”ബി​ഗ് ബോസ് ചരിത്രത്തിൽ മോശപ്പെട്ടത് നാലാം സീസൺ, കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയൻ റോബിൻ രാധാകൃഷ്ണൻ”; തുറന്നടിച്ച് അശ്വന്ത് കോക്ക്| Dr. Robin Radhakrishnan| Aswanth Kok


എതിരാളികൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് റോബിൻ രാധാകൃഷ്ണൻ ബി​ഗ് ബോസിൽ ശ്രദ്ധിക്കപ്പെട്ടതെന്ന് യൂട്യൂബർ അശ്വന്ത് കോക്ക്. മാത്രമല്ല കേരളത്തിലെ കുറച്ച് കുലസ്ത്രീകളും ടെലിവിഷൻ കാണുന്നവരുമാണ് ഡോക്ടർ റോബിന്റെ ആരാധകരെന്നും ബി​ഗ് ബോസിലെ ഏറ്റവും ബലഹീനനായ മത്സരാർത്ഥിയായിരുന്നു റോബിനെന്നും അശ്വന്ത് കൂട്ടിച്ചേർത്തു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറിയപ്പെടുന്ന ഫിലിം റിവ്യൂവർ കൂടിയായ അശ്വന്ത് റോബിനെ വിമർശിച്ച് സംസാരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ റോബിനെതിരെ ഉയർന്നു വന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അശ്വന്ത് കോക്ക് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയനാണ് ഡോക്ടർ റോബിൻ എന്നാണ് അശ്വന്ത് കോക്ക് പറയുന്നത്. ഈയിടെ റോബിൻ സംവിധാനം ചെയ്ത് നായകായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. റോബിൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട അതേ ലുക്ക് അനുകരിച്ചാണ് അശ്വന്തും എത്തിയത്. റോബിൻ ധരിച്ച രണ്ട് വാച്ചുൾപ്പെടെ അശ്വന്തും ധരിച്ചിട്ടുണ്ട്.

മാത്രമല്ല, ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ദുർബലമായ സീസണായിരുന്നു റോബിനുണ്ടായിരുന്ന നാലാം സീസൺ എന്നും അശ്വന്ത് പറയുന്നു. സാബു വിജയിച്ച സീസണിലെല്ലാം റോബിൻ എത്തിയിരുന്നെങ്കിൽ വലിച്ച് കീറി ഒട്ടിച്ചേനെ എന്നും അശ്വന്ത് വിമർശിച്ചു. റോബിൻ പുറത്താകുന്നത് പോലും സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് അറിയാത്തതിനാലാണ്. സാബു മോനോ ഡെയ്ഞ്ചർ ഫിറോസോ ഉണ്ടായിരുന്നുവെങ്കിൽ റോബിനെ നിലം തൊടീക്കില്ലായിരുന്നു, പറത്തിയേനെ എന്നും അശ്വന്ത് കോക്ക് പറയുന്നു.

”ബി​ഗ് ബോസിന് ശേഷം ദി ഈസ് റോബിൻ രാധാകൃഷ്ണൻ എന്ന് അലറിക്കൊണ്ടാണ് റോബിൻ പിടിച്ചു നിൽക്കുന്നത്. ഇത് ശരിക്കും സാബു മോൻ പറഞ്ഞതാണ്. റോബിൻ ശരിക്കും ഈ സീസൺ എല്ലാം കണ്ട് പഠിച്ച് സാബുമോനെയും മറ്റുമെല്ലാം അനുകരിച്ച് ഉണ്ടാക്കിയെടുത്തതാണ് ഈ വാക്കുകൾ. യാതൊരു വ്യക്തിത്വവുമില്ലാത്ത, ഫേക്ക് ആയ ഒന്നിനും കൊള്ളാത്ത വേട്ടാവളിയൻ. വേട്ടാവളിയൻ എന്ന വാക്കിന് ഇത്രയും അനുയോജ്യമായ വേറൊരു കഥാപാത്രം കേരളത്തിൽ ഉണ്ടാകില്ലെന്നും അശ്വന്ത് പറയുന്നു.

ജനശ്രദ്ധയിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി റോബിൻ കാണിച്ചു കൂട്ടിയിട്ടുള്ള കോപ്രായങ്ങളാണ് ബിഗ് ബോസിന് ശേഷം കണ്ടത്. അലറി വിളി കൊണ്ട് മാത്രം കാര്യമില്ലെന്ന് മനസിലായപ്പോഴാണ് റോബിൻ ഉപജാപം പരിപാടി തുടങ്ങിയത്. ഇതിന് മുമ്പ് തന്നെ റോബിൻ കൃത്യമായി അമ്മമാരേയും കുട്ടികളേയുമൊക്കെ പിടിക്കുകയും ചെയ്തിരുന്നു.

സിനിമയായിരുന്നു റോബിന്റെ അടുത്ത ലക്ഷ്യം. എന്നാൽ ഇവനെ പോലെ കഴിവില്ലാത്തവർക്ക് സിനിമയിൽ കയറിപ്പറ്റാൻ പറ്റില്ല. അതിനായാണ് ശാലു പേയാടുമായി അടുപ്പത്തിലാകുന്നത്. ഫേക്ക് നരേറ്റീവുണ്ടാക്കി ആളുകളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ നോക്കുകയാണ് റോബിൻ. ഇത് കണ്ട് ഫോളോ ചെയ്യാനും കയ്യടിക്കാനും പാൽക്കുപ്പികളും വക തിരിവില്ലാത്തവുമായ ഫാൻസുണ്ട്.

റോബിൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ആ ആരാധകർക്ക് അറിയില്ല. ടൊവിനോ മുതൽ വിജയ് സേതുപതി വരെയുള്ളവരുടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് ശാലു പേയാട് പറഞ്ഞിരുന്നു. റോബിന്റെ ഏറ്റവും മോശം പ്രകടനം കണ്ടത് തന്റെ വിവാഹ നിശ്ചയത്തിലാണ്. ടിപ്പിക്കൽ കാന്താരിയുടെ കലിപ്പൻ ആണ് റോബിൻ.

റോബിനെ പോലൊരാൾക്ക് നിൽക്കാൻ സാധിക്കുന്നു, ആളുകൾ കൂടുന്നുവെന്നത് തന്നെ പതറ്റിക് ആണ്. പക്ഷെ ഒരു ഫേക്ക് പരിപാടി നടത്തിയിട്ടും ആരും തന്നെ വച്ച് സിനിമ ചെയ്യുന്നില്ലെന്ന് വന്നതോടെ റോബിൻ പിക്‌സ് ആർട്ടിൽ വച്ച് സ്വയം എഡിറ്റ് ചെയ്താണ് പോസ്റ്ററുണ്ടാക്കിയത്. ദിൽഷ റോബിനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ദിൽഷ വളരെയധികം പക്വതയോടെയാണ് ഇന്റർവ്യുകൾ നൽകുന്നത്. അങ്ങനെയുള്ളൊരു പെൺകുട്ടിയ്ക്ക് ഇങ്ങനൊരു സാഹചര്യത്തിൽ നിലനിൽക്കാനാകില്ല”- അശ്വന്ത് കോക്ക് വ്യക്തമാക്കി.