”ഓൺലൈൻ മീഡിയയ്ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞു, റോബിൻ സ്വന്തം സഹോദരിയുടെ വിവാഹ വേദിയിൽ നിന്ന് പിണങ്ങിപ്പോയി”; റോബിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ശാലു പേയാട്| Shalu Peyad| Robin Radhakrishna| Bigg Boss


ബി​ഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ സുഹൃത്തുക്കളായ സിനിമയിലെ സ്റ്റിൽ ഫോട്ടോ​ഗ്രഫറായ ശാലു പേയാടും ആരവും. നിസാര കാര്യത്തിന് വഴക്കുണ്ടാക്കി സ്വന്തം സഹോദരിയുടെ വിവാഹ ദിവസം തന്നെ അവിടെ നിന്നും ഇറങ്ങിപ്പോയ ആളാണ് റോബിൻ എന്നാണ് ശാലു പേയാട് പറയുന്നത്.

റോബിന് ജീവിതത്തിൽ ആരോടും കമ്മിറ്റ്മെന്റ്സ് ഇല്ല എന്നാണ് ആരവ് പറയുന്നത്. അച്ഛനോടും അമ്മയോടും പോലും സ്നേഹമില്ലെന്നും അവർപറയുന്നു. സൈന ട്രൂത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ”സ്വന്തം സഹോദരിയുടെ കല്യാണത്തിന് ഓൺലൈൻ ചാനലുകാർക്ക് പ്രവേശനം നൽകിയില്ലെന്ന് പറഞ്ഞ് ഉച്ചക്ക് ഇറങ്ങിപ്പോയ മോനാണ്.

റോബിന്റെ സഹോദരി കുറച്ച് സ്റ്റാൻഡേർഡ് ഉള്ള കുട്ടിയാണ്. ഓൺലൈൻ മീഡിയക്കാരെ കയറ്റാൻ പറ്റില്ലെന്ന് ആ കുട്ടിയാണ് പറഞ്ഞത്. ഇതിലൂടെ തന്റെ കല്യാണം പബ്ലിഷ് ചെയ്യുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞു. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണത്. ആ കുടുംബത്തിൽ ജനിക്കേണ്ട ആളല്ല. അനിയത്തി അങ്ങനെ പറഞ്ഞത് കൊണ്ട്, ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം അച്ഛനെ ചീത്ത വിളിച്ച് ഒറ്റ ഇറങ്ങിപ്പോക്കായിരുന്നു റോബിൻ”- ശാലു പേയാട് വ്യക്തമാക്കി.

റോബിനെ അനുകൂലിച്ച് സോഷ്യൽമീഡിയയിൽ കമന്റ് ചെയ്യുന്ന ആർക്കും അയാളുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയില്ല എന്ന് പറയുന്നു ആരവ്. ഈ ഇന്റർവ്യൂവിന് അടിയിൽ പോലും ഡോക്ടർ പവർ, റോബിൻ ഉയിൽ എന്നെല്ലാം പറഞ്ഞ് കൊണ്ടുളള കമന്റുകൾ വരുമെന്നും ഇവർ പറയുന്നു.

ബിഗ് ബോസ് മലയാള നാലാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. സഹമത്സരാർത്ഥി റിയാസ് സലീമിനെ ശാരീരികമായി ആക്രമിച്ചെന്ന കാരണത്താൽ റോബിൻ പുറത്താക്കപ്പെട്ടിരുന്നു. തുടർന്ന്, സീസൺ നാല് മത്സരാർത്ഥിയയ ദിൽഷ പ്രസന്നനോട് പ്രണയാഭ്യർത്ഥന നടത്തിയ റോബിന് അനുകൂല മറുപടി ലഭിച്ചില്ല.

ഇതിന് ശേഷമായിരുന്നു ഫാഷൻ ഡിസൈനറും നടിയും സംരഭം​കയുമായ ആരതി പൊടിയുമായി അടുപ്പത്തിലാകുന്നത്. ആഴ്ചകൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചടങ്ങിന് ബി​ഗ് ബോസ് സീസൺ നാലിലെ സഹമത്സരാർത്ഥികളായ നടി ലക്ഷ്മിപ്രിയ ഉൾപ്പെടെ ഏതാനും താരങ്ങൾ പങ്കെടുത്തിരുന്നു. അതേസമയം, പൊതുപരിപാടികളിലും മറ്റും സജീവസാന്നിന്ധ്യമായി മാറിയ റോബിൻ ഓവർ ആക്റ്റ് ചെയ്യുകയാണെന്നും ഫേക്ക് ആണെന്നുമെല്ലാമുള്ള രീതിയിൽ വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്.