“എനിക്കൊരു ഷോർട് കട്ട് അറിയാം, സീക്രട്ടാണേ..”; സാധാരണക്കാർക്ക് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള മാർഗം പങ്കുവെച്ച് മോഹൻലാൽ| bigg boss season 5 | mohanlal
മലയാളി പ്രേക്ഷകരെ വളരെയേറെ സ്വാദീനിച്ച പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് സീസൺ 4 എപ്പിസോഡുകൾ കഴിഞ്ഞ് ഏറെ നാളായെങ്കിലും ഇപ്പോഴും അതിൽ പങ്കെടുത്ത ആളുകൾക്ക് ലഭിക്കുന്ന പ്രശസ്തി ചെറുതല്ല. ഈ പരിപാടി ഒന്നുകൊണ്ട് മാത്രം ജീവിതമേ മാറി മറിഞ്ഞ ആളുകളുണ്ട് നമുക്ക് ചുറ്റിലും.
അതുകൊണ്ട് തന്നെ ഇപ്പോൾ ബിഗ് ബോസിൽ കയറിപ്പറ്റുക എന്നത് കൂടുതൽ പേരുടെ ആഗ്രഹവും ആവശ്യവുമാണ്. ആരൊക്കെയാകും ഇത്തവണത്തെ മത്സരാർത്ഥികൾ ആകുക എന്നതാണ് പ്രധാന ചോദ്യം. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേൾക്കുന്നുമുണ്ട്.
വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാർത്ഥികൾക്കൊപ്പം, എയർടെൽ മുഖേന പൊതുജനങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഇപ്പോഴിതാ ഇതിനായി എന്ത് ചെയ്യണമെന്ന പ്രമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രമോ വീഡിയോയിൽ മോഹൻലാലും എത്തുന്നുണ്ട്.
“ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെ ഈ ബിഗ് ബോസ് ഹൗസിൽ കയറിപ്പറ്റാം എന്ന്. പക്ഷേ എനിക്കൊരു ഷോർട് കട്ട് അറിയാം. സീക്രട്ട് ആണേ. 9633996339 എന്ന നമ്പറിലേക്ക് മിസ് കോൾ തന്ന് എയർടെൽ 5ജി പ്ലസ് ബിഗ് ബോസ് കോമൺ മാൻ കോൺടക്സ്റ്റിൽ പങ്കെടുക്കൂ”, എന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. ഒപ്പം ചില നിർദ്ദേശങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.
നിർദ്ദേശങ്ങൾ ചുവടെ.
9633996339 നമ്പറിൽ വരുന്ന എസ് എം എസ് ലിങ്കിൽ അയച്ച ചോദ്യത്തിന് ഉത്തരം നൽകണം.
നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ എയർടെൽ നമ്പർ 299- നോ അതിന് മുകളിലോ റീചാർജ് ചെയ്യുക.
എയർടെൽ ഇതര ഉപഭോക്താക്കൾ, നിങ്ങളുടെ നമ്പർ മാറ്റാതെ എയർടെല്ലിലേക്ക് മാറുകയും 9633996339 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ നൽകുകയും ചെയ്യുക.
ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൻറെ പ്രധാന സ്പോൺസർ. സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹ സ്പോൺസർമാരാണ്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ അവതാരകൻ. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.