“അവസാനം കണ്ടപ്പോൾ വിവാഹത്തിന് വരണമെന്ന് പറഞ്ഞു, പിന്നെ കൂടുതലൊന്നും നോക്കിയില്ല”; റോബിന്റെ വിവാഹത്തിനെത്തി ദിൽഷയെക്കുറിച്ച് പറഞ്ഞ് ബ്ലസി|Robin | Dilsha | Blessy


ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ഫാഷൻ ഡിസൈനറും സംരഭകയുമായ ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. സമൂഹമാധ്യമത്തിലൊന്നടങ്കം ഇരുവരുടെയും ചിത്രങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു ചടങ്ങിനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ബി​ഗ് ബോസ് സീസൺ ഫോറിലൂടെ തന്നെ ശ്രദ്ധ നേടിയ ബ്ലസി ഇവരുടെ ചടങ്ങിനെത്തിയിരുന്നു. ബ്ലസി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിഗ് ബോസിൽ നിന്നും സഹമത്സരാർഥികളായി ഉണ്ടായിരുന്ന ബ്ലെസ്ലിയും ലക്ഷ്മിപ്രിയയുമാണ് റോബിന് ആശംസകൾ അറിയിക്കാൻ എത്തിയത്.

വേദിയിൽ വച്ച് റോബിനും ആരതിയ്ക്കും ആശംസകൾ അറിയിച്ചിട്ടാണ് ബ്ലെസ്ലി പുറത്തേക്ക് വന്നത്. ശേഷം ഇത്രയും നാളുകളായി സോഷ്യൽ മീഡിയയിലൂടെ നടന്ന് കൊണ്ടിരുന്ന അഭ്യൂഹങ്ങൾക്കും വാർത്തകൾക്കുമൊക്കെയുള്ള മറുപടിയും താരം പറഞ്ഞിരിക്കുകയാണ്. തൻ്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരം പറഞ്ഞിട്ടാണ് ബ്ലെസ്ലി മടങ്ങിയത്.

റോബിൻ വിവാഹത്തിന് നേരത്തെ തന്നെ ക്ഷണിച്ചതിനെ പറ്റിയും ബ്ലസി സൂചിപ്പിച്ചു. ലാസ്റ്റ് കണ്ടപ്പോൾ വിവാഹത്തിന് വരണമെന്ന് തന്നെ പറഞ്ഞു. പിന്നെ കൂടുതലൊന്നും നോക്കാനില്ലല്ലോ എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ചില ആളുകളെ വിളിക്കില്ലെന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, അതൊക്കെ പേഴ്‌സണൽ പ്രശ്‌നങ്ങളായിരിക്കുമെന്നും ബ്ലസി പറഞ്ഞു.

ബിഗ് ബോസിലെ ആരുമായിട്ടെങ്കിലും പ്രശ്‌നമുണ്ടോന്ന ചോദ്യത്തിന് ‘എനിക്ക് വേറെ ആരോടും പ്രശ്‌നമില്ല. അത് വരാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ വീട്ടിലേക്ക് പോകുന്നതെന്നും ബ്ലസി വ്യക്തമാക്കി. ഇനി ബ്ലെസ്ലിയുടെ വിവാഹം നോക്കുന്നുണ്ടോന്ന ചോദ്യത്തിന് ‘തത്കാലം ഞാൻ ഈ ബാലൻസൊക്കെ ഒന്ന് പിടിക്കട്ടേ, എന്നിട്ട് അൺബാലൻസാവാം’, എന്നായിരുന്നു മറുപടി.