”ഡോക്ടർ റോബിൻ രാധാകൃഷ്ണനും അയാൾക്ക് എതിരായിട്ടുള്ളവരൊന്നുമല്ല ഈ ലോകത്തിലെ വാർത്ത”; തുറന്നടിച്ച് ബിഗ് ബോസ് സീസൺ അഞ്ച് മത്സരാർത്ഥി മനീഷ| Maneesha| Bigg Boss| Robin Radhakrishnan
ടെലിവിഷൻ പ്രേക്ഷകർ ഉറ്റിനോക്കിക്കൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഈ റിയാലിറ്റി ഷോ മുംബൈ ഫിലിം സിറ്റിയിലാണ് നടക്കുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഇരുപത് മത്സരാർത്ഥികളിൽ ടെലിവിഷൻ പ്രേക്ഷകർക്കടയിൽ സുപരിചിതയായ മനീഷയുമുണ്ട്.
ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന അറിഞ്ഞ ഉടനെ താരം കൗമുദി മൂവീസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുൻ ബിഗ് ബോസ് മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനെക്കുറിച്ചും മനീഷ സംസാരിക്കുന്നുണ്ട്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും അയാൾക്ക് എതിരായിട്ടുള്ളവരൊന്നുമല്ല ഈ ലോകത്തിലെ വാർത്ത എന്നാണ് താരം പറയുന്നത്.
”എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളു, അത് അഖിൽ മാരാരോടും റോബിനോടുമൊന്നുമല്ല, സോഷ്യൽ മീഡിയയോടാണ്. എന്തോരം വാർത്തകൾ ഇവിടെ വരുന്നുണ്ട്. പട്ടിണി കിടക്കുന്ന മനുഷ്യൻമാരുണ്ട്. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുണ്ട്. ഈ പ്രളയകാലത്തും കൊറോണ കാലത്തും ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്ന മനുഷ്യരുണ്ട്. എനിക്കറിയാവുന്ന തന്നെ എത്രയോ പേർ ആത്മഹത്യ ചെയ്തു.
എന്തോരം പ്രശ്നങ്ങൾ നടക്കുന്നു ഇവിടെ. അവിടെ ഈ ഡോക്ടർ റോബിൻ റാധാകൃഷ്ണനോ അതിന് എതിരായിട്ടുള്ള മറ്റവര് മറിച്ചവര്, ഇതൊന്നുമല്ല ഈ ലോകത്തിലെ വാർത്തകൾ എന്ന് പറയുന്നത്. എല്ലാം വേണം അതിന്റെ പരിമിതിയിൽ. എന്റെ വീട്ടിലുമുണ്ട് പ്രശ്നങ്ങൾ. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല. നാളെ എന്ത് ചെയ്യണം, എന്ത് ഭക്ഷണം ഉണ്ടാക്കണം, എവിടെ പരിപാടി അവതരിപ്പിക്കണം എന്ന് ആലോചിച്ച് കൊണ്ടാണ് ഞാൻ നടക്കുന്നത്, അപ്പോഴല്ലേ ഇത്.
ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ അഖിൽ മാരാർ, എന്താണിതെല്ലാം. ഇതെല്ലാം ഒരു പരിധി വരെ രസമാണ്. പക്ഷേ ഒരു വർഷത്തോളമെല്ലാം ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതൊന്നും നമ്മളെക്കൊണ്ട് താങ്ങാൻ പറ്റുന്ന കാര്യമല്ല. ഞാൻ ഇങ്ങനത്തെ വാർത്തകളെല്ലാം കാണുമ്പോൾ കമന്റ്സ് ആണ് ആദ്യം ശ്രദ്ധിക്കുക. ഇവർക്കെല്ലാം ഇതിനൊക്കെ സമയമുണ്ടല്ലോ എന്ന് ഞാൻ ആലോചിക്കാറുണ്ട്”- മനീഷ പറയുന്നു.
അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയായ മനീഷ കഴിഞ്ഞ 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ്. നാഷണൽ അവാർഡ് ജേതാവുമാണ് താരം. മഴവിൽ മനോരമിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടീം മുട്ടീം സീരിയലിലെ വാസവദത്ത എന്ന കഥാപാത്രമാണ് മനീഷയെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്.