Category: ന്യൂസ്

Total 282 Posts

നടൻ ബാല ആശുപത്രിയിൽ; നില ​ഗുരുതരമെന്ന് സൂചന| Bala| Hospitalized

ചലച്ചിത്രതാരം ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് താരം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ സഹോദരനും

”എടാ നിന്നെയൊക്കെ ഞാൻ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോൾ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ”; സുബിക്കൊപ്പം മുറിയിലേക്ക് ചെന്നപ്പോൾ ഇതുപറ‍ഞ്ഞ് മണിച്ചേട്ടൻ കരയുകയായിരുന്നു| kalabhavan shajon| kalabhavan mani| subi suresh

കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ ഓർമ്മദിവസം. നടൻ ഓർമ്മയായിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസിൽ മങ്ങാത്ത ഓർമ്മയായി അദ്ദേഹമുണ്ട്, അദ്ദേഹത്തിന്റെ ഈണങ്ങളും ചിരിച്ച മുഖവുമുണ്ട്. വളരെ അടുപ്പമുള്ള ഒരു അയൽക്കാരനോട് തോന്നുന്ന സ്നേഹമായിരുന്നു പലർക്കും അദ്ദേഹത്തിനോട് തോന്നിയിരുന്നത്. മറ്റെന്തിനുമുപരി സൗഹൃദത്തിന് വില കൊടുത്ത കലാഭവൻ മണിയെ ഇന്നും സുഹൃത്തുക്കൾ ഓർക്കുന്നു. നടനും മിമിക്രി

നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിന് ഇരയായി, നഷ്ടപ്പെട്ടത് 57,636 രൂപ; സത്യാവസ്ഥ വെളിപ്പെടുത്തി താരം| Swetha Menon | Bank Fraud Case

ഓൺലൈൻ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷിക്കുന്ന ശ്വേത താനെല്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ രം​ഗത്ത്. ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും 57,636 രൂപ നഷ്ടമായെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് നടി വസ്തുത വെളിപ്പെടുത്തിയത്. വാർത്ത വന്നതിനു പിന്നാലെ ഒട്ടേറെപ്പേർ വിളിച്ചതായും അവരുടെ കരുതലിനു

”വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു, പുറത്ത് കയറിയിരുന്ന് മർദ്ദിച്ചു”; മുൻ കാമുകന്റെ അതിക്രമം തുറന്ന് കാട്ടി നടി അനിഖ വിക്രമൻ| anicka vikhraman| Abusive relationship

മുൻ കാമുകൻ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി നടി അനിഖ വിക്രമൻ രംഗത്ത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ദുരനുഭവം തുറന്ന് പറഞ്ഞത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. മുൻ കാമുകൻ അനൂപ് പിള്ളയാണ് തന്നെ മർദ്ദിച്ചത് എന്നാണ് അനിഖ വിക്രമൻ ആരോപിക്കുന്നത്. ഇയാൾക്കെതിരെ നടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും

”എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്നുള്ള ഏറ്റവും മോശം പ്രവൃത്തി ഉണ്ടായത്”; ദുരനുഭവം വ്യക്തമാക്കി നടി ഖുശ്ബു| khushbu sundar| BJP leader

ബോളിവുഡിലൂടെ സിനിമാ ജീവിതം ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ താരമാണ് നടി ഖുശ്ബു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയും പല പാർട്ടികളിലും പ്രവർത്തിക്കുകയും ചെയ്ത നടി നിലവിൽ ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമാണ്. ഇപ്പോൾ താൻ ബാല്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഖുശ്ബു. എട്ടാം വയസ്സിൽ സ്വന്തം അച്ഛൻ

വേദിയിലേക്ക് കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു; എആർ റഹ്മാന്റെ മകൻ രക്ഷപ്പെട്ടത് നിമിഷത്തിന്റെ വ്യത്യാസത്തിൽ| AR Rahman | AR Ameen

ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനുമായ എആർ അമീൻ. ജീവൻ അപായപ്പെടാമായിരുന്ന വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് അമീനും സംഘവും രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്തിന്റെ ചിത്രവും സംഭവത്തെ കുറിച്ചും അമീൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. അമീൻ ഗാനമാലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ നിന്ന്

സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ​ഗുരുതര പരിക്ക്| amitabh bachchan| injured

ബോളിവുഡ് താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. രാംഗോപാൽ വർമയുടെ ‘ഡിപ്പാർട്ട്‌മെന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ നെഞ്ചിൽ പരിക്കേറ്റത്. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ തന്റെ ബ്ലോ​ഗിലൂടെ പറഞ്ഞു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ്

ഭാര്യയെ ഡിവോഴ്സ് ചെയ്യാതെ വീണ്ടും വിവാഹിതനാകാൻ ഷുക്കൂർ വക്കീൽ, തീരുമാനത്തെ കയ്യടികളോടെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയ; ഈ വിവാഹം മക്കൾക്ക് വേണ്ടിയെന്ന് ഷുക്കൂർ വക്കീൽ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഷുക്കൂർ വക്കീൽ. നടനും അഭിഭാഷകനുമായ ഇദ്ദേഹം രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഷുക്കൂർ വക്കീൽ രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നത്. ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം

‘മലൈക്കോട്ടെെ വാലിബനിലെത് സ്വപ്നം യാഥാർത്ഥ്യമായ അനുഭവം, മോഹൻലാലിന്റെ വിനയം എന്നെ അമ്പരപ്പിച്ചു’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നടി കഥ നന്ദി| Katha Nandi| Mohanlal

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ഷൂട്ടിംഗ് വിശേഷങ്ങളും ആരാധകർക്കിടയിൽ ചൂടൂള്ള ചർച്ചാവിഷയമാണ്. എൽജെപി ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ബംഗാളി നടി കഥ നന്ദി വാലിബനിൽ അനുഭവിച്ചപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവെച്ചിരുന്നു. സ്വപനം യാഥാർത്ഥ്യമായ അനുഭവമാണ് വാലിബൻ എന്നാണ് നടി പറഞ്ഞത്. ഒരുപാട് ട്വിസ്റ്റുകളുള്ള ചിത്രം

”ഈ കാലമത്രയും നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു; ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനുണ്ട്”; മനസ് തുറന്ന് അപർണ്ണ തോമസ്| aparna thomas| jeeva joseph

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജീവയും അപർണ തോമസും. ടെലിവിഷൻ അവതാരകരായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയവരാണ് ഇരുവരും. ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പുതിയ വീഡിയോകൾ ഒന്നും കാണാത്തതിന്റെ