”രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി, ക്യാമറാമേൻ ചേട്ടൻ ക്യാമറയിട്ട് ഓടിപ്പോയി”; ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് ചന്ദനമഴ സീരിയൽ താരം| Chandhanamazha | Meghna Vincent
ട്രോളുകളിലൂടെയാണ് നടി മേഘ്ന വിൻസെന്റ് ശ്രദ്ധനേടിയത് എന്ന് പറഞ്ഞാൽ ഒട്ടും അതിശോയ്ക്തി തോന്നില്ല. കാരണം ഒരിടയ്ക്ക് താരത്തിന്റെ പേരിലിറങ്ങിയ ട്രോളുകൾക്ക് കണക്കുണ്ടായിരുന്നില്ല. ഇപ്പോൾ താൻ വീണ്ടും ട്രോളുകളിൽ നിറയുമ്പോൾ ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിലെ ഒരു രംഗത്തെ പിന്തുടർന്നാണ് മേഘ്നയ്ക്കെതിരെയുള്ള പുതിയ ട്രോൾ. സീരിയലിൽ മേഘ്ന ഒരു പാമ്പിനെ കയ്യിലെടുക്കുന്ന രംഗം ഈയിടെ സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ വിഡിയോയും സ്ക്രീൻ ഷോട്ടുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു.
താൻ ശരിക്കും പാമ്പിനെ എടുത്തെത്തും ചെറിയ പാമ്പാണെന്ന് കരുതായാണ് അതിനെ എടുത്തതെന്നും മേഘ്ന പറഞ്ഞു. താരത്തിനോട് പാമ്പിനെ മുറുക്കി പിടിക്കരുതെന്ന് പറഞ്ഞിരുന്നു, ലൂസാക്കി പിടിക്കുകയും ചെയ്തു. തന്റെ കയ്യിരിരുന്ന് പാമ്പ് ചീറ്റിയപ്പോൾ എല്ലാ ധൈര്യവും ചോർന്ന് പോയെങ്കിലും അതിനെ വിടാതെ നിന്ന് കരയുകയാണ് മേഘ്ന ചെയ്തത്. ക്യാമറാ മേൻ ക്യാമറ ഇട്ടിട്ട് ഓടിയപ്പോൾ താരം പാമ്പിനെ വിടാതെ പിടിച്ചു. ഈ സംഭവത്തിന് ശേഷം പാമ്പിനോടുള്ള പേടി മാറിയതായും താരം കൂട്ടിച്ചേർത്തു. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘ശരിക്കും ഞാൻ പാമ്പിനെ എടുത്തു. ചെറിയൊരു പാമ്പാണെന്നാണ് എന്നോട് പറഞ്ഞത്. പിടിക്കാൻ പറഞ്ഞപ്പോൾ പേടിച്ചിട്ടാണെങ്കിലും പിടിച്ചു. മോളേ മുറുക്കി പിടിക്കരുത് ചിലപ്പോൾ ചുറ്റാൻ സാധ്യതയയുണ്ടെന്ന് പറഞ്ഞു. ഞാൻ ഭയങ്കരമായി ലൂസായി പിടിച്ചു. അപ്പോൾ പാമ്പ് ഇഴയും. ആദ്യം പിടിച്ചപ്പോൾ പാമ്പ് തിരിഞ്ഞ് നോക്കി. മൂന്ന് ലോകം കണ്ടു. ആദ്യത്തെ ടേക്ക് ഓക്കെയായി. രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി. ഞാൻ വിട്ടില്ല. ക്യാമറമാൻ ചേട്ടൻ ക്യാമറയിട്ട് ഓടിക്കളഞ്ഞു’- മേഘ്ന വ്യക്തമാക്കി.
അരുവിക്കരയിൽ വെച്ച് കേരളത്തിൽ റോഡ് മോശമായത് കാരണം കാറിൽ ഇരുന്ന് മേക്കപ്പ് ചെയ്യാൻ പറ്റുന്നില്ലെന്ന് മേഘ്ന പറഞ്ഞത് വൻ ട്രോളായിരുന്നു. ഇതേക്കുറിച്ചും നടി സംസാരിച്ചു. അന്ന് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും ഇപ്പോൾ ഓർക്കുമ്പോൾ എന്ത് മണ്ടത്തരമാണ് പറഞ്ഞതെന്ന് മനസിലാകുന്നതെന്നും മേഘ്ന വ്യക്തമാക്കുന്നു.
എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് രണ്ടാമത് ട്രോളാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ അത് ശീലമായി. ആ സമയത്ത് ഭയങ്കര കരച്ചിലായിരുന്നു. അന്ന് ട്രോളുകൾ ഒരുപാടൊന്നും ആളുകൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല. എനിക്ക് നല്ല രീതിയിൽ കിട്ടി. ഭയങ്കര വിഷമമായിരുന്നു.
ഇപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി. ഈയടുത്താണ് ആ വീഡിയോ മുഴുവനായി കണ്ടത്.എനിക്കത് കാണാനുള്ള മനക്കട്ടിയുണ്ടായിരുന്നില്ല. ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നുണ്ട്. ചെറിയൊരു എഡിറ്റിംഗ് ഇടയ്ക്ക് നടന്നിട്ടുണ്ട്. പക്ഷെ എന്നാലും എന്ത് പൊട്ടത്തരമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ ആലോചിക്കുന്നുണ്ട്’
അതിന്റെ സീരിയസ്നെസ് അറിയില്ലായിരുന്നു. രാഷ്ട്രീയത്തിൽ തീരെ വിവരമില്ലാത്ത കുട്ടിയായിരുന്നു. ചന്ദനമഴയുടെ പ്രൊഡ്യൂസർ ഗോഡ്ഫാദറെ പോലെയാണ്. അദ്ദേഹം പറഞ്ഞിട്ടാണ് പ്രോഗ്രാമിന് പോയത്. കേരളത്തിൽ നേരിടുന്ന വലിയ ബുദ്ധിമുട്ടെന്താണെന്ന് ചോദിച്ചു. അന്ന് മേക്കപ്പ് ഇടുമ്പോഴുള്ള ബുദ്ധിമുട്ടായിരുന്നു എന്നെ സംബന്ധിച്ച് വലുത്,’ മേഘ്ന പറഞ്ഞു.