“ആരാണ് ആരതി പൊടി?; ഇപ്പോൾ ഊ​ഹിക്കാൻ കഴിയുന്നുണ്ടോ?”; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രമെന്ന് ആരതി പൊടി|Arathi podi| Riyas salim


ബി​ഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് ഡോ. റോബിൽ രാധാകൃഷ്ണൻ. രണ്ട് ദിവസം മുൻപ് റോബിന്റെ വിവാഹനിശ്ചയം കഴിഞ്ഞത് സമൂഹമാധ്യമങ്ങളിലൊന്നടങ്കം ചർച്ചയായിട്ടുണ്ടായിരുന്നു. ചടങ്ങിൽ നിന്നുള്ള വീഡിയോകളും ഫോട്ടോസുമെല്ലാം ആരാധകർ ഏറ്റെടുത്തു. മോഡലും സംരഭകയുമായ ആരതി പൊടിയുമായിട്ടാണ് റോബിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

റോബിനുമായി പ്രണയത്തിലായതിന് ശേഷം സഹമത്സരാർത്ഥികളുടെയും മറ്റും വിമർശനങ്ങൾക്ക് ആരതിയും പാത്രമായിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങളെയെല്ലാം വളരെ സഹിഷ്ണുതയോടെ നേരിടുന്നതാണ് ആരതിയുടെ രീതി. ഇതിൽ ബി​ഗ് ബോസ് സീസൺ ഫോറിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ റിയാസ് സലിം ആരതിക്കെതിരെയുയർത്തിയ വിമർശനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

‘ആരാണ് ആരതി പൊടി ? എന്ന് ചോദിച്ച് കൊണ്ടുള്ള റിയാസ് സലീമിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു. പ്രകോപനപരമായ കമന്റ് റിയാസ് പറഞ്ഞിട്ടും ആരതി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിന് മറുപടിയെന്നോണം ആരതി പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തന്റെ ആദ്യ തമിഴ് സിനിമയിലെ ​ഗാനരം​ഗം പങ്കുവെച്ചു കൊണ്ടായിരുന്നു ആരതിയുടെ പോസ്റ്റ്. ‘ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക്…. ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ?’ എന്നാണ് തന്റെ സിനിമയുടെ ​ഗാനം പങ്കുവെച്ചുകൊണ്ട് ആരതി പൊടി ചോദിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

ആരതിയെ പിന്തുണച്ചുകൊണ്ടാണ് മിക്കവരും രം​ഗത്തെത്തിയത്. ഇതുപോലെ മറുപടി കൊടുക്കണം, അത് വെറുതെ നാവു കൊണ്ടല്ല ആക്ഷനിൽ ആവണം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. കാണേണ്ടവർ കാണും. കൊള്ളേണ്ടവർക്ക് കൊള്ളും. മറ്റുള്ളവർക്ക് ചോദിക്കാൻ മാത്രമെ അറിയൂ പ്രവർത്തിക്കാൻ അറിയില്ല. നിങ്ങൾക്ക് അത് ചെയ്തു കാണിക്കാൻ അറിയാം. അതാണ് നിങ്ങളുെ അവരും തമ്മിലുള്ള വ്യത്യാസം’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

റിയാസിന് ക്യു ആന്റ് എ സെക്ഷനിലായിരുന്നു ആരതിയെ പൊടിയെ കുറിച്ചുള്ള ചോദ്യം വന്നത്. ‘ഹു ദ ഹെൽ ഈസ് ആരതി പൊടി?’ എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ‌ എനിക്ക് അറിയാൻ ചാൻസില്ല. അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറില്ലെന്നും റിയാസ് പറഞ്ഞിരുന്നു.