‘കണ്ണെടുക്കാൻ തോന്നുന്നില്ല, ഇങ്ങനെയുണ്ടോ റൊമാൻസ്’; വീഡിയോയുമായി ദിൽഷയും റംസാനും| Dilsha| Ramzan| Reals


ന്തുകൊണ്ട് എപ്പോഴും ദിൽഷയ്ക്കൊപ്പം എന്ന ചോദ്യങ്ങൾക്ക് മറുപടിയെന്നോണം റംസാൻ മുഹമ്മദ് വീണ്ടുമൊരു നൃത്തവീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. ദിൽഷയ്ക്കൊപ്പം അതിമനോഹരമായ നൃത്തമാണ് റംസാൻ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഇതുവരെയുള്ള പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് മുന്നിൽ നിൽക്കുന്നതാണ് ഇത്തവണത്തേത്.

പത്മാവത് എന്ന സിനിമയിലെ ​ഒരു പ്രണയ​ഗാനമാണ് ഇരുവരും മനോഹരമായി അവതരിപ്പിച്ചിരിപ്പിച്ച് പ്രണയദിനത്തിൽ തന്നെ പോസ്റ്റ് ചെയ്തിക്കുന്നത്. വീഡിയോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ് ഇരുവരുടെയും ആരാധകർ പറയുന്നത്. വാലന്റൈൻസ് ഡേ ആയത് കൊണ്ടായിരിക്കും ഇരുവരും ചുവന്ന നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദി വൺ വിത്ത് ബ്യൂട്ടിഫുൾ ഐസ് എന്നാണ് റംസാൻ റീൽസിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

‘വീഡിയോയിൽ മൈന്റ് ബ്ലോയിങ് സ്‌റ്റെപ്പുകളും റൊമാൻസ് എന്റർടൈൻമെന്റ് നിറച്ചിട്ടുണ്ട്. ഒന്നും പറയാനില്ല…. സൂപ്പർ’ എന്നാണ് ഭൂരിഭാഗം കമന്റുകളും. ‘അടിപൊളിയാണ്… ദിൽഷ റംസാൻ കോമ്പോ ഒരു മാജിക്കൽ കോമ്പോയാണ്. കണ്ണ് എടുക്കാൻ തോന്നുന്നില്ല.’- ഇങ്ങനെ പോകുന്നു റീൽസിന് ചുവടെയുള്ള കമന്റുകൾ.

ബി​​ഗ് ബോസ് മലയാളത്തിലൂടെയാണ് റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. റംസാൻ മൂന്നാം സീസണിലും ദിൽഷ പ്രസന്നൻ നാലാം സീസണിലുമാണ് മത്സരാർഥികളായത്. അതിൽ ദിൽഷയ്ക്ക് ബി​ഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിൻ ചെയ്യാൻ സാധിച്ചു. ഒട്ടും പ്രതീക്ഷിക്കാത്തൊരു വിജയമായിരുന്നു ദിൽഷയുടേത്. കാരണം ബ്ലെസ്ലിയും ദിൽഷയും തമ്മിൽ അത്രത്തോളം ടൈറ്റ് മത്സരമായിരുന്നു വോട്ടിങ് നടക്കുന്ന സമയത്ത് നടന്നത്.

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ദിൽഷ ടൈറ്റിൽ നേടിയതിന്റെ പേരിലും വലിയ രീതിയിൽ വിമർശനങ്ങൾ വന്നിരുന്നു. റോബിനുമായി ചേർന്ന് ദിൽഷ ടൈറ്റിൽ സ്വന്തമാക്കിയെന്നും റോബിന്റെ ആരാധകരാണ് ദിൽഷയ്ക്ക് വോട്ട് ചെയ്തത് എന്ന തരത്തിലുമെല്ലാമാണ് വിമർശനം വന്നത്. ബി​​ഗ് ബോസിനുള്ളിലായിരുന്നപ്പോഴും പുറത്ത് വന്നപ്പോഴുമെല്ലാം ദിൽഷ റോബിനുമായി നല്ല സൗഹൃദത്തിലായിരുന്നു.

ഡി ഫോർ ഡാൻസ് മുതൽ തുടങ്ങിയതാണ് ദിൽഷയുടേയും റംസാന്റേയും സൗഹൃദം. ഇപ്പോഴും അത് തുടരുന്നുണ്ട്. രണ്ട് പേരും ഒരുമിച്ച് ചെയ്ത സ്‌റ്റേജ് ഷോകളും റീൽസ് വീഡിയോസും എല്ലാം ഇതിന് മുമ്പും വൈറലായിട്ടുണ്ട്. വീഡിയോ കണ്ട് ഇരുവരും പ്രണയത്തിലാണെന്ന് വരെയുള്ള ഗോസിപ്പുകൾ വന്നിരുന്നു.

വീഡിയോ കാണാം: