“എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, ജാതിവാൽ ഇനി വേണ്ട”; നിലപാട് വ്യക്തമാക്കി നടി
തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്താ മേനോൻ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ചലച്ചിത്ര മേഖലയിലെ സജീവസാനിദ്ധ്യമായി മാറിയത്. പാലക്കാട്കാരിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു.
നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു. പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ലില്ലിയിൽ ഒരു ഗർഭിണിയായിട്ടാണ് സംയുക്ത അഭിനയിച്ചത്. പ്രസവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഗർഭിണിയായ യുവതിയെ ഒരു കൂട്ടം ആളുകൾ തട്ടികൊണ്ട്, പോവുന്നതും അവിടുന്ന് രക്ഷപെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടവുമാണ് ലില്ലിയുടെ പ്രമേയം.
സിനിമയുടെ ഒപ്പം തന്നെ താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും അതിലൂടെ നടി പങ്കുവയ്ക്കുന്ന കാഴ്ച്ചപ്പാടുകളും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ താരം റിലേഷൻഷിപ്പിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും പാട്രിയാർക്കി മുറുകെ പിടിച്ചിരിക്കുന്ന ആളുകളുടെ ഇടയിൽ നിന്ന്, ഇടയിലേക്ക് ഇത്തരത്തിലുള്ള ശബ്ദങ്ങൾ കടന്നു ചെല്ലുന്നത് അപൂർവ്വമാണ്.
ഇപ്പോൾ താരം ഗലാട്ട മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിന്നൊരു ഭാഗമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഗലാട്ട മീഡിയയുടെ ട്വിറ്റർ പേജിലാണിത് പോസ്റ്റ് ചെയ്തിക്കുന്നത്. സംയുക്തയെ അവതാരിക സംയുക്ത മേനോൻ എന്ന് വിളിച്ചപ്പോൾ കോൾ മി സംയുക്ത എന്ന് തിരുത്തുകയാണ് താരം.
പേരിലെ വാല് എടുത്ത് കളഞ്ഞതിന്റെ പേരിൽ താങ്കളെക്കുറിച്ച് വളരെ സന്തോഷം തോന്നുന്നു എന്നാണ് അവതാരക പറഞ്ഞത്. അവതാരകയുടെ പ്രശംസയ്ക്ക് മറുപടിയായി തന്റെ പേരിലെ മേനോൻ സാമൂഹ്യമാധ്യമങ്ങളിൽ നിന്നെല്ലാം നേരത്തേത്തന്നെ കളഞ്ഞു എന്നാണ് താരം പറഞ്ഞത്. ധനുഷ് നായകനായെത്തുന്ന വാ വാത്തി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഇന്റർവ്യൂവിലാണ് താരം ജാതിവാല് കളഞ്ഞതിനെക്കുറിച്ച് സംസാരിച്ചത്.