‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ | Bigg Boss Winner Dilsha Prasannan | Dancer Ramzan Muhammed | New Dance Performance Goes Viral


ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയി ദില്‍ഷ പ്രസന്നനെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പ്രേക്ഷകഹൃയം കീഴടക്കിക്കൊണ്ട് ബിഗ് ബോസ് വിജയകിരീടം അണിഞ്ഞ ദില്‍ഷയ്ക്ക് പക്ഷേ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ട്.

ബിഗ് ബോസില്‍ സഹതാരമായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണനുമായുള്ള അടുപ്പവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദില്‍ഷയ്ക്ക് ഹേറ്റേഴ്‌സ് ഉണ്ടാകാനുള്ള കാരണം. എന്തായാലും ഹേറ്റേഴ്‌സിനെ വകവയ്ക്കാതെ ആരാധകരെ നെഞ്ചിലേറ്റിക്കൊണ്ട് ദില്‍ഷ മുന്നേറുകയാണ്.


Hot News: ‘ശരീരം കാണിക്കാനാണോ ജിമ്മില്‍ വരുന്നത്? ജിമ്മിലെ ആശാന് കോളടിച്ചല്ലോ’; സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്കെതിരെ ഗായിക അഭയ ഹിരണ്മയി (വീഡിയോ കാണാം)


ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായ ദില്‍ഷ നിരവധി ചിത്രങ്ങളും വീഡിയോകളും ഇവിടെയെല്ലാം പങ്കുവയ്ക്കാറുണ്ട്. ആയിരക്കണക്കിന് ആരാധകരാണ് ഇതെല്ലാം ലൈക്ക് ചെയ്തും കമന്റ് ചെയ്തും ദില്‍ഷയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്.

ഇപ്പോള്‍ സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളുടെ വിശേഷങ്ങളും ദില്‍ഷ ആരാധകരുമായി പങ്കുവച്ചു. ഒരുപാട് കഷ്ടപ്പെട്ടാണ് താനും കുടുംബവും വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതെന്ന് ദില്‍ഷ വികാരഭരിതയായാണ് പറഞ്ഞത്. ലളിതമായ ചടങ്ങോടെയായിരുന്നു ദില്‍ഷയുടെ ഗൃഹപ്രവേശം.


Related News: ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം) 


ഇപ്പോഴിതാ ദില്‍ഷ പുറത്തുവിട്ട പുതിയ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്റിങ് ചര്‍ച്ചയാവുന്നത്. നല്ലൊരു നര്‍ത്തകിയായ ദില്‍ഷ ബിഗ് ബോസിന്റെ മുന്‍ സീസണിലെ മത്സരാര്‍ത്ഥിയും ഡാന്‍സറുമായ റംസാനുമൊന്നിച്ചുള്ള വീഡിയോ ആണ് പങ്കുവച്ചത്. മനോഹരമായ നൃത്തച്ചുവടുകളാണ് ഇരുവരും വീഡിയോയില്‍ കാഴ്ച വച്ചിരിക്കുന്നത്.

പ്രണയമാണ് വീഡിയോയുടെ പശ്ചാത്തലം. വളരെ മനോഹരമായ പ്രണയ ആവിഷ്‌കാരമാണ് പുതിയ വീഡിയോ എന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും വീഡിയോ ആവര്‍ത്തിച്ചു കാണുന്നു എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

ദില്‍ഷയും റംസാനും ഒന്നിക്കുമ്പോള്‍ അത് വേറെ ലെവല്‍ പെര്‍ഫോമന്‍സ് ആകും എന്നാണ് ഒരാളുടെ കമന്റ്. രണ്ട് പേര്‍ക്കും നല്ല ഫ്‌ളക്‌സിബിലിറ്റി ഉണ്ടെന്നാണ് മറ്റൊരു കമന്റ്. ഓരോ പെര്‍ഫോമന്‍സ് കഴിയുമ്പോഴും ഇരുവരും ഞെട്ടിക്കുന്നുവെന്നാണ് ഇനിയൊരാള്‍ പറഞ്ഞത്. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ദില്‍ഷയുടെയും റംസാന്റെയും വൈറലായ പെര്‍ഫോമന്‍സ് വീഡിയോ ഒന്ന് കണ്ടാലോ…?

വീഡിയോ: