”റോബിൻ എന്നെ വെറുക്കാൻ തക്ക എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു തരണം, അപ്പോൾ എനിക്കെന്റെ കാര്യം നോക്കി പോകാമല്ലോ, അയാളെ എനിക്ക് പേടിയാണ്”; ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ട് സുഹൃത്ത് | Arathi Podi | Robin Radhakrishnan
ബിഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. അതിന് ശേഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് വിവാദമാകുന്നു.
നവംബർ മാസത്തിൽ ആരതി ശാലുവിനോട് സംസാരിച്ചുവെന്ന് കാണിക്കുന്ന ചാറ്റ് ആണ് പുറത്ത് വിട്ടത്. ഫേസ്ബുക്ക് മെസഞ്ചർ വഴിയും വാട്സ്ആപ് വഴിയും ഇരുവരും സംസാരിക്കുന്നുണ്ട്. ഇതിന്റെ സ്ക്രീൻ റക്കോർഡ് ഫസ്റ്റ് റിപ്പോർട്ട് എന്ന മീഡിയ വഴിയാണ് പ്രചരിക്കുന്നത്. കൂടാതെ, ശാലു റോബിനെതിരെ പല വെളിപ്പെടുത്തലുകളും നടത്തുന്നുമുണ്ട്.
ആരതിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ റോബിൻ അവരെ അതിൽ നിന്നും പിൻമാറാനായി നിർബന്ധിക്കുന്നു എന്ന തരത്തിലാണ് വാട്സ്ആപ്, മെസഞ്ചർ സന്ദേശങ്ങൾ. റോബിനെ പേടിയാണ്, അച്ഛൻ കൂടെയുണ്ട്, അദ്ദേഹത്തിന് വിഷമമാവുന്നത് കൊണ്ട് നേരിൽ സംസാരിക്കാം എന്നും ആരതി പറയുന്നുണ്ട്. ആരതിക്ക് അഭിനയിക്കാൻ അവസരം ലഭിച്ച സിനിമ പിന്നീട് വേണ്ടെന്ന് വെച്ചു എന്നാണ് ചാറ്റിൽ നിന്നും മനസിലാവുന്നത്.
ചാറ്റിൽ പറഞ്ഞ പ്രകാരം ചിത്രത്തിന്റെ പൂജ കഴിഞ്ഞതിന് ശേഷമായിരുന്നു റോബിന്റെ ആവശ്യാനുസൃതം ആരതി പൊടി സിനിമയിൽ നിന്നും പിൻമാറുന്നത്. അത് അവിടെ പ്രശ്നമായെന്നും പൂജക്ക് മുൻപ് പറയാമായിരുന്നില്ലേയെന്ന് അവർ ചോദിച്ചതായും ആരതി ശാലുവിനോട് പറയുന്നതായി ചാറ്റിലുണ്ട്. മാത്രമല്ല, റോബിൻ എന്നെ വെറുക്കാൻ തക്ക എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു തരണം, അപ്പോൾ എനിക്കെന്റെ കാര്യം നോക്കി പോകാമല്ലോയെന്നും ആരതി പറയുന്നുണ്ട്.
ഇതിന് ശേഷം ആരതിയും ശാലുവും എറണാകുളത്ത് വെച്ച് നേരിട്ട് കണ്ടു സംസാരിച്ചു എന്നും ശാലു പേയാട് വെളിപ്പെടുത്തി. എന്നാൽ ഇത് ഭാവിയിൽ എന്തെങ്കിലും പ്രശ്നമാകുമെന്ന് മുന്നിൽക്കണ്ട് താൻ കടവന്ത്ര ജംഗ്ഷനിൽ സിസിടിവിയുള്ള ഒരു സ്ഥലത്ത് വെച്ചാണ് ശാലു ആരതിയെ കണ്ടതും സംസാരിച്ചതുമെന്ന് വ്യക്തമാക്കുന്നുണ്ട്. 2022 നവംബർ ഏഴിനായിരുന്നു ഈ സംഭവം നടന്നത്.
ചേട്ടാ, ഡോക്ടർ ഫേക്ക് ആണ്. ഫുൾ ഉഡായിപ്പും കള്ളത്തരവുമാണ്, ചേട്ടന് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരാമോ എന്നായിരുന്നു ആരതി ശാലുവിനോട് പറഞ്ഞത്. താൻ ജീവിതം അവസാനിക്കാൻ പോവുകയാണെന്ന് വരെ ആരതി പറഞ്ഞു. തുടർന്ന് പത്ത് മിനിറ്റോളം ശാലുവിനോട് സംസാരിച്ചതിന് ശേഷം ആരതി മുഴുവൻ സമയവും റോബിനുമായി ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. കൂട്ടുകാരിയുടെ കൂടെ ടൂവീലറിലാണ് ആരതി കടവന്ത്രയിൽ എത്തിയതെന്നും ശാലു വ്യക്തമാക്കി.
”റോബിന്റെ എല്ലാ കള്ളത്തരങ്ങളും അവന്റെ വാ കൊണ്ട് തന്നെ ആരതി കേൾക്കുകയാണ്. ഇനിയിപ്പൊ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് ഇവർ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല, എന്റെ മനസാക്ഷി എന്നൊരു കാര്യമുണ്ട്. അതിൽ ഞാൻ നൂറ് ശതമാനം സാറ്റിസ്ഫൈഡ് ആണ്. കാരണം, കർമ്മ എന്ന് പറയും, ഞാൻ ഒരു കാര്യം ഒരാളെപ്പറ്റി മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതെന്റെ ലൈഫിൽ വന്ന് ചേരും. അവർ തിരസ്ക്കരിക്കുന്നെങ്കിൽ തിരസ്ക്കരിക്കട്ടേ, എന്നെങ്കിലും അവരുടെ മനസിൽ അതൊരു കുറ്റമായിട്ട് കിടക്കും”- ശാലു പേയാട് വ്യക്തമാക്കി.