”ബിഗ് ബോസില്‍ അഖില്‍ മാരാര്‍ ശ്രമിക്കുന്നത് തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍” ഉദാഹരണ സഹിതം കാര്യങ്ങള്‍ വിശദീകരിച്ച് അശ്വന്ത് കോക്ക് | Aswanth Kok | Bigg Boss Malayalam Season 5
സംവിധായകന്‍ അഖില്‍ മാരാരും യൂട്യൂബര്‍ അശ്വന്ത് കോക്കും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് തുടങ്ങിയിട്ട് കുറച്ചുകാലമായി. അഖില്‍ മാരാര്‍ ഇതിലൂടെ ശ്രമിക്കുന്നത് ബിഗ് ബോസിലേക്ക് പ്രവേശിക്കാനെന്ന അശ്വന്ത് കോക്കിന്റെ ആരോപണം ശരിവെക്കുംവിധം അഖില്‍ മാരാര്‍ ബിഗ് ബോസ് സീസണ്‍ 5ല്‍ ഇടം നേടിയിരിക്കുകയാണ്. എന്നാല്‍ ബിഗ് ബോസിലേക്ക് കടന്ന അഖില്‍മാരാരിന്റെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ വിമര്‍ശനമുന്നയിക്കുകയാണ് അശ്വന്ത് കോക്ക്.
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ബിഗ് ബോസിലേക്ക് വഴിയൊരുക്കിയതെന്നുള്ള സംവിധായകന്‍ അഖില്‍ മാരാരുടെ വാക്കുകളാണ് വിമര്‍ശനത്തിന് ആധാരം.
” അഖില്‍ മാരാര്‍ പറയുന്നു മാളിക്കപ്പുറം സിനിമ വഴിയാണ് എനിക്ക് ബിഗ് ബോസിലെത്താന്‍ കഴിഞ്ഞത്. അതിനാലിത് അയ്യപ്പന്റെ അനുഗ്രഹമാണ്. ഈ അയ്യപ്പനെ പിടിച്ചിട്ട് എത്രയാളുകളാണ് സപ്പോട്ടുണ്ടാക്കാന്‍ നോക്കുന്നത്. അതായത് അറിയാം പ്രീണനം” കോക്ക് ആരോപിക്കുന്നു.
തീവ്ര വലതുപക്ഷത്തെ കൂടെ നിര്‍ത്തുകയെന്നതാണ് ബിഗ് ബോസില്‍ അഖിലിന്റെ തന്ത്രമെന്നും കോക്ക് ആരോപിക്കുന്നു.
”അയ്യപ്പനാണെന്നെ ബിഗ് ബോസിലേക്ക് പറഞ്ഞയച്ചത്, അങ്ങനെയൊരു പ്രസ്താവനയുടെ അജണ്ടയെന്താണ്, തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയുറപ്പാക്കണം. എന്നിട്ട് ഞാന്‍ വലതുപക്ഷത്തുള്ള ആളാണെന്ന് പ്രഖ്യാപിക്കുന്നു. അങ്ങനെ മതപരമായ ധ്രുവീകരണം നടത്തിക്കൊണ്ട് അത്തരത്തിലുള്ള സപ്പോര്‍ട്ട് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം ബിഗ് ബോസിലേക്ക് പോകുന്നത്.” അശ്വന്ത് കോക്ക് പറയുന്നു.
ബിഗ് ബോസില്‍ അഖില്‍ മാരാര്‍ എക്‌സ്‌പോസ് ചെയ്യപ്പെടുമെന്നും അശ്വന്ത് പറയുന്നു. ടിപ്പിക്കല്‍ അമ്മാവന്‍ മാനസികാവസ്ഥയുള്ള വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരാള്‍ ബിഗ് ബോസിനകത്ത് പോകുമ്പോള്‍ നേരത്തെ കണ്ടീഷന്‍ ചെയ്ത മനസുകൊണ്ട് ഭൂലോക വികളിത്തരങ്ങളാണ് ഇയാള്‍ കാണിച്ചുകൂട്ടുകയെന്നും അദ്ദേഹം പറയുന്നു.
നേരത്തെ ഒരു അഭിമുഖത്തില്‍ അഖില്‍ മാരാര്‍ ബിഗ് ബോസിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അശ്വന്ത് കോക്ക് അഖിലിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിലില്ലയെന്നും അഞ്ച് മിനിറ്റ് തികച്ച് ഈ പരിപാടി ഞാന്‍ കണ്ടിട്ടില്ലയെന്നുമായിരുന്നു അഖില്‍ പറഞ്ഞത്. അഖിലെന്ന വ്യക്തിയുടെ കാപട്യം വെളിവാക്കുന്നതാണ് ഈ വാക്കുകളും ഇപ്പോള്‍ ബിഗ് ബോസിലേക്ക് പോയ നിലപാടുമെന്നും അശ്വന്ത് ചൂണ്ടിക്കാട്ടുന്നു.
”അഖില്‍ മാരാര്‍ എന്ന വ്യക്തി എത്രമാത്രം കാപട്യമുള്ള വ്യക്തിത്വമാണെന്നും അല്പനാണെന്നും കാശിനുവേണ്ടി എന്തും ചെയ്യുന്ന ആരെയും താങ്ങുന്ന അവസരവാദിയായ യാതൊരു സ്ഥിരതയുമില്ലാത്ത മെയില്‍ ഷോവനിസ്റ്റ് പിഗ് ആണെന്നത് അടിവരയിടുന്നതാണ് അദ്ദേഹം നേരത്തെ ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ഇപ്പോള്‍ സ്വീകരിച്ച നിലപാടും.” കോക്ക് പറയുന്നു.