദത്തിലാണ് ദിലീപ്. കൊച്ചിയില്‍ ഓടുന്ന കാറില്‍ വച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് ദിലീപ് പ്രതിനായകനാവുന്നത്. ഈ സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപ് ജയിലിലാവുകയും താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് പുറത്ത് പോവേണ്ടി വരികയുമെല്ലാം ചെയ്തത് ഇക്കാലയളവിലാണ്.
കേസില്‍ പെട്ടതോടെ മുഖം നഷ്ടപ്പെടുകയും സിനിമകളുടെ എണ്ണം കുറയുകയും ചെയ്ത ദിലീപിന്റെ പിന്നീട് വന്ന ചിത്രങ്ങള്‍ പഴയത് പോലെ ജനപ്രിയമായിരുന്നുമില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് ദിലീപ് പടുകുഴിയിലേക്ക് പതിച്ചത്.
ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം തന്റെ പ്രാര്‍ത്ഥനയാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു നിര്‍മ്മാതാവ്. താന്‍ ഭഗവാന്‍ പരമശിവനോട് കണ്ണീരോടെ പ്രാര്‍ത്ഥിച്ചതിന്റെ പിറ്റേന്ന് മുതലാണ് ദിലീപിന് പണി കിട്ടിത്തുടങ്ങിയത് എന്നാണ് നിര്‍മ്മാതാവ് എസ്.ചന്ദ്രകുമാര്‍ പറയുന്നത്.
‘മോഹന്‍ലാലിന്റെ വര്‍ണ്ണപ്പകിട്ട് എന്ന സിനിമയൊക്കെ എഴുതിയ ബാബു ജനാര്‍ദ്ദനന്‍ ചേട്ടന്‍ പണ്ടേ എന്റെ വലിയ സുഹൃത്താണ്. ചന്ദ്രാ, ദിലീപിന്റെ സ്വഭാവം വച്ച് നീ ചെന്ന് കണ്ടാല്‍ ഡേറ്റ് തരുമെന്ന് അദ്ദേഹം പറഞ്ഞു. ബാബു ജനാര്‍ദ്ദനന്റെ സ്‌ക്രിപ്റ്റ് ഫുള്‍ റെഡിയാണ്.’ -മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ ചന്ദ്രകുമാര്‍ പറഞ്ഞു.
‘ആലുവയിലാണ് ദിലീപ് വീട് വച്ചത്. ശിവനും പാര്‍വ്വതിയും ഇരിക്കുന്ന അമ്പലത്തിന്റെ നേരെയാണ് ദിലീപ് വീട് വച്ചിരിക്കുന്നത്. വാതില് തുറന്നാല്‍ ശിവനെയും പാര്‍വ്വതിയെയും കാണാം. അവിടുന്നാണ് ഞാന്‍ ദിലീപിനോട് ഡേറ്റ് ചോദിച്ചത്.’ -ചന്ദ്രകുമാര്‍ പറഞ്ഞു.
‘ഡേറ്റില്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അണ്ണാ എനിക്കിനി കുറേ നാളത്തേക്ക് ഡേറ്റില്ല, ഇനിയിപ്പൊ ഡേറ്റ് ഉണ്ടെങ്കിലും തരാനില്ല എന്നാണ് ദിലീപ് പറഞ്ഞത്. ‘അഹങ്കാരം കൂടിയല്ലോ ശിവഭഗവാനേ’ എന്ന് പറഞ്ഞ് ഞാന്‍ ഭഗവാനെ നോക്കി തൊഴുത് കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് മുതല്‍ അളിയന് പണി കിട്ടി തുടങ്ങി. ഞാന്‍ വിളിച്ച വിളി ഭഗവാന്‍ കേട്ടു.’
‘അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പൊ മുതല് ദിലീപിന് എന്നെ അറിയാം. ഓരോ വര്‍ഷം കൂടുംതോറും പുള്ളിയുടെ സൗന്ദര്യം വര്‍ധിച്ചത് കൊണ്ടാണ് പുള്ളി സിനിമയില്‍ വന്നത്. അല്ലാതെ ആ മാങ്ങാണ്ടി മുഖവും വച്ച് സിനിമയില്‍ വരാന്‍ പറ്റുമോ?’ -ചന്ദ്രകുമാര്‍ പറഞ്ഞ് നിര്‍ത്തി.
രണ്ട് മലയാള ചിത്രങ്ങളാണ് ചന്ദ്രകുമാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. ദിലീപ് നായകനായി 2006 ല്‍ എത്തിയ ദി ഡോണ്‍, പൃഥ്വിരാജ് നായകനായി 2012 ല്‍ എത്തിയ സിംഹാസനം എന്നിവയാണ് ചന്ദ്രകുമാര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍.
English Summary / Content Highlights: Malayalam actor Dileep started to suffer in life after my praying to lord Shiva says malayalam producer S Chandrakumar.