ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം) | Bigg Boss Winner Dilsha Prasannan | New Home in Koyilandy | Watch Video


ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദില്‍ഷ പ്രസന്നന്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയായ ദില്‍ഷ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ദില്‍ഷ പല വിവാദങ്ങളെയും അതിജീവിച്ചാണ് ബിഗ് ബോസ് വിജയിയുടെ കിരീടം അണിഞ്ഞത്. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന ഡോ. റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതും അതിന് ശേഷം ഷോയില്‍ വിജയിയായി പുറത്തിറങ്ങിയിട്ട് ഈ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുമാണ് അന്ന് വിവാദമായത്. ഇതേ തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണം ആണ് ദില്‍ഷയും കുടുംബവും സമൂഹമാധ്യമങ്ങളില്‍ നേരിട്ടത്.


Also Read: ‘കൊന്നാലും ഈ വസ്ത്രം ഇടില്ല എന്ന് ഞാന്‍ തുറന്ന് പറഞ്ഞു, പക്ഷേ…’; ബിഗ് ബോസ് താരം ഡോ. റോബിനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഹണി റോസ്


ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദില്‍ഷ. തന്റെ സ്വന്തം നാടായ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങളാണ് ദില്‍ഷ പങ്കുവച്ചത്. കൊയിലാണ്ടിക്കടുത്ത് പന്തലായനിയിലാണ് ദില്‍ഷയുടെ വീട്. ഏറെ അഭിമാനത്തോടെയാണ് ദില്‍ഷ സ്വന്തം വീടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്.

ഒരു ആഡംബരവും ഇല്ലാതെ വളരെ ലളിതമായ ചടങ്ങായിരുന്നു ദില്‍ഷയുടെ ഗൃഹപ്രവേശം. അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തന്റെയും രണ്ട് സഹോദരിമാരുടെയും സ്വപ്‌നമായിരുന്നു ഈ വീടെന്ന് ദില്‍ഷ അഭിമാനത്തോടെ പറഞ്ഞു.


Also Read: ‘എന്റെ ചുണ്ടില്‍ ആദ്യമായി ചുംബിച്ചത് ഒരു പുരുഷനാണ്, അപ്രതീക്ഷിതമായിരുന്നു ആ സംഭവം’; അനുഭവം തുറന്ന് പറഞ്ഞ് നടന്‍ ബാല


‘ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് ഈ നിലയിലെത്തിയത്. വലിയ ആളായി എന്നല്ല, ഇപ്പോള്‍ ഉള്ളിടത്ത് എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നാണ്. എനിക്ക് വലിയ അഭഇമാനമുണ്ട്.ഞാനാണെങ്കിലും ചേച്ചിയാണെങ്കിലും അനിയത്തിയാണെങ്കിലും, എന്താണോ ഞങ്ങളുടെ സ്വപ്‌നം അത് ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.’ -പുതിയ വീട് പരിചയപ്പെടുത്തിക്കൊണ്ട് ദില്‍ഷ പ്രേക്ഷകരോട് പറഞ്ഞു.

പുതിയ വീട്ടില്‍ വച്ച് പാല് കാച്ചുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ താരം പങ്കുവച്ചു. ഗൃപ്രവേശനത്തോട് അനുബന്ധിച്ച് ചെറിയ ചില കലാപരിപാടികള്‍ കൂടി ഉണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യാമെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം:

English Summary / Content Highlights: Bigg Boss malayalam season 4 winner Dilsha Prasannan introduces her new home in native town Koyilandy, Kozhikode district. Watch the video here.