“ബി​ഗ് ബോസ് എന്തിന് വേണ്ടെന്ന് വെക്കണം, ഇപ്പോൾ സീരിയലിനേക്കാൾ കൂടുതൽ പ്രേക്ഷകർ ബി​ഗ്ബോസിനാണ്”; മനസ് തുറന്ന് താരം| Bigg boss| anoop krishnan


ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. 2013ൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലൂടെയാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീതാകല്യാണം എന്ന സീരിയലിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് ബി​ഗ് ബോസിൽ വന്നതോടെ അനൂപ് ഏവർക്കും പ്രിയങ്കരനായി മാറി. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാർത്ഥി ആയിരുന്ന അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ അനൂപ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ വൈറലാക്കാറുണ്ട്.

ഇപ്പോൾ അനൂപും ഭാര്യയും ഡോക്ടറുമായ ഐശ്വര്യയും ചേർന്ന് ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ എറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തിനിടെ ബി​ഗ്ബോസിനെക്കുറിച്ച് ചോദിച്ചപ്പോൾ ബിഗ്‌ബോസ് ഷോ തന്നെ സംബന്ധിച്ച് ഗുണം മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് അനൂപ് പറയുന്നത്. സീരിയലിനെക്കാൾ കൂടുതൽ പ്രേക്ഷകർ ഉള്ളത് ബിഗ്‌ബോസിനാണ്.

ടിവിയിൽ മാത്രം കണ്ട് അറിഞ്ഞൊരു സംഭവം നേരിട്ട് അനുഭവിക്കാൻ ഒരു അവസരം കിട്ടുന്നു, അതിന് നല്ലൊരു പ്രതിഭലവും ലഭിക്കുന്നു പിന്നെ എന്തിനു താൻ അത് വേണ്ടെന്ന് വെക്കണം എന്നാണ് അനൂപ് ചോദിക്കുന്നത്. അവിടെ ഓരോ ടാസ്കിലും തന്റേതായ എന്തെങ്കിലും ഇൻപുട്ട് ഇടാനാണ് ശ്രമിച്ചത് എന്നും നടൻ പറയുന്നു.

പാചകത്തെ കുറിച്ചും അനൂപ് പറയുന്നുണ്ട്. പാചകം ഒട്ടും അറിയില്ല, പക്ഷേ അത് ചെയ്യാൻ ഭയങ്കര ആഗ്രഹമാണ്. ചിലതെല്ലാം പാളി പോകാറുണ്ടെന്നും താരം പറയുന്നു. ബിഗ്ഗ് ബോസ് ഷോയിൽ വച്ചാണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ഇതിനിടെ നേരിടാറുള്ള അബ്യൂസീവ് ബോഡി ഷേമിങ്ങിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. വിവാഹദിവസം തന്നെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും പല കമന്റുകളും ഡിലീറ്റ് ചെയ്യുകയാണ് പതിവെന്നും അനൂപ് വ്യക്തമാക്കി.

2022 ൽ ഗുരുവായൂരിൽ വച്ച് ഡോ. ഐശ്വര്യയുടെയും അനൂപിന്റെയും വിവാഹവും നടന്നു. ഭാര്യയ്ക്ക് ഒന്നാം വിവാഹ വാർഷികത്തിൽ അഭിമുഖത്തിനിടയിൽ വെച്ച് സർപ്രൈസ് കൊടുത്തതെല്ലാം നേരത്തെ വൈറലായിരുന്നു. അവതരികയുമായി ചേർന്ന് പ്രാങ്ക് കൊടുത്തായിരുന്നു അന്നത്തെ ആഘോഷം