ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് | Dilsha Prasannan | Dancer Ramzan Muhammed | New Home | Viral Video


ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് കൊയിലാണ്ടി സ്വദേശിനിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നന്‍. കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാടായ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച ദില്‍ഷയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്.

ലളിതമായി നടത്തിയ ചടങ്ങിന്റെ വിശേഷങ്ങള്‍ അന്ന് പുറത്തുവിട്ട ചെറു വീഡിയോയിലൂടെ ആരാധകരുമായി ദില്‍ഷ പങ്കുവച്ചിരുന്നു. ഗൃഹപ്രവേശനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു വീഡിയോയിലൂടെ പങ്കുവയ്ക്കാമെന്ന് ആ വീഡിയോയിലൂടെ ദില്‍ഷ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

ഇപ്പോഴിതാ ദില്‍ഷയുടെ ഗൃഹപ്രവേശന ദിവസത്തെ കൂടുതല്‍ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുതിയ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ പരിപാടിയായിരുന്നു ദില്‍ഷയുടെ ഗൃഹപ്രവേശം. എന്നാല്‍ ഉണ്ടായിരുന്ന എല്ലാവരും അടിച്ചുപൊളിച്ചാണ് പുതിയ വീട്ടിലെ ആദ്യ ദിനം ആഘോഷമാക്കിയത്.


Related News: ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം)


ദില്‍ഷയുടെ അടുത്ത കുടുംബക്കാരും സുഹൃത്തുക്കളുമാണ് പുതിയ വീട്ടിലേക്ക് എത്തിയത്. ഇക്കൂട്ടത്തില്‍ മുന്‍ ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാനും ഉണ്ടായിരുന്നു. റംസാന്‍ ഉള്‍പ്പെടെയുള്ള ആളുകളുള്ള വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നത്.

ആഘോഷത്തിന്റെ അന്തരീക്ഷത്തിന് അനുയോജ്യമായ കിടിലന്‍ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. നേരത്തേ പുറത്ത് വന്ന വീഡിയോയില്‍ വീടിന്റെ പാല് കാച്ചല്‍ ഉള്‍പ്പെടെ പകല്‍ നേരത്തെ കാഴ്ചകളായിരുന്നു എങ്കില്‍ പുതിയ വീട്ടില്‍ രാത്രിയിലെ ആഘോഷങ്ങളാണ് ഉള്ളത്.

അതിമനോഹരമായ കറുത്ത ഡിസൈന്‍ ബ്ലൗസും ലോങ് സ്‌കേര്‍ട്ടുമാണ് ദില്‍ഷയും സഹോദരിമാരും അണിഞ്ഞിരിക്കുന്നത്. തന്റെ വീട്ടിലേക്ക് എത്തിയവര്‍ക്കൊപ്പം ദില്‍ഷ സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വാതോരാതെ സംസാരിക്കുന്നതും ആടിപ്പാടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

ആഘോഷങ്ങള്‍ പൊടിപൊടിക്കവെയാണ് മാറ്റ് കൂട്ടാനായി റംസാന്‍ എത്തുന്നത്. ദില്‍ഷയ്‌ക്കൊപ്പം ബിഗ് ബോസില്‍ മത്സരിച്ച സൂരജും ഒപ്പം എത്തിയിരുന്നു. ദില്‍ഷയുടെ വീട്ടിലെത്തിയ റംസാന്‍ അവിടെയുള്ളവരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും ഒപ്പം നിന്ന് സെല്‍ഫിയും ഫോട്ടോയുമെടുക്കുന്നതുമെല്ലാം എട്ടേ മുക്കാല്‍ മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.


Viral News: ‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍


ദില്‍ഷയ്‌ക്കൊപ്പം പല ഡാന്‍സ് പെര്‍ഫോമന്‍സുകളും നടത്തിയിട്ടുണ്ട് റംസാന്‍. ഇരുവരുടെയും ചുവടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറ്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട പ്രണയം പശ്ചാത്തലമായുള്ള മാസ്മരികമായ നൃത്തച്ചടുവടുകളാണ് ഇരുവരുടെതുമായി അവസാനമായി പുറത്ത് വന്ന പെര്‍ഫോമന്‍സ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തത്.

വീഡിയോ കാണാം:

Content Highlights / English Summary: Dancer Ramzan Muhammed visited Bigg Boss winner Dilsha Prasannan’s new home in Koyilandy. Watch new viral video.