” കഴിഞ്ഞദിവസം ചീത്ത പറഞ്ഞപ്പോള്‍ അച്ഛന്റെയും അമ്മയുടെയുമടുത്ത് പോയി കരഞ്ഞു, എന്താ നിങ്ങളിങ്ങനെയെന്ന് പറഞ്ഞ്” റോബിന്റെ ആ സ്വഭാവത്തെക്കുറിച്ച് ആരതി പൊടി | Biggboss Season 4 | Robin Radhakrishnan


ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ പാതിവഴിയില്‍ പുറത്തുപോയെങ്കിലും ഷോയിലെത്തിയതിന്റെ പേരില്‍ ഏറ്റവുമധികം ആരാധകരെ നേടിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ റോബിന് ലഭിച്ച വരവേല്‍പ്പ് കാണേണ്ടതായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കുശേഷവും റോബിനുള്ള ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് റോബിന്‍. റോബിനോടുള്ള അതേ സ്‌നേഹമാണ് റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആരതി പൊടിയ്ക്കും ആരാധകരില്‍ നിന്നും ലഭിക്കുന്നത്്. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആവേശമാണ്.

ആരാധകരെ സംബന്ധിച്ച് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത മുഖമമാണ് കരയുന്ന റോബിന്റേത്. എന്നാല്‍ അമ്മയ്ക്കും അച്ഛനും തന്നോട് സ്‌നേഹം കുറവാണെന്ന് പറഞ്ഞ് കരയുന്ന ആളാണ് റോബിനെന്ന് പറയുകയാണ് ആരതി പൊടി. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ്് ആരതി ഇക്കാര്യം പറഞ്ഞത്.

റോബിന്റെ അച്ഛനും അമ്മയ്ക്കും തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് സംസാരിക്കവെയാണ് ആരതി ഈ സംഭവങ്ങള്‍ ഓര്‍ക്കുന്നത് ”ചേട്ടന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനെക്കാള്‍ ഇഷ്ടം എന്നെയാണെന്ന് തോന്നുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു അടിയുണ്ടായാല്‍ അച്ഛനും അമ്മയും എന്റെ ഭാഗത്തേ നില്‍ക്കൂ. എന്നെ എന്തെങ്കിലും പറഞ്ഞുവെന്നറിഞ്ഞാല്‍ അപ്പോള്‍ ചേട്ടനെ വിളിച്ചിട്ട് അച്ഛനും അമ്മയും ചീത്ത പറയും. കഴിഞ്ഞവട്ടം അങ്ങനെ ചീത്ത പറഞ്ഞിട്ട് കരഞ്ഞു. അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയിട്ട് കരഞ്ഞ് പറയുകയാണ് ‘ എന്താ നിങ്ങളിങ്ങനെ, എന്റെ ഭാഗത്ത് നില്‍ക്കാത്തത്’ എന്ന്.” ആരതി പറയുന്നു.

താന്‍ വളരെ സെന്‍സിറ്റീവാണെന്ന് പറഞ്ഞ് റോബിന്‍ ആരതിയുടെ വാക്കുകളെ ശരിവെക്കുന്നു. ”ന്യായം പകുതി തന്റെ ഭാഗത്തും പകുതി അവളുടെ ഭാഗത്തുമാണെന്ന് കരുതുക. എന്റെ അച്ഛനും അമ്മയുമല്ലേ, എന്റെ ഭാഗത്തല്ലേ നില്‍ക്കേണ്ടത്.’ റോബിന്‍ പറയുന്നു.

തന്റെ അച്ഛനേക്കാളും അമ്മയേക്കാളും അടുപ്പം ആരതിയോടാണെന്നും തന്റെ എല്ലാ രഹസ്യവും ആരതിയുമായാണ് പങ്കുവെക്കാറുള്ളതെന്നും റോബിന്‍ പറയുന്നു. ആരതിയുമായി എന്തെങ്കിലും വഴക്കുണ്ടായാല്‍ ചില സമയത്ത് അമ്മയെ വിളിച്ച് പറയാറുണ്ടായിരുന്നു. അപ്പോള്‍ അമ്മ അവളെയാണ് സപ്പോര്‍ട്ട് ചെയ്യുകയെന്നും റോബിന്‍ പറ