അഭിമുഖത്തിനൊടുവില്‍ അവതാരകയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ്, ഒടുവില്‍ സന്തോഷം അടക്കാനാവാതെ കെട്ടിപ്പിടിത്തവും; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നനും പാര്‍വ്വതി ബാബുവും ഒന്നിച്ചുള്ള ചുവടുകള്‍ വൈറല്‍ (വീഡിയോ കാണാം)


ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് ദില്‍ഷാ പ്രസന്നന്‍. അതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ശ്രദ്ധേയയാവുന്നത്.

ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ദില്‍ഷയെ കൂടുതല്‍ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത്. ബിഗ് ബോസ് ടൈറ്റില്‍ വിന്നറായതിന് ശേഷവും നൃത്തരംഗത്ത് സജീവ സാന്നിധ്യമാണ് ദില്‍ഷ. ബിഗ് ബോസ് മുന്‍ സീസണിലെ മത്സരാര്‍ത്ഥിയും ഡാന്‍സറുമായ റംസാന്‍ മുഹമ്മദിനൊപ്പമുള്ള ദില്‍ഷയുടെ നിരവധി നൃത്ത വീഡിയോകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അടുത്തിടെയായി പല യൂട്യൂബ് ചാനലുകള്‍ക്കും അഭിമുഖം നല്‍കുന്ന തിരക്കിലാണ് ദില്‍ഷ. തന്റെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ഓരോ അഭിമുഖങ്ങളിലും ദില്‍ഷ വിശദീകരിക്കുന്നുണ്ട്. ദില്‍ഷയുമായുള്ള എല്ലാ അഭിമുഖങ്ങളും യൂട്യൂബില്‍ ലക്ഷക്കണക്കിന് പേരാണ് കാണുന്നത്.


Also Read: ‘രാധാകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്, അതില്‍ അയാള്‍ക്കൊരു കുഞ്ഞുമുണ്ട്, അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്?’; ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്ററുകളെ പരിഹസിക്കുന്ന സിനിമയാണെന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ലാല്‍ജോസ്


അത്തരത്തില്‍ ദില്‍ഷയുമായുള്ള ഏറ്റവും പുതിയ അഭിമുഖമാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലില്‍ കഴിഞ്ഞ ദിവസം വന്നത്. ലെറ്റ്‌സ് ടോക്ക് വിത്ത് പാര്‍വ്വതി എന്ന പരിപാടിയിലാണ് ദില്‍ഷാ പ്രസന്നന്‍ അതിഥിയായി എത്തിയത്. അവതാരകയായ പാര്‍വ്വതി ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായാണ് ദില്‍ഷ മറുപടി പറഞ്ഞിട്ടുള്ളത്.

ബിഗ് ബോസില്‍ ദില്‍ഷയ്‌ക്കൊപ്പമുണ്ടായിരുന്ന റിയാസ് സലിമിനെ ഫോണ്‍ വിളിച്ച് പ്രാങ്ക് ചെയ്തത് ഉള്‍പ്പെടെ അഭിമുഖത്തിലെ മുഴുവന്‍ ഭാഗങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ വിവാഹമാണ് വരണം എന്ന് പറഞ്ഞാണ് ദില്‍ഷ റിയാസിനെ വിളിച്ചത്. ദില്‍ഷയും പാര്‍വ്വതിയും ചിരിയടക്കാന്‍ പാടുപെട്ടാണ് പ്രാങ്ക് കോള്‍ ചെയ്തത്.


Related News: ”ബി​ഗ് ബോസിൽ വെച്ചേ എനിക്ക് അറിയാമായിരുന്നു നിനക്ക് പെട്ടെന്ന് കല്യാണം കഴിക്കണമെന്ന്”; ലണ്ടനിലുള്ള രാഹുലിനെ വിവാഹം കഴിക്കാൻ പോകുന്നെന്ന് ദിൽഷ പ്രസന്നൻ


ദില്‍ഷയെ പോലെ തന്നെ അവതാരകയായ പാര്‍വ്വതി ബാബുവും നല്ലൊരു നര്‍ത്തകിയാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പാര്‍വ്വതിയുടെ ഡാന്‍സിന് നിറയെ ആരാധകരുണ്ട്. അടുത്തിടെയായി താന്‍ അഭിമുഖം നടത്തുന്നവര്‍ക്കൊപ്പം ചുവടു വയ്ക്കുന്ന പാര്‍വ്വതിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഹിപ്സ്റ്റര്‍, വൃദ്ധി വിശാല്‍ എന്നിവര്‍ക്കൊപ്പമുള്ള ചുവടുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്.

ഇപ്പോഴിതാ, ദില്‍ഷയ്‌ക്കൊപ്പവും ചുവടുവച്ചിരിക്കുകയാണ് പാര്‍വ്വതി. ലെറ്റ്‌സ് ടോക്ക് വിത്ത് പാര്‍വ്വതി എന്ന അഭിമുഖ പരിപാടിക്ക് ശേഷമാണ് ഇരുവരും ചേര്‍ന്ന് ബാങ് ബാങ് എന്ന ഹിന്ദി ചിത്രത്തിലെ ഉഫ് എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. വെറും 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഡാന്‍സിന് ശേഷം അടക്കാനാവാത്ത സന്തോഷത്തോടെ ദില്‍ഷ പാര്‍വ്വതിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ദില്‍ഷയും പാര്‍വ്വതിയും ഒന്നിച്ചുള്ള ഡാന്‍സിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാമായി കണ്ടിരിക്കുന്നത്.

വീഡിയോ കാണാം:

English Summary / Content Highlights: Bigg Boss winner Dilsha Prasanann and youtube anchor Parvathy Babu dance together for a Hindi song, video goes viral.