ഇത് നമ്മുടെ ബിജു ചേട്ടനല്ലേ…? അറിഞ്ഞില്ല ആരും പറഞ്ഞില്ല; അന്നത്തെ ബൗളിം​ഗ് ആക്ഷൻ കണ്ടപ്പഴേ തോന്നി, മലയാളി പ്രേക്ഷകരെ ഞെട്ടിച്ച് ക്രിക്കറ്റ്‌ താരം സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌


പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ബിജുമേനോന്റെ കഥാപാത്രങ്ങളി‍ൽ ഒന്നാണ് രക്ഷാധികാരി ബെെജു ഒപ്പിലെ ബെെജു. നാട്ടിൻ പുറത്തെ സാധാരണക്കാരുടെ കഥപറയുന്നതാണ് ചിത്രം. കളിക്കളത്തിന്റെയും കളികളുടെയും പ്രാധാന്യം ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബിജുമേനോൻ ക്രിക്ക്റ്റ് കളിച്ചും മറ്റും സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മെയ്വഴക്കത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രകടനം യഥാർത്ഥത്തിലൊരു കളിക്കാരനാണോ എന്ന സംശയവും പലരിൽ ഉയർത്തുകയും ചെയ്തിരുന്നു.

അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ബിജു മേനോന്റെ പഴയ ഐ.ഡി കാര്‍ഡിന്റെ ചിത്രം പങ്കുവെച്ചാണ് സഞ്ജു രം​ഗത്തെത്തിയത്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ താരമായിരുന്ന ബിജു മേനോന്റെ ഐ.ഡി. കാര്‍ഡാണ് സഞ്ജു ഷെയര്‍ ചെയ്തത്‌.

‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’ എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. ‘ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍’ എന്ന് കുറിച്ചുകൊണ്ട് ബിജു മേനോനെ സഞ്ജു ടാഗും ചെയ്തിട്ടുണ്ട്.

 

ബിജു മേനോന്‍ മുൻ ജില്ലാ ക്രിക്കറ്റ് താരമാണെന്ന സഞ്ജുവിന്റെ പോസ്റ്റിനോട് അമ്പരപ്പോടെയാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്തു. നിങ്ങൾ പുലിയാണല്ലോ അറിഞ്ഞില്ല, മുണ്ടൂർ മാടൻ അല്ലേ ഇത്, നിങ്ങൾ ഒരു സംഭവം ആയിരുന്നു അല്ലേ തുടങ്ങിയവയും കമന്റായി ആരാധകർ ഇട്ടു.

Summary: Cricketer Sanju samson’s Instagram post about Actor Biju menon