‘നിലു ബേബി കരഞ്ഞ് മടങ്ങി; ശ്രീനിഷിനൊപ്പം ഗോവയ്ക്ക് തിരിച്ച് പേര്‍ളി മാണി | Srinish Aravind | Pearle Maaney


ലയാള സിനിമാ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പേര്‍ളി മാണി. സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയിട്ടുണ്ടെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി പ്രേക്ഷകരുടെ മനംകവര്‍ന്നത്. ബിഗ് ബോസിനുള്ളില്‍ നിന്നാണ് പേര്‍ളി തന്റെ ജീവിത പങ്കാളിയായ നടന്‍ ശ്രീനിഷിനെ തെരഞ്ഞെടുത്തത്.

ബിഗ് ബോസിനുശേഷം പേര്‍ളി തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ശ്രീനിഷുമായുള്ള രസകരമായ നിമിഷങ്ങളും നില ബേബിയുടെ കുസൃതികളുമെല്ലാം കാണാന്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി.

വാലെന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള യാത്രയാണ് പേര്‍ളി പ്രേക്ഷകരുമായി പങ്കുവെച്ചത്. ഗോവയിലായിരുന്നു ശ്രീനിയുടെയും പേര്‍ളിയുടെയും ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ആഘോഷം. കുഞ്ഞു നിലയെ ഒപ്പം കൂട്ടിയിട്ടില്ല.

‘ഞാനും ശ്രീനിയും മാത്രമേയുള്ളൂ. നിലുവിലെ കാറില്‍ തിരിച്ചയച്ചേയുള്ളൂ. അവള്‍ കരയുകയൊക്കെ ചെയ്തു. ഞങ്ങള്‍ക്ക് സങ്കടമായി. പക്ഷേ കുഴപ്പമില്ല. ഞങ്ങള്‍ മാത്രമുള്ള സമയം എഞ്ചോയ് ചെയ്യുകയാണ്.” എന്നു പറഞ്ഞാണ് പേര്‍ളി യാത്ര തുടങ്ങിയത്.

പ്രണയിക്കുന്നവര്‍ക്കും വിവാഹിതരായവര്‍ക്കുമെല്ലാം തങ്ങളുടെ ദാമ്പത്യ ജീവിതം മനോഹരമായി കൊണ്ടുപോകാന്‍ വേണ്ട കുറച്ച് ടിപ്‌സും പേര്‍ളി പങ്കുവെക്കുന്നുണ്ട്.

പരസ്പരം നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ടാവണം എന്ന ടിപ് ആണ് ആദ്യമായി പേര്‍ളി പങ്കുവെക്കുന്നത്. രണ്ടാമതായി പരസ്പരം അഭിനന്ദിക്കണമെന്ന കാര്യവും.

ഇതിന് ഉദാഹരണമെന്നോണം തങ്ങളുടെ ജീവിതത്തില്‍ നിന്നുള്ള ചില അനുഭവങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. ‘പേളി ആര്‍ആര്‍ആര്‍ ടീമിനെ ഇന്റര്‍വ്യു ചെയ്യുന്നതിന്റെ തലേദിവസം നിലുവിനെ ഫീഡ് ചെയ്തുകൊണ്ടാണ് അവരോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ എഴുതിയത്. അന്ന് പേളിയെ കുറിച്ച് എനിക്ക് അഭിമാനം തോന്നി.’ ശ്രീനിഷ് പറഞ്ഞു.

യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ കാര്യത്തില്‍ ശ്രീനിഷ് കാണിക്കുന്ന ശ്രദ്ധയെ അഭിനന്ദിച്ചാണ് പേര്‍ളി സംസാരിച്ചത്. ‘ഞങ്ങളുടെ യുട്യൂബ് ചാനില്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകള്‍ക്ക് പിന്നിലും ശ്രീനിയുടെ ഡെഡിക്കേഷനാണ്. ശ്രീനി ഇല്ലെങ്കില്‍ ഒന്നും ഇത്രയും ഈസിയായി നടക്കില്ല.’